താൾ:CiXIV130 1867.pdf/29

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

എന്റെ സഹൊദരന്മാരെ കൎത്താവിൽ സന്തൊഷിപ്പിൻ. ഫിലിപ്പി. ൩, ൧. ൨൫

൩. മഹൊദരം. ചുക്കൊന്നുമൂന്നുകരുവെപ്പുപടൊലപത്ഥ്യെനന്നാലുകൊൾ
കജഠരെഷ്ഠകഷായയൊഗെഇന്തുപ്പുശൎക്കരകൾമെൽപ്പൊടികൊൾകപക്ഷെരാവെ
ങ്കിലുണ്ണുമതിനമ്പൊടുമുമ്പിൽവെണ്ടു.

ചുക്ക കഴഞ്ച ൧. കരുവെപ്പിൻ ഞരമ്പു കഴഞ്ച ൩. കാട്ടു പടൊലവള്ളി കഴഞ്ചു
൪. കടുക്ക കഴഞ്ച ൪ നാനാഴി വെള്ളത്തിൽ കുറുക്കി എട്ടൊന്നാക്കി ഇന്തുപ്പും വെല്ല
വും മെൽപൊടി ചെൎത്തു ഓരൊ നെരം ഒഴക്കീതു കുടിക്ക. രാത്രി മറ്റെക്കഷായങ്ങൾ
എന്നു പൊലെ അത്താഴം കഴിഞ്ഞിട്ടല്ല അത്താഴത്തിന്നു മുമ്പെ കടിക്കെണം.

൪. ദശമൂലം. ദശമൂലപഞ്ചകൊലന്ത്രിഫലാദന്തിത്രിവൃൾസിദ്ധന്തൊയമശ
ഷംക്ഷപയെൽജഠരാണ്യപിജാതപാഥാംസി

ദശമൂലം എന്നതു പത്തിൻ വെർ. പത്ത എന്തു എന്നു താഴെ എഴുതുന്നു കുമി
ഴ. കുവളം. പാതിരി, വസ്യാന. മുഞ്ഞ ഇവ അഞ്ചിന്റെയും വെരിന്മെൽ തൊൽ
അശെഷം കളഞ്ഞു കാതൽ മാത്രം ചെൎക്കെണം. ഓരില. മൂവില. ചെറുവഴുതിന.
വെള്ളൊട്ടുവഴുതിന. എന്നിവറ്റിന്റെ വെരുകൾ. ഞെരിഞ്ഞിലും കൂട്ടിച്ചെൎത്താൽ
ദശമൂലം തികഞ്ഞു. പഞ്ചകൊലം എന്നതു. തിപ്പലി, കാട്ടുതിപ്പലി വെർ. കാട്ടുമുളകിൻ
വെർ. കൊടുവെരിക്കിഴങ്ങ. ചുക്കു. ഇവ പഞ്ചകൊലം ആകുന്നു. ത്രിഫല. കടുക
താനിക്ക നെല്ലിക്ക. എന്നിവ മൂന്നു കായ്കൾ തന്നെ. ദന്തി. നാകദന്തി. ഇതു കിഴക്കു
ള്ള മലകളുടെ അരികിൽ ഉണ്ടാകുന്നു. അതിന്റെ വെരുകളത്രെ കൂട്ടെണ്ടതു. ത്രിവൃൾ
ത്രികൊല്പകുന്ന തന്നെ. ഇവ ഒരൊന്നു തുല്യതൂക്കം എടുത്തു എല്ലാം കൂട ൧൨. കഴഞ്ച
നാനാഴി വെള്ളത്തിൽ വെച്ചു കുറുക്കി ഉരി ആക്കി ഒഴക്കിച്ച സെവിക്ക മെൽപൊടി
ക്കു ഔചിത്യമായതു ചെൎത്തുകൊള്ളാം. മഹൊദരസ്യ.

൫. ഗന്ധൎവ്വഹസ്താദി കഷായം. ഗന്ധൎവ്വഹസ്തചിരിവില്വഹുതാശവി
ശ്വപത്ഥ്യാപുനൎന്നവയവാഷകഭ്രമിതാലൈഃക്വാഥ. സസൈന്ധവഗുളംപവന
സ്യശാന്ത്യെൎവ്വഹ്നെൎബ്ബലായരുചയെമലശൊധനായ.

ഗന്ധൎവ്വഹസ്തം ആമണെക്കിൻവെർ; ചിരിവില്വം ആവിൻ തിരുൾ; ഹുതാ
ശം കൊടുവെരി കിഴങ്ങ; ഇവ കഷായത്തിന്നു കൂട്ടെണ്ടുന്ന മരുന്നുകൾ. മെൽ
പ്പൊടിക്കു ഇന്തുപ്പും വെല്ലവും തന്നെ. ഇതിനാൽ വായുകൊപം അടങ്ങും. അഗ്നി
വൎദ്ധിക്കും. അന്ന രുചി ഉണ്ടാകും. മലശുദ്ധിയും വരും.

൬. വീക്കത്തിന്നു ഒരു കഷായം. പുനൎന്നവാനിംബപടൊലശുണ്ഠീതിക്താ
മൃതാദൎവ്യഭയഃകഷായഃസൎവ്വാംഗശൊഫൊദരകാസശൂലശ്വാസാമ്പിതംപാണ്ഡു
ഗദ്ദംനിഹന്തി.

പുനൎന്നവം. തമിഴാമവെർ; നിംബം. വെപ്പിൻ തൊൽ; പടൊലം. കാട്ടുപടൊ
ല വള്ളി, ശുണ്ഠി. ചുക്ക; തിക്താ. പുത്തരിച്ചുണ്ടവെർ; അമൃതാ. ചിറ്റമൃത; ദാൎവ്വീ.
മരമഞ്ഞത്തൊൽ; അഭയം. കടുക്ക; ഇക്കഷായം സൎവ്വാംഗം വീക്കത്തിനും മഹൊദ
രത്തിന്നും ശ്രലെക്കും. ചുമശ്വാസം മുട്ടു പാണ്ഡുരൊഗം എന്നിവറ്റിന്നു നന്നു.

൭. ഭദ്രാദി കഷായം ഭദ്രാവെരൊരിലാംഘ്രിബലമുരടുകരിമ്പുംകരിമ്പനത്തൂമ്പ
രത്താതിക്താവെർ മുന്തിരിങ്ങാ മുളയിലമധുകംജീരകം ദെവതാരം ഇത്യെ ദിവെന്തനീ
രാൽ പിവതുശൃതജലം വായുവൈകല്യമെല്ലാംതീൎക്കും വീൎപ്പുമുടനരിയവിലക്കുഞ്ചഹി
ധാഞ്ചമാറ്റും.
4

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1867.pdf/29&oldid=181598" എന്ന താളിൽനിന്ന് ശേഖരിച്ചത്