താൾ:CiXIV130 1867.pdf/28

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൪ ഇടവിടാതെ പ്രാൎത്ഥിപ്പിൻ. ൧ തെസ്സ. ൫. ൧൭.

മെനിക്കുംബതമുങ്ങിയിരിപ്പാൻമാനകുറവുമണഞ്ഞുജലത്തിൽ॥
സങ്കടമിങ്ങിനെനെരിട്ടളവിലകതണ്ടുകലങ്ങിനിനച്ചുതുടങ്ങി।
ഇണ്ടലൊഴിപ്പതിനെന്തിനിവെണ്ടതുകണ്ടീലൊരുഗതിയുണ്ടൊഭവാനെ॥
കണ്ഠതപൂണ്ടുവലഞ്ഞവനവിടെനിജകണ്ഠമകത്തുവലിച്ചുകിടന്നു।
കഛ്ശപവരനതിവിഹ്വലഹൃദയൻനിശ്ചയമെന്നുനിനച്ചുഖഗങ്ങൾ॥
ചിത്തമലിഞ്ഞരികെബതചെന്നവർമിത്രവിധെയമുരച്ചുപതുക്കെ।
കഛ്ശപസുമതെമാകുരുശൊകംനശ്വരമെന്നുഭവിച്ചീലുലകം॥
പക്ഷികൾഞങ്ങൾസുഖെനവസിപ്പാന്തക്കജലാശയമുണ്ടറിയുന്നു।
പുഷ്കരമാൎഗ്ഗംകൊണ്ടുഗമിക്കാംയുക്തമുരപ്പതുകെൾക്കാമെങ്കിൽ॥
മിത്രഗിരംപുനരിങ്ങിനെകെട്ടവനത്തലകന്നെഴുനീറ്റുരചെയ്തു।
യുക്തമുരപ്പിനുരച്ചതുചെയ്യാമുത്തമമിത്രമിനിക്കിഹനിങ്ങൾ॥
പക്ഷികളിരുവരുമൊത്തൊരുനെരംതക്കൊരുകൊലവർകൊത്തിയെടുത്തു।
തിണ്ണമണഞ്ഞവനൊടുരചെയ്തുതുണ്ഡംകൊണ്ടുകടിക്കമുറുക്കെ॥
മിണ്ടരുതെതുംവഴിയിലിദാനീംകൊണ്ടുപറന്നീടാമിനിഞങ്ങൾ।
ഇണ്ടലകന്നവർചൊന്നകണക്കെദന്തംകൊണ്ടുകടിച്ചഥതൂങ്ങി॥
പക്ഷികൾകൊലിന്നിരുതലകൊത്തിപുഷ്കരമാൎഗ്ഗെപൊകുന്നെരം।
പട്ടണവാസികളൊരുദിശിചിത്രംചിത്രമിതെന്നുകുരുഹലമനസാ॥
ഘൊഷിച്ചാൎത്തൊരുകൊലാഹലമതുചാലകെട്ടുഭ്രമിച്ചഥകമഠം।
പക്ഷികളൊടിദമെന്തിങ്ങിനെപൃശ്ചിപ്പാൻനിജകടിവാവിട്ടാൻ॥
തൽക്ഷണമിക്ഷിതിതന്നിൽവീണവനക്ഷണമവിടെനശിച്ചിതുകഷ്ടം.

ഒരുവൻമാത്രംമതിമാൻനമ്മുടെപരമപിതാവിൻതിരുമാറുടയൊൻ।
അവനുടെവചനംകരുതാതവനിക്കമഠംപൊലെഭവിക്കുംനിയതം.

വൈദ്യങ്ങൾ.

൧. കൃമിക്കു. തിപ്പല്ലികായവിളംഗതുടീനാം. ചൂൎണ്ണമിദംമധുനാവിലിഹെത്വാ.
തെകരസെനകുടിക്കിലിതന്നെ ചത്തുപുറപ്പെടുമക്രിമിയൂഥം.

തിപ്പലി കായം. വിഷാലരി ഏലത്തരി ഇവ സമത്തൂക്കം പൊടിച്ചു തരി കള
ഞ്ഞു ഓരൊരൊ നെരത്തെക്കു കുട്ടികൾക്കു എങ്കിൽ ൩ വെള്ളിത്തൂക്കവും പുരുഷന്മാ
ൎക്കു എങ്കിൽ ഇരട്ടിച്ചും എടുത്തു തെനും കഞ്ഞണ്ണിനീരും കലൎന്നു കുടിച്ചാൽ വയ
റ്റിലെ കൃമിയുടെ ഉപദ്രവം പൊകും.

൨. ഹിംഗ്വാഷ്ടകം. തൃകുടുകമജമൊജംസൈന്ധവംജീരകെദ്വസമധരണ
ധൃതാനാമഷ്ടമൊഹിങ്ങുഭാഗഃപ്രഥമകബളഭൊജ്യഃസൎപ്പിഷാചൂൎണ്ണമെതൽജനയ
തിജഢരാഗ്നീംവാതഗുന്മംവിഹന്തി.

ചുക്ക ൭. മുളക. ൫ തിപ്പലി. ൯. അയമൊതകം. ൨. ഇന്തുപ്പു ൫. ജീരകം. ൯ കരി
ഞ്ചീരകം ൬. ഇങ്ങിനെ കഴഞ്ചി തൂക്കിയെടുത്തു എല്ല്ലാം കൂട്ടിയതിന്റെ ശെഷം എട്ടാ
ലൊരംശം കായവും ചെൎത്തു പൊടിയാക്കി കുട്ടികൾക്കു എങ്കിൽ ൧ കഴഞ്ചി (൩. വെ
ള്ളിത്തൂക്കം) വലിയവൎക്കു എങ്കിൽ ഇരട്ടിച്ചു പശുവിൻ നെയ്യും കൂടി ഒരുരുള ചൊ
റ്റിൽ കുഴച്ചു സെവിക്ക. ദഹനം ഉണ്ടാകും വാതഗുന്മനും നന്നു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1867.pdf/28&oldid=181597" എന്ന താളിൽനിന്ന് ശേഖരിച്ചത്