താൾ:CiXIV130 1867.pdf/26

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൨ മരിച്ചവൎക്കും ജീവികൾക്കും ഉടയവൻ ആകെണ്ടുതിന്നു തന്നെ

ജാതിവലിപ്പം

സന്താന ഗൊപാലക രീതി.

ദക്ഷിണാസാഗരദ്വീപന്തന്നിൽലക്ഷണമുള്ളൊരുരാജൻ।
ലക്ഷംപ്രജകളെപാലിച്ചവനാസ്ഥയാമെവുന്നകാലം॥
ധൎമ്മശീലൻദയയാലെപണ്ടുധന്യനായ്വന്നൊരുമൎത്യൻ।
കൎമ്മബൊധംവെടിഞ്ഞത്രമഹാദുൎമ്മൊഹിയായ്മരുവുന്നു॥
വെട്ടയാടീടുന്നുനിത്യംതന്റെകൂട്ടരൊടുംകൂടവമ്പൻ।
തന്നുടെസ്വന്തമാംചൂരവനംവഞ്ചിച്ചെടുപ്പതിനായി॥
ചന്തമായ്ചൊദിച്ചതാകെയവൻനെഞ്ചിലങ്ങെശായ്കയാലെ।
വഞ്ചതിയായവൻതഞ്ചംനൊക്കിവഹ്നിയിട്ടാനവ്വനത്തിൽ॥
മാരുതാവെശനാശക്തിയതിഘൊരമായ്വീശിയതാലെ।
പാരംവിഷണ്ഡനായിട്ടുകുറൊൻപാലകനൊടറിയിച്ചു॥
പക്ഷമൊഴിച്ചവൻകക്ഷികളെശിക്ഷയിൽവിസ്തരിച്ചപ്പൊൾ।
വമ്പൊടുടൻപ്രതിവാദിയൊക്കെഡംഭൊടെഏറ്റുപറഞ്ഞു॥
നീചനായുള്ളകുറവൻമമ്മാനംകരുതായ്കമൂലം।
ഹീനൎക്കുതക്കതാംശിക്ഷയഹമെകിയെന്നിത്ഥമുണൎത്തി॥
അപ്പൊഴെരാജാവവനൊടതിന്നുത്തരമീവിധംചൊല്ലി।
എന്റെപിതാമഹന്മാൎക്കുനിന്റെമൂത്തഛ്ശനല്ലയൊപണ്ടു॥
കാഷ്ടങ്ങൾഖണ്ഡിച്ചുകൊണ്ടുനല്ലവിശ്വസ്തനായ്സെവചെയ്തു।
നീചനായൊനന്നുതൊട്ടുമഹാശ്രെഷ്ഠകുലീനായ്തീൎന്നു॥
സൽക്രീയയാലവൻമാനത്തിന്നുയൊഗ്യനായ്വന്നതെന്നൊൎക്ക।
ദുഷ്ടനാംനീമരുവുന്നകുലംകെട്ടുതാണീടുമുടനെ॥
ദുൎവ്വിധംചെയ്വൊരുഗൎവ്വിമമഉൎവ്വിക്കുപകടമാകും।
ദുഃഖമാകുന്നിതെനിക്കുമഹാദുഷ്ടക്കുലീനന്റെഗൎവ്വം॥
എന്നിപ്രകാരംപ്രതിവാദിതാൻകെട്ടതിന്നുത്തരംചൊല്ലി।
നീചജാതിക്കാരുയൎന്നൊൎക്കുള്ളമാനമാചാരാദിയൊട്ടും॥
കാട്ടുകയില്ലതാലൊൎക്കുബഹുമാനംകൊടുക്കയസഹ്യം।
എന്നിങ്ങനെയഹംഭാവത്തൊടെചൊന്നനെരത്തന്നരെന്ദ്രൻ॥
നന്നിതുദുൎബ്ബുദ്ധികൾക്കുബുദ്ധിനെരാക്കുവാനുണ്ടുപായം।
ചാരകന്മാരെ വരുത്തിചെൎത്തുവാദിപ്രതിവാദികളെ॥
നഗ്നമാക്കിപൊക്കിദൂരെയുള്ളദ്വീപാന്തരെകരയെറ്റി।
അദ്ദിക്കുവാസികൾമ്ലെഛ്ശർനരമാസംഭുജിക്കുന്നനീചർ॥
വന്നവരെതിന്നൊടുക്കമതിസന്തൊഷമൊടവർനിത്യം।
കക്ഷികൾസാഗരാതീരംപുക്കുചൂരൽവനത്തിലൊളിച്ചു॥
ദ്വിപരാകെവന്നുചുറ്റിവനമാട്ടുവാനുന്തുടൎന്നപ്പൊൾ।
ശ്രെഷ്ഠകുലൊരുവനായൊൻമഹാശീതവുംദീതിയുംകൊണ്ടു॥
ബാധിതനായ്മരണത്തിൻഭയമെറിയമൂലമവനും।

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1867.pdf/26&oldid=181595" എന്ന താളിൽനിന്ന് ശേഖരിച്ചത്