താൾ:CiXIV130 1867.pdf/27

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ക്രിസ്തൻ മരിക്കയും ഉയിൎക്കയും ചെയ്തു. രൊമ. ൧൪, ൯ ൧൩

നീചനായുള്ളകുറവൻതന്നെയാശ്രയിച്ചൊറ്റിയൊളിച്ചു॥
കഷ്ടദുഃഖാംബുധീതന്നിൽദിനംപെട്ടവനായാകുറവൻ।
ഒക്കെസഹിച്ചുടൻചെലൊടൊരുചൂരലിൻകല്ലാമടഞ്ഞു॥
അപ്പൊഴടുത്തതിനീചർകയ്യിലീട്ടികളുംപിടിച്ചിട്ടു।
തച്ചൊടുക്കാനണഞ്ഞപ്പൊൾഅതിയാശ്ചൎയ്യമാംകൃതികണ്ടു॥
വിസ്മയിച്ചൊട്ടവർപാൎത്തുനല്ലചിത്രപ്പണിക്കിരീടത്തെ।
ദ്വീപുവാഴിക്കവൻനല്കിയതുശൊഭനമായവർകണ്ടാർ॥
ചിത്രമാംഭൂഷണംകിട്ടീടുവാനാബാലവൃദ്ധംകൊതിച്ചു।
ശിക്ഷയിലഷ്ടികൊടുത്തുജയനിൎത്തമാടീടിനാരപ്പൊൾ॥
സ്വസ്ഥനായ്നില്ക്കുംകൂലീനംകണ്ടുക്രുദ്ധിച്ചടിക്കുവാനൊങ്ങി।
നീചക്കുറകനുചുരൽകൊത്തിക്കുല്ലാവിനായൊരുക്കീടാൻ॥
കല്പിച്ചപൊലെശ്രെഷ്ഠന്തന്നുയിർരക്ഷിപ്പതിന്നാചരിച്ചു।
നീചക്കുറകന്റെവീട്ടിലിവൻനീളെപ്രവൃത്തികൾചെയ്തു॥
മിഞ്ചിയതുണ്ടുപജീവിച്ചവൻചഞ്ചലമൊടൊരുനാളിൽ।
ജാതനാകുന്നതാൽജാതിക്കൊരുനാളുംകുലീനതയില്ല॥
സൌമ്യഗുണപതിയായിട്ടുടൻകൈവെലചെയ്വൻശ്രെഷ്ഠൻ।
താപമുണ്ടായതൊൎത്തീങ്ങുമമാനസെപാരമായിപ്പൊൾ॥
മുമ്പെയിരുന്നതിൽചെല്ലാൻമഹാതമ്പുരാൻകാരുണ്യമെങ്കിൽ।
അമ്പൊടെമൽധനാൎദ്ധംഞാൻതവസ്വന്തമാക്കിത്തരുംസത്യം॥
എന്നിവണ്ണംകുലീനന്താനതിശാന്തവിനീതനായ്ചൊന്നാൻ।
ധൎമ്മപ്രിയനായരാജനവർക്കുന്മദെശംപ്രവെശിപ്പാൻ॥
സന്ദെശമൊന്നങ്ങയച്ചുബഹുസന്തൊഷമൊടവർചെന്നു।
സൽഗുണയൊഗ്യനായ്വാണുമഹാദുൎഗ്ഗുണനായകുലീനൻ॥
ഉന്നതിതാഴ്ത്തുംകുറവൻസഹവാസമെന്നുള്ളപഴഞ്ചൊൽ।
അന്നാട്ടിലിന്നുംനടക്കുന്നതുഇന്നാട്ടിലുംമഹാസാരം॥
എന്നാട്ടിലുംവിനീതൎക്കുഗതിസന്തൊഷമായ്വരുംനൂനം।

അനുസരണകെടിന്റെ ശിക്ഷ.

തുള്ളപ്പാട്ടു.

മതിമാന്മാരുടെഹിതവചനംഹൃദികരുതാതെമതികെട്ടുനടന്നാൽ।
മതിയാവൊളമനൎത്ഥംമനുജനുപരിതാപെനവരുംബതനൂനം ॥
തെളിവായൊരുചരിതംഞാനധുനാകളികൂടാതെപറഞ്ഞറിയിക്കാം।
പണ്ടൊരുകൂൎമ്മാധിപനൊരുപൊയ്കയിലിണ്ടലകന്നുവസിച്ചാനനിശം।
ഞണ്ടുംമീനുകളുംപലതരമവനുണ്ടുസുഖെനഭുജിപ്പതിനെങ്ങും ॥
തണ്ടലൎപൊയ്കയിലരയന്നങ്ങളുമുണ്ടിരുവർനിജസഖിമാരവിടെ।
നീളക്കാലംജലമതിലിങ്ങനെമെളിച്ചവനവിടെമരുവുമ്പൊൾ ॥
വെനൽക്കാല മണഞ്ഞിഹതൊയംകാണക്കാണവറണ്ടു ചമഞ്ഞു।

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1867.pdf/27&oldid=181596" എന്ന താളിൽനിന്ന് ശേഖരിച്ചത്