താൾ:CiXIV130 1867.pdf/37

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ആത്മാവിനെ കൊടുക്കാതെ ഇരിപ്പിൻ. ൨ തെസ്സ. ൫, ൧൯. ൩൩

ണ കാണിച്ചതും കൂട കണ്ടു അനുഭവിച്ചിരിക്കുന്നു. ഹാ, എന്തൊരു സങ്കടവും ദുഃഖ
വുമുള്ള കാഴ്ചയും നാറ്റവും! ഇങ്ങിനെ ചെയ്വാൻ തക്കവണ്ണം മനുഷ്യൻ ഇത്ര നി
സ്സാരനും നികൃഷ്ടനുമായിപ്പൊയൊ? നമ്മുടെ കൂട്ടുകാരും ജഡപ്രകാരം സഹൊദര
ന്മാരും ആയവരുടെ ശെഷിപ്പുകൾ ഇങ്ങിനെ അപമാനിക്കപ്പെടുമ്പൊൾ നമുക്കു
അല്പം അയ്യൊ ഭാവവും കരളലിവും തൊന്നുന്നില്ലയൊ? നാം എവിടെ എങ്ങിനെ ഏ
തുപ്രകാരം മരിക്കയും അടക്കപ്പെടുകയും ചെയ്യും എന്നു നമുക്കു തിട്ടമായി അറി
യാമൊ?

അയ്യൊ ഇത സ്വജാതിക്കാരിലും അന്യജാതിക്കാരിലും എല്ലാ അൻപിനെയും മാ
നുഷ സൽഗുണങ്ങളെയും കൊല്ലുന്ന ജാതി ഭെദവും വെറിയും, സകല ഗുണീകര
ണത്തിന്നും മാറ്റാനായി നിൽക്കുന്ന വിധിയിലെ ആശ്രയവും ഉണൎച്ചക്കെടും
അത്രെ! എന്നിട്ടും നട്ടുച്ച സമയത്തും സന്ധ്യകളിലും ഇങ്ങനെത്ത സ്ഥലങ്ങളെ ക
ടന്നു പൊയാൽ ദുൎഭൂതങ്ങൾ നിങ്ങളെ ബാധിച്ചു കളയും എന്നു ഭയപ്പെട്ടിരിക്കേ ൟ
വിരൊധങ്ങളെ നീക്കുവാൻ മനസ്സു തൊന്നാത്തതു ആശ്ചൎയ്യം. എന്നു തന്നെ അ
ല്ല മെൽപറഞ്ഞ അവസ്ഥയാൽ വരുന്ന ഓരൊ കെടുകളെ നൊക്കെണ്ടതാകുന്നു.

൧. ൟ ദുരാചാരത്താൽ മനുഷ്യരെ സുശീലമില്ലാത്തവരും കടുപ്പ ഗുണക്കാരുമാ
യി കാണുന്നു.

൨. ആകാത്ത കാറ്റും കെട്ട ആകാശവും ദീനത്തിന്നു വളവും വിത്തും എന്നു
നാം അറിയുന്നുവല്ലോ. എന്നാൽ പൂളയുടെ പഞ്ഞിയും വിത്തും മറ്റും പതറി പറ
ക്കുന്നതു പൊലെ നമ്മുടെ കണ്ണിന്നു തൊന്നാത്ത കെട്ട അണുക്കളും നഞ്ഞാവിക
ളും ചുടലക്കാട്ടിൽനിന്നു പുറപ്പെട്ടാൽ ആകാശത്തു കയറി, കാറ്റിനാൽ എടുത്തു കൊ
ണ്ടു പൊകപ്പെട്ടിട്ടു, വല്ലവൎക്കും സൌഖ്യക്കെടു വരുത്തുവാനും ദീനം ഒരൂരിൽ ശമി
ച്ച ശെഷം പിന്നെയും അതിക്രമിപ്പാനും ഇട ഉണ്ടു.

൩. മെൽ പറഞ്ഞ ശവകാഴ്ചകളാൽ ധൈൎയ്യമുള്ളവൎക്കു യാതൊരു ശല്യമില്ലെങ്കി
ലും ചതവു അറെപ്പു ദുൎഭൂത ഭയം സുഖക്കെടു മുതലായവ ഉള്ളവൎക്കും എളുപ്പത്തിൽ
വല്ല വരുത്തം പിണെക്കും.

൪. ചത്ത നരന്റെ മാംസം വിഷമാകയാൽ ശവം തിന്നുന്ന ശ്വാക്കൾക്കും
കുറുക്കന്മാൎക്കും മനുഷ്യനിൽ ഉള്ള ശങ്ക വിട്ടു പൊകയല്ലാതെ കൊടിയ ഗുണവും വ
ല്ലാത്ത വ്യാധികളും ഭ്രാന്തും ഉണ്ടായിട്ടു പലൎക്കും നഷ്ടവും ചെതവും നെരിടുന്നു.

൫. കുരുപ്പു, തലതട്ടി, കൊള്ളപനി, മുതലായ ദീനങ്ങളാൽ മരിച്ചവരുടെ ഉടലി
നെ നായ്ക്കൾ തിന്നു യജമാനന്റെ വീട്ടിലെക്ക ആ വക വ്യാധികളുടെ വിത്തു കൊ
ണ്ടു വരുന്നു എന്നു വളരെ വിചാരിപ്പാനുണ്ടു.

൬. വിശെഷിച്ചു പുഴ വക്കത്തു ശവങ്ങളെ മുഞ്ചൊന്ന പടി കുഴിച്ചിട്ടാൽ പല
ആറുകൾ വെനൽ കാലത്തു വറ്റിപൊകുന്ന ആണാറുകൾ ആക കൊണ്ടു അതി
ലെ വെള്ളവും നനവും വക്കത്തുള്ള പൊരുളുകളുടെ നന്മയെ ഇഴുക്കുകയാൽ, പുഴയു
ടെ ഒഴുക്കു മാറുമളവിൽ വെള്ളം നന്ന ചീത്തയാകും. ആയതിൽ കളിക്കുമ്പൊൾ പ
നി ജലദൊഷം മുതലായ സൌഖ്യക്കെടുകൾ ഉണ്ടാകും. പുഴയടിയിൽ കുഴിമാന്തി
അവിടെ നിന്നു വെപ്പാനും കുടിപ്പാനും എടുക്കുന്ന വെള്ളം ശരീര സൌഖ്യത്തിന്നു
ഒട്ടും പൊരാ.
5

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1867.pdf/37&oldid=181606" എന്ന താളിൽനിന്ന് ശേഖരിച്ചത്