താൾ:CiXIV130 1867.pdf/31

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

യെശു നാമത്തിൽ മടങ്ങും. ഫിലിപ്പ. ൨,൧൦. ൨൭

൧൨. പനിയുടെ പത്തുപദ്രവങ്ങ ളാവിതു, ശ്വാസഹിധ്മാഭൂമാനാഹമദദൌ
ൎബ്ബല്യകാമിലാഛേൎദ്ദികോസൊതിസാരശ്ചജ്വരസ്യൊപദ്രവാദശ, വീൎപ്പുമുട്ടൽ, എക്കി
ട്ട, ഭ്രമം, അടിവയർ വീൎക്ക, മദിക്ക, ബലം കെട്ടിരിക്ക, ശരീരം മഞ്ഞളിച്ചിരിക്ക, ഛൎദ്ദി
ഉണ്ടാക, ചുമ, അതിസാരം എന്നിവയാകുന്നു.

ഒമ്പതു നാളിൽ ജ്വരമതു പെരുതായ്തൊണ്ടുവറണ്ടും ഛൎദ്ദി പെരുത്തും തല നൊ
വൊടു കുര ചെവിടുമടക്കും ചിന്തീടിനതീയ്യൊടു ദെഹവുമാമെ, ബന്ധുക സദൃശം
കണ്ണുമതാക്കും ബുദ്ധി മറക്കും നിദ്രയുമില്ല കഫവും പുണ്ണും വഴിയെ കാണാം മലമൂ
ത്രാദികൾ ബന്ധിച്ചീടും ശ്വാസം ചിന്നുമതുഭരം മുപ്പതു നാളിലൊഴിക്കാം പാ
ൎത്താൽ.

൧൩. വിഷ ചികിത്സ: ഉള്ളങ്കാലും കണങ്കാലു മുഴങ്ങാൽ കൂട്ടു ഗുഹ്യവും പൊക്കുക
ക്ഷദ്വയം കണ്ഠം മൂക്കുനെറ്റി കവിൾത്തടം മുൎദ്ധാവുമിങ്ങിനെ വൎജ്ജ്യം സ്ഥലങ്ങളി വദം
ശനെ, കറുത്തുനെൎത്തുലൎന്നുള്ള, പുണ്വാ കാണുകിൽ നല്ലതു വട്ടമിടരികെ വീങ്ങി ചു
വക്കുന്നതു മണ്ഡലി തരിപ്പെട്ടു കൊഴുത്തൊരു ചൊര കാൺങ്കിലിരാലതു ഇവ എ
ല്ലാം ഉളവായെങ്കിൽ വിയന്തിരനെന്നതു നിൎണ്ണയം.

കക്ഷത്തിന്നം ചെവിക്കീഴിലുള്ള കൈയിലുമഞ്ഞ സാവൃണങ്ങൾ കാൺങ്കിലും
വന്നു മരണം തസ്യ നിൎണ്ണയം.

നസ്യം ചെയ്വാൻ ഒരു മരുന്നു. കായം വയമ്പു മുളകുള്ളി തിപ്പലി കായങ്ങൾ
നാലും കുഴിയാന മുട്ടയും കൊട്ടം കിരാൽ പൂവകിൽകറാ ഏലവും കണ്ടിവെണ്ണയറി
യാറു മമുക്കുരം തുമ്പാ എരിക്കില കള്ളിയില ഇവ ചൊല്ലുള്ള കല്ക്കണ്ടി വെള്ളയാം
നൊച്ചിയും ശംഖപുഷ്പത്തിലയും തുളസീദളം കിംശുക മാദള നാരകമെന്നുള്ള സാര
മായുള്ള നീറ്റിലരച്ചീടുക. നാരി പാലിൽ ചെൎത്തീടുക നസ്യവും.

പാതിരീടെ വടക്കൊട്ടു പൊയവെൎമ്മത്തൊലിംഹരെൽ।
അരച്ചു പയസാ തെപ്പു കുടിപ്പു നഷ്ടമാം വിഷം.॥

ഗൊവസൂരി പ്രയൊഗം.

ഇവിടെ ചുരുക്കമായി എഴുതിയതിൽ പലതും ഡാക്ടർ സേഞ്ചി പഴനി ആണ്ടി എന്നവരാൽ
തീൎക്കപ്പെട്ട പ്രബന്ധത്തിൽനിന്നു അവരുടെ സമ്മതത്തോടു കൂട എടുക്കപ്പെട്ടതു.

൧. കടുപ്പവും കൊടുമയും ഉള്ള വ്യാധികളിൽ ഒന്നു കുരുപ്പു (വസൂരി) തന്നെ. അ
തിനാൽ തറവാടുകൾ ഞെട്ടി നാടു മുഴുവനും നടുങ്ങുന്നു. വസൂരി അല്ലെങ്കിൽ കുരുപ്പു
എന്ന പെർ കെട്ടാൽ പലൎക്കും കൊൾമയിർ പിടിച്ചു പൊകുന്നു. എന്നാൽ അതി
നെ കുറിച്ചു എപ്പൊൾ എങ്കിലും സംസാരിക്കാതെ ഇരിപ്പാൻ കഴിയായ്കയാൽ, ആ
വീട്ടിൽ അമ്മ നൊവുണ്ടു, എന്നും, അവിടെ അമ്മ വിളയാടുന്നു എന്നും, അമ്മ കൂടി
പൊയി എന്നും മറുവാക്കായിട്ടു പല ഇടങ്ങളിൽ കെൾപാറുണ്ടു, ആ അമ്മയും അവ
ളുടെ വിളയാട്ടും ആകട്ടെ കാളി, ഭദ്രകാളി, ദെവി, ഭഗവതി, ശ്രീ കൂറുമ്പ മുതലായ നാ
മധെയങ്ങളാൽ കുറിക്കുന്ന വീര ഭദ്രന്റെ ശക്തിയൊ ഭാൎയ്യയൊ തന്നെ. ആയതു
പാൎവ്വതി എന്നും പറയാം. ൟ ദേവി ആകുന്നു ഇങ്ങിനെത്ത കടുമയുള്ള വ്യാധിയെ
കൊണ്ടു മനുഷ്യരെ ഞരുക്കി ഞെരിച്ചു കളയുന്നതു എന്നു വെച്ചു ചാറ്റപ്പെട്ട അ
4*

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1867.pdf/31&oldid=181600" എന്ന താളിൽനിന്ന് ശേഖരിച്ചത്