താൾ:CiXIV130 1867.pdf/32

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൮ പാപത്തെ അറിയാത്തവനെ നാം അവനിൽ ദൈവ നീതി

വളുടെ ചീററത്തെ ശമിപ്പിപ്പാൻ വേണ്ടി മുങ്കാലങ്ങളിൽ നരമേധങ്ങളെ കഴിച്ചതു
കൂടാതെ, ഇനിയും ഏറിയ ബലികളെ കഴിച്ചു അവളെ പല പ്രകാരത്തിൽ ഭയപ്പെ
ട്ടു സേവിച്ചു നടക്കുന്നതും, ഓരൊ കുമ്മാട്ടികളെ കൊണ്ടാടുന്നതും ഉണ്ടു, അതു നി
ഷ്ഫലവും ദോഷവും മനുഷ്യൎക്കു അയൊഗ്യവുമുള്ള സേവ അത്രെ. എല്ലാ വ്യാധി
പാപത്തിന്റെ കൂലിയും സൎവ്വശക്തനായ ദൈവത്തിന്റെ ശിക്ഷയും ആകുന്നു
എന്നു നാം സമ്മതിച്ചിരിക്കേ, പിശാചു ദുൎഭൂത ഭയത്തെയും പാപവഴികളെയും വി
ട്ടു ലൊക രക്ഷിതാവായ ക്രിസ്തന്മൂലമായി അവനൊടു നിരന്നു വരാതെയും, അവ
നൊടു പ്രാൎത്ഥിച്ചു അപെക്ഷിക്കാതെയും അവനെ സേവിക്കാതെയും ഇരിപ്പതെ
ങ്ങിനെ? ദൈവം നമുക്കു വെണ്ടി ഉണ്ടെങ്കിൽ നമുക്കു എതിർ ആർ ? സ്വന്ത പു
ത്രനെ ആദരിയാതെ നമുക്കു എല്ലാവൎക്കായിട്ടും എല്പിച്ചവൻ ഇവനൊടു കൂടെ സ
കലവും നമുക്കു സമ്മാനിയാതിരിപ്പതെങ്ങിനെ? എന്നു വിശുദ്ധ വേദത്തിലെ അ
രുളപ്പാടാകുന്നു. ആയവനെയും അവന്റെ കരുണയെയും നാം എല്ലാവരും രുചി
നൊക്കി അറിഞ്ഞു. അവന്റെ നിഴലിൻ കീഴാശ്രയിച്ചു കൊണ്ടു അവനെ വ്യൎത്ഥ
സേവയാൽ വൈരാഗ്യപ്പെടുത്തരുതെ.

൨. ദീനം പാപ കൂലിയും ദെവശിക്ഷയും ആകുന്നത കൂടാതെ എല്ലാ ദീനത്തി
ന്നും നമ്മുടെ ബുദ്ധിക്കു വിളങ്ങുന്ന ഓരൊ സംഗതികൾ അന്വെഷിപ്പാനും ന
മ്മാൽ ആകുന്നേടത്തൊളം തടുപ്പാനും നാം കടക്കാരത്രെ. കുരുപ്പിന്നു ദുഷിച്ചുപൊയ
ചൊരയും കെട്ട ആകാശവും ഹെതുക്കൾ ആകുന്നു എന്നു വിദ്വാന്മാർ പറയുന്നു.
അവരവർ താന്താങ്ങളുടെ വീടു മുറ്റം പറമ്പു ഇത്യാദികളെ എപ്പൊഴും വെടിപ്പാ
ക്കിയാൽ, അടുക്കെ കെട്ട ആകാശം മാറും. പതിവായി തെച്ചു കുളിച്ചു, ദൊഗോഛ്ശക
ൾക്കും കുടിക്കും താന്താങ്ങളെ എല്പിക്കാതെയും, അനാവശ്യമായി ഉറക്കിളക്കാതെയും,
പഴയ ചൊറ ഉണ്ണാതെയും, പതിവായി സൌഖ്യമുള്ള ഭക്ഷണം കഴിച്ചു വന്നാൽ ന
മ്മുടെ ചൊര എളുപ്പത്തിൽ ദുഷിച്ചുപൊകയില്ല. എന്നാൽ നട്ടൂടെ പരന്ന കെട്ട ആ
കാശത്തെയൊ വിഷകാറ്റുകളെയൊ നമ്മാൽ മാറ്റികൂടാ എങ്കിലും, ൟ ദീനം നമ്മു
ടെ ശരീരത്തിൽനിന്നു തന്നാലെ ഉണ്ടാകയൊ മറ്റവരിൽനിന്ന പകൎന്ന വരിക
യൊ ചെയ്യാതെ, ദയാലുവായ ദൈവം മനുഷ്യൎക്കു കാണിച്ച വഴിയെ അനുസരി
ച്ചു നീക്കുപൊക്കിനെയും കൈക്കൊള്ളെണ്ടതു.

൩. അതെങ്ങിനെ എന്നാൽ യൂരൊപ്പയിൽ മനുഷ്യൎക്കു കരുപ്പു കഠിനമായി ന
ടന്നു. ഏറിയവർ ചാകുന്ന കാലത്തു, വസൂരിയുള്ള പശുക്കളെ കറക്കുന്നവൎക്കു അ
വറ്റിന്റെ ചരുന്നലിന്മെൽ ഉള്ള മണികൾ ഉടഞ്ഞു, വസൂരിനീർ കൈയിൽ പെ
ട്ടു ഓരൊമണികൾ പൊന്തിവരികയല്ലാതെ, അവൎക്കു കുരുപ്പു പിടിക്കുന്നില്ല എ
ന്നും കണ്ടിരിക്കുന്നു. ൟ വിശെഷത്തെ ജെന്നർ സായ്പ എന്നൊരു ഇങ്ക്ലിഷ വൈ
ദ്യൻ കെട്ടു, വസൂരിയുള്ള പശുക്കളിലെ ചുരന്നമ്മെലെ മണികളെ ഉടെച്ചു, അതി
ലെ ഗൊവസൂരിനീരിനെ എടുത്തു, മനുഷ്യരുടെ മെൽകൈത്തണ്ടിന്റെ തോ
ലിനെ കുറെ കീറി ഇത്തിരി ഗൊവസൂരിനീർ അതിൽ ചെലുത്തി, ഇങ്ങിനെ
൨൦ വൎഷം പരീക്ഷ കഴിച്ചു അതിനാൽ ഉണ്ടാകുന്ന നന്മയെ കണ്ടറിഞ്ഞ ശെഷം,
ൟ പുത്തൻ കാൎയ്യത്തെ പ്രസിദ്ധമാക്കി, സംശയക്കാൎക്ക് ബൊധം വരുത്തുകയും
ചെയ്തു. അന്നുതൊട്ടു യുരൊപ്പ്യക്കാൎക്കു ക്രമത്താലെ സംശയം നീങ്ങി പുൎണ്ണ സ

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1867.pdf/32&oldid=181601" എന്ന താളിൽനിന്ന് ശേഖരിച്ചത്