താൾ:CiXIV130 1867.pdf/25

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ചത്താലും കൎത്താവിന്നു ചാകുന്നു. രൊമ. ൧൪, ൭. ൨൧

രക്ഷിതാവാകുന്നു എന്നു വിശ്വസിച്ചും അവന്റെ നീതിയെ ഞാൻ വസ്ത്രമാക്കി ഉ
ടുത്തും കൊണ്ടു ദൈവ മുമ്പിൽ നിൽക്കും എന്നു അറിയുന്നതിനാൽ ഞാൻ ധന്യൻ
തന്നെ എന്നു ചൊല്ലി പ്രാൎത്ഥിച്ചു പ്രാണനെ വിട്ടു കൎത്താവിന്റെ സന്തൊഷ
ത്തിലെക്ക പ്രവെശിക്കയും ചെയ്തു.

ഒരു കീൎത്തനം

കൎണ്ണ പൎവ്വത്തിന്റെ രീതി

ജയ ജയ രാജൻ മഹാ പുരൊഹിത. ജയ ജയ മഹൽ പ്രവാചക ജയ. ഇട
യനില്ലാതൊരജഗണങ്ങളിൽ കരളലിവുള്ള കരുണാവാരിധെ. തവപ്രജകളാമടി
യങ്ങളുടെ കുലരിപു സൎപ്പ കുല ഗുരുവരൻ അധൊലൊകാധിപനരിയപന്നഗ
വിഷ ജല മാരി പൊഴിഞ്ഞു ഞങ്ങളെ മരണ വാരിധൌ മുഴുകുമാറാക്കിയതുമൂലം
ഭുവി മനുജകന്യയാം മറിയിലൊരു ശിശുവായി ഞങ്ങൾക്കു പരമതാതനാൽ തര
പ്പെട്ടു ഭവാൻ മതി മയങ്ങിയൊരടിയങ്ങൾ മുന്നം പരമതാതന്റെ നിയമമാകവെ
നിനവു കൂടാതെ നിരസിച്ചു മഹാ കൊടിയ ശാപത്തിലകപ്പെടുകയാലതിൽനിന്നു
ദ്ധരിപ്പതിന്നു ഞങ്ങൾക്കു പിണിയാളിയായിച്ചമഞ്ഞു നീ തന്നെ നിഖില നീതിക
ൾ തികഞ്ഞു സാധിച്ചു മരണ സൈന്യത്തൊടണഞ്ഞു പൊരാടിക്കുരിശിൽ നിന്ന
തിൻ തല ചതച്ചു നീ നിവൃത്തിയായെന്നു വിളിച്ചു ദെഹിയെ നിജ ജനക തൃക്കരെ
സമൎപ്പിച്ചു മരിച്ചു ഗഹ്വരെ ശയിച്ചു ദെഹിയിൽ ഗമിച്ചു പാതാളമകത്തു പുക്കു
നീ ജലരയെ കാരാഗൃഹത്തിലായവൎക്കുരച്ചു സൂദന്തം പുറത്തു മൂന്നാന്നാൾ ശവ
ക്കുഴിയിൽ നിന്നഹൊ പുറപ്പെട്ടു തനിക്കു മുന്നമുള്ളവരയും കണ്ടു സമസ്ത സൃഷ്ടി
ക്കു സുവാൎത്ത ഘൊഷിപ്പാനവൎക്കു കല്പന കൊടുത്തവർ കാൺങ്കെ പരത്തിലെറി
പ്പൊയി. നിജ ജനകന്റെ വലത്തു ഭാഗത്തു ജയ ശ്രീ സമ്പദാസമസ്ത ലൊകവു
മടക്കി വാഴുവാൻ കരത്തിൽ ചെങ്കൊലും ശിരഃ കിരീടവും ധരിച്ചു കെസരീ പരമ
വിഷ്ടരെ വസിച്ചരുളുന്ന ത്രിവിഷ്ടവാധിപ സമസ്ത ലൊകെശ ജയ ജയ വി
ഭൊ. കുരിശിൽ നിൻ തിരുമരണം ജാഗ്രത നിഖില പാതക നിവിഡശാന്തയെ
അലമലം ജയ മഹാ പുരൊഹിത മഹാ പരിശുദ്ധരുധിരദായക. വിലെക്കു ഞങ്ങ
ളെ ഗ്രഹിച്ചു കൊണ്ടു നീ പവിത്ര മന്ദിരഗൃഹസ്ഥരാക്കീട്ടു സമസ്ത സങ്കടമൊഴിച്ചു
പൂതരായിപ്പരത്തിൽ വാഴുവാൻ പഠിപ്പു നൽകുന്ന പവിത്രാത്മാവിനെ അയച്ചു
ഞങ്ങളെപ്പവിത്രമാക്കുന്ന മഹൽ പ്രവാചക. ജയ ജയ രാജൻ മഹാ പുരൊഹിത
ജയ ജയ മഹൽ പ്രവാചക ജയ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1867.pdf/25&oldid=181594" എന്ന താളിൽനിന്ന് ശേഖരിച്ചത്