താൾ:CiXIV130 1867.pdf/34

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൦ ഞാനൊ ൟ കാലത്തിലെ കഷ്ടങ്ങൾ നമ്മിൽ വെളിപ്പെടുവാനുള്ള

എന്നാൽ ഏറിയ വിദ്വാന്മാരും അനുഭവസ്ഥന്മാരും പറയുന്ന ന്യായത്തിന്നു
ബുദ്ധിക്കു നെരെ തൊന്നുന്ന അക്കങ്ങളാലും തെളിവു വരുന്നു പൊൽ.

൬. ൟ നന്മ മലയാളികളായ നമുക്കും ഉപകാരമായി വരേണ്ടതിന്നു നമ്മുടെ
സൎക്കാർ നന്ന പ്രയാസപ്പെട്ടു പണചെലവു അഴിച്ചു വന്നിട്ടും, സൎക്കാർ ചെ
യ്യിക്കുന്നതു നന്മ തന്നെ എന്നു പലൎക്കും ഇതുവരയും തൊന്നാതെ വെക്സിനെത്തരി
ന്നു അമ്മകുത്തുവൻ, കൈക്കുത്തുകാരൻ, കൈമുറിക്കാരൻ, കൈ കീറുന്നവൻ എന്ന
പെർ ഇട്ടു അകിറുന്ന കുട്ടികളെ ഇവരെ കൊണ്ടു പെടിപ്പിച്ചു മിണ്ടാതാക്കി വെക്സി
നെത്തരിന്റെ വരവു കെട്ടാൽ കുട്ടികളും ബാല്യക്കാരും ഓടിക്കളകയും, അച്ചനമ്മമാർ
കുട്ടികളെയും മറ്റും ഒളിപ്പിക്കയും, പലരും ൟ വസൂരി നീർ പ്രയൊഗത്തിന്നു വിരൊ
ധമായി സംസാരിക്കയും, കളിക്കായിട്ടു ഓരൊരുത്തരെ ഭയപ്പെടുത്തുകയും ചെയ്യാറു
ണ്ടു. കുരുപ്പിനാൽ എത്ര ആൾ ൟ നാട്ടിൽ പട്ടുപൊകയും എത്ര വീടുകളിലും പുരക
ളിലും പുലമ്പലും കണ്ണുനീരും ഉണ്ടാകയും ചെയ്തു! നിങ്ങളിൽ ആൎക്കെങ്കിലും ഗൊ
വസൂരി വെപ്പിക്കാതെ സ്വന്ത ഉപെക്ഷയാൽ കുരുപ്പു പിടിക്കുമ്പൊൾ പലരെ ഉ
തവി ഇല്ലാതെ വിട്ടതുപൊലെ നിങ്ങളും എല്ലാവരാലും ഉപെക്ഷിക്കപ്പെട്ടവരായി
മരിപ്പാൻ സംഗതി വരരുതല്ലൊ.

ആകയാൽ നാം ഒട്ടുക്കും വിശേഷിച്ചു സ്ഥാനം ധനം പഠിപ്പു മുതലായവറ്റാ
ൽ മുമ്പരായവർ എല്ലാവരും ൟ നന്മ നാട്ടിൽ നടപ്പാകെണ്ടതിന്നു ഉത്സാഹിക്ക. കൃ
ഷിക്കാരൻ വിതെച്ച ധാന്യത്തെ അനുഭവിക്കുന്നതു പോലെ നമുക്കും ഒന്നാമ
ത്തെ അനുഭവം ഉണ്ടാകുന്നതു കൂടാതെ പരമോപകാരം ചെയ്വാനും ഇട ഉണ്ടു.

അതു തന്നെ അല്ല വലിയ ജന്മികളും മറ്റും സൎക്കാരൊടു അപേക്ഷിച്ചാൽ ഓ
രൊ വെക്സിനെത്തരെ അവിടവിടെ നാട്ടിന്റെ നന്മക്കായി ഉറപ്പിപ്പാൻ സൎക്കാരി
ന്നു മനസ്സുള്ള പ്രകാരം കൊഴിക്കൊട്ടു ഗവൎമ്മന്തു ഗജട്ടിൽ കണ്ടിരിക്കുന്നു. ആ കാ
ൎയ്യം എങ്ങിനെ എന്നു അന്വെഷിച്ചാൽ നന്നു.

൭. നമ്മിൽ ഏറിയവൎക്കു ൟ നന്മയിൽ പങ്കു വെണമെന്നു വിചാരിച്ച ഗൊ
വസൂരി വെക്കപ്പെടുവാൻ മനസ്സുള്ളവൎക്കു അനുസരിക്കെണ്ടുന്ന ചില ക്രമങ്ങ
ളെ പറയുന്നു.

1. ശരീര സൌഖമുള്ളവൎക്കെ ആവു.

2. ൧॥ മാസം തൊട്ടു ൬ മാസം അകമുള്ള പൈതങ്ങൾക്കു വെക്കുന്നതു ഉത്ത
മം; അധികം വയസ്സായാൽ മാന്തുകയും ചൊറികയും ചെയ്യും.

3. ആറാം മാസം കഴിഞ്ഞാൽ കുട്ടികൾക്കു പല്ലു മുളക്കുന്നതു കൊണ്ടു, ആ വരു
ത്തം കഴിഞ്ഞിട്ടു വെക്കാവു.

4. ചൊറി, ചിരങ്ങു, മന്തു, മുതലായ തൊൽവ്യാധിയുള്ളവൎക്കു വെച്ചു കൂടാ;
സൌഖ്യമായ ശെഷമെ കൂടും.

5. ഒന്നാം കുറിവെച്ചിട്ടു ഫലിക്കാഞ്ഞാൽ, ഫലിക്കുവൊളം വെപ്പിക്കെണ്ടതു.
മൂന്നു നാലുവട്ടം നല്ല ഗൊവസ്തരിനീർ ചെലുത്തീട്ടും മണി പൊന്താഞ്ഞാൽ, അ
ങ്ങിനെയുള്ള ദെഹത്തിൽ ആയതെങ്കിലും കുരുപ്പെങ്കിലും ഫലിക്കുന്നില്ല നിശ്ചയം.

൮. ഗൊവസൂരി വെച്ച ശെഷം കാക്കെണ്ടതു:

1. കീറിവെച്ച സ്ഥലത്തെ കഴുകാതെയും പൊന്തുന്ന മണികളെ തൊടാതെയും
ചെതം നെരിടാതെയും സൂക്ഷിക്കെണ്ടതു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1867.pdf/34&oldid=181603" എന്ന താളിൽനിന്ന് ശേഖരിച്ചത്