താൾ:CiXIV130 1867.pdf/38

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൪ നാമൊ നമ്മ സ്നെഹിച്ചവനാൽ ഇവറ്റിൽ ഒക്കയും

ആയവറ്റിന്നു ഒക്കെക്കും മാറ്റവും നാട്ടിന്നു ഗുണപ്പാടും ഉണ്ടാകെണമെന്നു
വെച്ചു നിങ്ങൾ ആലൊചിച്ചു നല്ല മട്ടിൽ ആക്കെണ്ടതിന്നു നാം നിങ്ങളൊടു ചി
ല ന്യായങ്ങളെ പറവാൻ ആഗ്രഹിക്കുന്നു.

൧. പുഴവക്കത്തല്ല അടുത്ത പൊട്ട പറമ്പുകളിൽ ശവങ്ങളെ കുഴിച്ചിടെണ്ടതു.

൨. മരിച്ച ആളുകളുടെ നീളം പിടിച്ചു അരകൊൽ കൂട നീളവും ഒരു കൊൽ അ
കലവും രണ്ടര കൊൽ ആഴവും മടകളെ കുഴിപ്പിക്കെണം.

൩. കുറുനരി ശവത്തെ മാന്തും എന്നും ആൾ സഞ്ചാരം കുറഞ്ഞ ദിക്കുകളിൽ ശ
ങ്കിപ്പാൻ ഇട ഉണ്ടാകയാൽ ശവത്തിന്റെ മെൽ അരമുളം മണ്ണു ഇടിച്ചു എകൎത്തി
യ പിൻ മുള്ളൊ തൈതലയൊ മറ്റൊ വെച്ചിട്ടു മണ്ണുകൊണ്ടു നിറെച്ചു കൈക്കൊ
ട്ടുത്തള്ള കൊണ്ടു അടിച്ചമൎത്തി വെള്ളം കൊരി നല്ലവണ്ണം ഉറപ്പിക്കെണം. ശ
വക്കുഴി മെൽ മണ്ണു അമൎക്കെണ്ടതിന്നു ഇടിക്കുന്നതൊ ശവത്തെ നല്ലവണ്ണം കുഴി
ച്ചിടാതെ കുറുനരി മാന്തുന്നതൊ ഏതു നല്ലതു. ഇനിയും രണ്ടപെക്ഷകൾ ഉണ്ടു.

൧. അവരവർ ആദരവു നിമിത്തം തങ്ങളുടെ മരിച്ചവരെ താന്താങ്ങൾ പാൎക്കു
ന്ന പറമ്പുകളിൽ കുഴിച്ചിടുന്നതു നന്നല്ല. പൊതുവായ ശ്മശാനത്തു ചെയ്യുന്നതു
നല്ലതു

൨. താന്താങ്ങൾ പാൎക്കുന്ന വീട്ടിൽ പ്രിയപ്പെട്ടവരെ അടക്കി അകത്തു കൂട്ടുക
ചെയ്യുന്നതു ജീവനൊടിരിക്കുന്നവരുടെ സൌഖ്യത്തിന്നു പൊരായ്കയാൽ ആയ
തും മാറ്റിയാൽ നല്ലതു.

ശെഷത്തെക്ക നിങ്ങളുടെ സ്നെഹവും മനസ്സും ഉണ്ടായിട്ടു ൟ പറഞ്ഞ ന്യായ
ങ്ങളെ വിചാരിച്ചു നമ്മുടെ സങ്കടത്തെ തീൎക്കെണമെന്നു അപെക്ഷിക്കുന്നു.

ഗുണീകരകാംക്ഷിതനഗരെ വസിച്ചും നിങ്ങളുടെ സ്നെഹിതനാകയും ചെയ്യു
ന്ന രാജ്യഗുണീകരണാകാംക്ഷിതന്റെ സലാം.

ഇങ്ക്ലിഷ രാജകുഡുംബം.

മഹാ ബ്രീത്തെൻ ഐയൎലന്ത എന്ന സാമ്രാജ്യത്തിന്റെ രാജ്ഞിയായ അ
ലക്സന്ത്രീനാ വിക്തൊരിയ ൧൮൧൯ മെയി ൨൪൲ ജനിച്ചു. തന്റെ അമ്മാമനായ
നാലാം വില്യം മഹാ രാജാവിന്റെ ശെഷം ൧൮൩൭ ജൂൻ ൨൦ാം൲ രാജ്യാധിപ
ത്യം പ്രാപിച്ചു; ജൂൻ ൨൧ാം൲ രാജ്ഞി എന്നു പ്രസിദ്ധമാക്കപ്പെട്ടു, ൨൮ാം൲ കി
രീടം ധരിച്ചു, ൧൮൪൦ ഫിബ്രുവരി ൧൦ാം൲ തന്റെ ദായാതിക്കാരനായിരിക്കയും
൧൮൬൧ ദിസെമ്പർ ൧൪ാം൲ അന്തരിക്കയും ചെയ്ത പ്രാൻസിസ അൽബൎത്ത
ഔഗുസ്തകരൽ ഇമ്മാനുവെൽ എന്ന സഹസ പ്രഭുവിനെ വിവാഹം ചെയ്തു. അ
വരുടെ മക്കൾ.

൧. ൧൮൪൦ നൊവെംബർ ൨൧ാം൲ വിക്തൊരിയ അദിലെദ മറിയ ലൂയിസാ
എന്ന രാജ പുത്രി ജനിക്കയും, ൧൮൫൮ ജനുവരി ൨൫ാം൲ ഫ്രിദരിക്ക വില്യം
എന്ന പ്രുശ്യ ഇളയ രാജാവിനെ വിവാഹം കഴിക്കയും ചെയ്തു.

൨. ൧൮൪൧ നൊവെംബർ ൯ാം൲ കിരീടാവകാശിയായ അൽബൎത്ത എദ്വ
ൎത്ത എന്ന വെത്സിലെ പ്രഭു ജനിച്ചു, ൧൮൬൩ മാൎച്ച ൧൯ാം൲ ദെന രാജപുത്രി
യായ അലക്സന്ത്രയെ വിവാഹം ചെയ്തു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1867.pdf/38&oldid=181607" എന്ന താളിൽനിന്ന് ശേഖരിച്ചത്