താൾ:CiXIV130 1867.pdf/36

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൨. ക്രിസ്തന്റെ സ്നെഹത്തൊടു നമ്മെ വെൎപ്പെടുപ്പത ആർ. രൊമ. ൮, ൩൫.

൧൧. എന്നാൽ ഗൊവസൂരി വെച്ചു, നല്ലവണ്ണം മണി പൊന്തിവന്നവൎക്കു
പല സംഗതികളാൽ ഗൊവസൂരിനീരിന്റെ വീൎയ്യവും അതിനാലുള്ള അനുഭവും
കുറഞ്ഞു പോകുന്ന പ്രകാരം വിദ്വാന്മാർ കണ്ടതിനാൽ ൭-൧൦-൧൪ കൊല്ലം കഴിഞ്ഞി
ട്ടു പിന്നെയും പുതുതായി ഗൊവസൂരി വെക്കണം എന്നു പറയുന്നതല്ലാതെ ഗൊ
വസൂരി നീർ വീണ്ടും ചെലുത്തിയവൎക്കു ഉണ്ടാകുന്ന സൌഖ്യാവസ്ഥ പല നാട്ടി
ലെ കണക്കുകളാൽ തെളിഞ്ഞു വരുന്നു താനും.

൧൨, നാം ഇപ്പോൾ നിങ്ങളുടെ മുമ്പാകെ ഗൊവസൂരിപ്രയോഗത്തിന്റെ
നന്മയും ഉപകാരവും വെച്ച ശെഷം നിങ്ങളോടു വിട കൊള്ളുന്നു. നിങ്ങൾ എല്ലാ
വരും താമസം കൂടാതെ നിങ്ങൾക്കും നിങ്ങളുടെ കുട്ടികൾക്കും മററും ഗൊവസൂരി
വെപ്പിപ്പിൻ അപ്പൊൾ അയൽവക്കത്തൊ മറെറാ ആൎക്കെങ്കിലും കുരുപ്പു കണ്ടാൽ
നിങ്ങൾ വീടുവിട്ടു ഓടിപൊകയൊ കുരുപ്പു പിടിച്ചവരുടെ ഇടയിൽ ഇരുന്നു ഭയ
പ്പെടുകയോ ചെയ്യാതെ ധൈൎയ്യത്തൊടിരിക്കും. ൟ പ്രയൊഗം മുമ്പെ ഉണ്ടായിട്ടി
ലല്ലൊ എന്നു പറയരുതെ. പണ്ടെയുള്ള പിതാമഹന്മാർ ചാളയിൽ പാൎത്തതി
നാൽ നാമും പാൎക്കെണം എന്നുണ്ടൊ? നന്മയെ തടുക്കുന്നവൻ തന്റെ പകയ
നത്രെ:

ദൈവ സഹായവും അനുഗ്രഹവും ഉണ്ടായിട്ടു ഗൊവസൂരിപ്രയൊഗത്തെ
ക്രമ പ്രകാരം നാട്ടിൽ എങ്ങും നടത്തിയാൽ കുരുപ്പും അതിനാലുള്ള ചാവും കൊല്ലം
തൊറും കുറഞ്ഞു കുറഞ്ഞും ഏകദേശം ഇല്ലാതാകും എന്നു തെറിയിരിക്കുന്നു.

ശെഷം എല്ലാം ദൈവത്തിന്റെ അനുഗ്രഹത്തിൽ ഇരിക്കുന്നു എന്നു ഓൎക്കെ
ണമെ-ഗൊവസൂരിപ്രയോഗത്തെ മനുഷ്യൎക്കു തൊന്നിച്ച ദൈവത്തിന്നു സ്തൊ
ത്രവും മഹത്വവും ആവു.

ഒരു സങ്കടം

നമ്മുടെ മലയാള നാട്ടിലെ പല ദിക്കുകളിലും ശവസംസ്കാരത്തെ വെടിപ്പൊ
ടും മനുഷ്യൎക്കു പറ്റുന്ന പ്രകാരവും നടത്താതെ.

൧. കൊള്ള കുരുപ്പും, കൊള്ള തലതട്ടി ദീനവും നാട്ടിൽ ബാധിച്ചാൽ, പുഴ തൊ
ടു പൊട്ടക്കുളം കുറ്റിക്കാടു മുതലായ ഇടങ്ങളിൽ ശവങ്ങളെ നല്ലവണ്ണം കുഴിച്ചിടാ
തെ കുറെ മണ്ണു ഇട്ടു മൂടി ഇടുന്നതു മഹാ സങ്കടം.

൨. ഇങ്ങനെത്ത ദീനങ്ങളാൽ പട്ടു പൊയവരെയും ഇല്ലാത്തവരും സാധുക്കളും
തങ്ങളുടെ മരിച്ചവരെയും കുഴിച്ചിട്ടാലും കുഴിക്കു പലപ്പൊഴും വെണ്ടുന്ന നീളവും അ
കലവും ഇല്ലായ്കയാൽ, തടി ഇറുക്കി ഒതുക്കുന്നതും, ഒരു മുളമെ ആഴത്തിൽ വെട്ടുന്ന
തിനാൽ തൂൎത്ത മണ്ണു കുറുക്കന്മാരും നായ്ക്കളും മാന്തീട്ടു കഴു കുറുനരി നായ്ക്കളും വലിച്ചു
കപ്പാറുമുണ്ടു. പൊട്ടക്കുളങ്ങളിലും പുഴകളുടെ വക്കത്തും പാതി മാന്തിയ മടകളും, അ
ടുക്കെ കോടി മുണ്ടിന്റെ തുണ്ടം വാർ മുടിയും തലമുടിയും മറ്റും കൂടാതെ, അവിടവി
ടെ തലമണ്ട തലയോടു കൈത്തണ്ട വാരിയെല്ലു ഒക്കു (ഉക്കം) കാൽത്തണ്ട മുതലായ
എല്ലുകളെ വെയിൽ മഴകളാൽ വെളുത്തു കിടക്കുന്നതും, കഴുകന്മാരും നായ്ക്കളും തമ്മിൽ
പൊരാടി പിണ്ഡത്തെ വലിച്ചു കീറുന്നതും, അടുക്കുന്ന മനുഷ്യനൊടു നായ്ക്കൾ ചൊ

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1867.pdf/36&oldid=181605" എന്ന താളിൽനിന്ന് ശേഖരിച്ചത്