താൾ:CiXIV130 1867.pdf/39

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഏറെ ജയിക്കുന്നു. രൊമ. ൮, ൩൭. ൩൫

൩. ൧൮൪൩ എപ്രിൽ ൨൫ാം൲ അലിസ മൊഢമറിയ എന്ന പുത്രി ജനി
ക്കയും ൧൮൬൨ ജൂലായി ൧‍ാം൲ ഫ്രിദരിക്ക വില്യം ലുദ്വിഗ എന്ന ഹെസ്സെ ദൎമ്മ
സ്തത്ത പ്രഭുവെ വെളികഴിക്കയും ചെയ്തു.

൪. ൧൮൪൪ ആഗസ്ത ൬ാം൲ അല്പ്രെദ എൎന്നെസ്ത അൽബൎത്ത എന്ന പു
ത്രൻ ജനിച്ചു.

൫. ൧൮൪൬ മെയി ൨൫ാം൲ ഹെലെന ഔഗുസ്ത വിക്തൊരിയ എന്ന പു
ത്രി ജനിച്ചു. ൧൮൬൬ ജൂലായി ൫ാം൲ ത്രസ്ലെസ്വിഗ്ഹൊ സ്തൈൻ പ്രഭുവായ ക്രി
സ്ത്യാനെ വെളി കഴിക്കയും ചെയ്തു.

൬. ൧൮൪൮ മാൎച്ച ൧൮ാം൲ ലൂയിസ കർളീന അൽബൎത്ത എന്ന പുത്രി ജ
നിച്ചു.

൭. ൧൮൫൦ മെയി ൧ാം൲ അൎത്തൂർ വില്യം പാത്രിക അൽബൎത്ത എന്ന പു
ത്രൻ ജനിച്ചു

൮. ൧൮൫൩ എപ്രീൽ ൭ാം൲ ലെയൊപ്പൊല്ദ ജൊൎജഡങ്കൻ എന്ന പുത്രൻ
ജനിച്ചു.

൯. ൧൮൫൭ എപ്രീൽ ൧൪ാം൲ ബെയത്രിസ മറിയ വിക്തൊരി ഫിയൊദൊ
ര എന്ന പുത്രി ജനിച്ചു.

ഇപ്പൊൾ വാഴുന്ന ചക്രവൎത്തികൾ, രാജാക്കൾ, നാടുവാഴികളുടെ വിവരം

ഔസ്ത്രിയ ബൊഹെമ്യ ഹുംഗാരിയ മുതമലായ രാജ്യങ്ങളുടെ ചക്രവൎത്തിയായ ഒ
ന്നാം പ്രാൻസിസ യൊസെഫ ൧൮൪൮ ദിസെംബർ വാണുതുടങ്ങി- വയസ്സു ൩൯.

ബാദൻ രാജ്യത്തിന്റെ വലിയ പ്രഭുവായ പ്രിദരിക്ക ൧൮൫൬ സെപ്തംബർ
തുടങ്ങി വാണു വരുന്നു . വയസ്സു ൪൧

ബവെരിയ രാജ്യത്തിന്റെ രാജാവായ രണ്ടാം മക്സിമില്യൻ ൧൮൪൮ മാൎച്ച വാ
ണു തുടങ്ങി. വയസ്സു ൫൭.

ബെല്ഗ്യരാജ്യത്തിന്റെ രാജാവായ രണ്ടാം ലെയൊപ്പൊല്ദ ൧൮൬൬ വാണുതു
ടങ്ങി വയസ്സു ൩൧.

ബ്രാസിൽ രാജ്യങ്ങളുടെ ചക്രവൎത്തിയായ രണ്ടാം പെത്രൊ ൧൮൩൧ എപ്രീ
ൽ വാണു തുടങ്ങി. വയസ്സു ൪൩.

ബ്രൌൻസ്വിക്ക രാജ്യത്തിന്റെ പ്രഭുവായ വില്യം ൧൮൩൧ എപ്രീൽ വാണു
തുടങ്ങി. വയസ്സു ൬൧.

ചീന രാജ്യങ്ങളുടെ ചക്രവൎത്തി ൧൮൬൧ ആഗുസ്ത വാണു തുടങ്ങി വയസ്സു ൧൩.

ദെന രാജ്യത്തിന്റെ രാജാവായ ഏഴാം പ്രിദരിക്ക ൧൮൪൮ ജനുവരി വാണു
തുടങ്ങി. വയസ്സു ൫൯.

ഇജിപ്ത (മിസ്ര) രാജ്യത്തിന്റെ വാഴിയായ സായിദഭഷാ ൧൮൫൪ ജൂലായി
വാണു തുടങ്ങി.

ഫ്രാഞ്ചി രാജ്യങ്ങളുടെ ചക്രവൎത്തിയായ ലൂയിസ മൂന്നാം നപ്പൊല്യൻ ൧൮൫൪
ദിസംബെർ വാണു തുടങ്ങി വയസ്സു ൬൦.

മഹാ ബ്രീത്തൻ രാജ്യങ്ങളുടെ രാജ്ഞിയായ വിക്തൊരിയ ൧൮൩൭ ജൂൻ വാ
ണു തുടങ്ങി വയസ്സു ൪൮.

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1867.pdf/39&oldid=181608" എന്ന താളിൽനിന്ന് ശേഖരിച്ചത്