താൾ:CiXIV130 1867.pdf/35

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തെജസ്സൊടു ഒക്കാത എന്നു മതിക്കുന്നു. രൊമ. ൮, ൧൮. ൩൧

2. എട്ടു ദിവസം കഴിവൊളം വലിയവർ കുളിക്ക എങ്കിലും കുട്ടിയെ കുളിപ്പിക്ക
എങ്കിലും അരുതു. പിന്നെ ആവശ്യമായാൽ കുളിക്കാം.

ൻ. ഗൊവസൂരി വെച്ച പിൻ മണികൾ പൊന്തിവരുന്ന ക്രമത്തെ അറിയാ
ത്തവർ കണ്ടാൽ ബുദ്ധിമുട്ടി പൊകാതെ ഇരിപ്പാൻ വെണ്ടി ചുരുക്കത്തിൽ വിവ
രിക്കാം.

ഗൊവസൂരി നീർ സൌഖ്യമുള്ള ശരീരത്തിൽ പതിക്കപ്പെട്ടാൽ രണ്ടാം ദിവസ
ത്തിൽ കീറൽ അല്പം പൊന്തി കാണാം. മൂന്നാം നാളിൽ ഭൂത കണ്ണാടി (ഏററവും
ചെറിയ വിഷയത്തെ വലുതായി കാണിക്കുന്ന ഒരു വക കുഴൽ) കൊണ്ടു നൊക്കി
യാൽ, ചെറിയ വരകരി പൊലെ അതിന്റെ പരപ്പിലും കാണാം. അഞ്ചാമതിൽ
മുത്തു ആകൃതിയായിട്ടു വെളുമ്പു തുടിച്ചിട്ടും നടുവിൽ കുഴിഞ്ഞിട്ടും ഇരിക്കും. എട്ടാം
നാളിൽ മണി പൊന്തി വട്ടമിട്ടു തെളിഞ്ഞ നീർ നിറഞ്ഞു തികഞ്ഞിരിക്കുന്നു. നീരി
ന്റെ നിറം വെളുത്തിട്ടും മഞ്ഞളിച്ചിട്ടും കാണും. മണിയുടെ വടിവും തറയും കുരുപ്പു
മണിക്കു ഒക്കും. എന്നാൽ മണിയുടെ വക്കു തടിച്ചിട്ടും ഉറച്ചിട്ടും മിനു മിനുക്കമായി
ചക്ര വടിവിലും, ചക്രത്തിന്റെ വട്ടയിൽനിന്നു കുമ്പത്തൊളം ആരക്കാൽ ചെല്ലു
ന്നതു പൊലെ മണിയുടെ വക്കിൽനിന്നു ഓരൊ കോടുകൾ നടുവൊളം ചെന്നു, ന
ട കുഴിഞ്ഞും കറുത്തും ഇരിക്കും. ൟ നടുവിൽ ചെറിയ അറകളും അവറ്റിൽ വസൂരി
നീരും ഉണ്ടു. അറകളിൽ ഒന്നു കുത്തിയാൽ അതിലുള്ള നീർ ഒലിച്ചു വരികയല്ലാ
തെ മണി മുഴുവനും ചാമ്പുന്നില്ല. എട്ടാം നാളിൽ വൈകുന്നെരം മണിയടിയിൽ കെ
ട്ടി വരുന്ന ചുകന്ന വളയം ഒമ്പതാം പത്താം നാൾവരെ പെരുകും. ആയതു വാട്ട
മായി കുറുക്കളവിൽ ഒന്നു തൊട്ടു മൂന്നു വിരലൊളം പരന്നിരിക്കും. പതിനൊന്നാം
നാളിൽ വളയം വാടി രണ്ടു മൂന്നു വളകൾ നീല നിറത്തിൽ ഉളവാകും. ഇതിന്നു മു
മ്പെ മണി പൊട്ടി അതിന്റെ മുഖം കറുക്കും തിങ്ങിനിന്ന നീർ കലങ്ങി ഒന്നൊ
ടൊന്നു വാൎന്നും പൊകും. രണ്ടു വാരത്തിന്റ ഒടുവിൽ മണി ഉറെച്ചു തിരണ്ടു ചെ
ങ്കറപ്പുള്ള പൊറ്റയായി ചുരുങ്ങി ഉലൎന്നു കറുത്തിട്ടു ൨൧ാം നാളിൽ അടൎന്നു വീഴും.
മണി പൊന്തിയിരുന്ന ഇടത്തിൽ ഉണ്ടാകുന്ന വട്ട തഴമ്പു മരണത്തൊളം മാഞ്ഞു
പൊകാതെയും, മണിയുടെ അറകളുടെ തുകയിൽ ൮, ൧൦, ൧൫ ചെറിയ കുഴികൾ പ
തിഞ്ഞും ഇരിക്കുന്നു.

൧൦. മെൽ പറഞ്ഞ ലക്ഷണങ്ങൾ കൂടാതെ ചിലരുടെ ശരീരത്തിൽ ഓരൊ ഒ
ത്തുണൎവ്വ ഗുണങ്ങൾ കാണ്മാനുണ്ടു.

വഴക്കമായി ൭-൮ാം ദിവസത്തിൽ തലനൊവും മെൽകാച്ചൽ, പനി മുതലായ
ലക്ഷണങ്ങളെ കണ്ടാലും രണ്ടാം വട്ടം കുരുപ്പുള്ളവരുടെ പനിക്കെ ഒക്കും. ചിലൎക്കു
൩-൪ാം നാളിൽ പനിപിടിക്കും തൊളിലെ കഴല തുടിക്കാറും ഉണ്ടു. പിന്നെയും ചില
ൎക്കു യാതൊരു വരുത്തം കൂടാതെ മണികൾ കുറവില്ലാതെ പൊന്തും. കോട കൊപ്പുളങ്ങ
ൾ (Vaccine Iichen) എന്നു ഒരു വക പെനിൽ ചൂട ചിലരുടെ കാൽ കൈകളിൽ
കണ്ടു ഉടലിൽ പരക്കും. ആയതു ഏറക്കുറയ ഒരാഴ്ചവട്ടത്തിൽ തിരണ്ടു പതിഞ്ഞു മ
റയും ദെഹ പുഷ്ടിയുള്ള കിടാങ്ങൾക്കു കീറിവെച്ച മണി അധികം പൊന്തി പഴുപ്പു
ഒലിച്ചു കൊണ്ടിരുന്നാൽ ൟ വക കോടകൊപ്പുളങ്ങളെ കാണ്മാറുണ്ടു, ഇതു തന്നാലെ
ഉണ്ടാകയും അതാത ദെഹത്തിന്റെ അഴല്ച പൊലെ സൎവ്വാംഗത്തിന്നു പിടിച്ചിരി
ക്കയും ചെയ്യുന്നു എങ്കിലും കുരുപ്പാകുന്നു എന്നു നിശ്ചയിക്കെണ്ടതല്ല.

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1867.pdf/35&oldid=181604" എന്ന താളിൽനിന്ന് ശേഖരിച്ചത്