താൾ:CiXIV130 1867.pdf/24

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൦ നാം ജീവിച്ചാലും കൎത്താവിന്നു ജീവിക്കുന്നു

ലെക്കു ചെന്നു. ഭക്ഷണത്തിന്നു ഇരിക്കുന്ന സമയത്തിലും ചെന്നു എന്നിട്ടും അ
വർ ഒരിക്കലും നീരസം കാട്ടാതെ സ്നെഹമായി സംസാരിച്ചതെയുള്ളു. സായ്പിന്റെ
വെദം ഏതു എന്നു പലപ്പൊഴും അവരൊടു ചൊദിപ്പാൻ വിചാരിച്ചെങ്കിലും ചൊ
ദിപ്പാൻ ധൈൎയ്യം പൊരാതെ ആയി. അങ്ങിനെ ഇരിക്കുമ്പൊൾ എനിക്കു പനി
പിടിച്ചു ഹസ്പത്രിയിൽ പൊകെണ്ടി വന്നു. അവിടെ കിടക്കുമ്പൊൾ ഞാൻ ശരീര
ത്തിന്റെയും ആത്മാവിന്റെയും വ്യസനം നിമിത്തം വളരെ ദുഃഖിച്ചു. അയ്യൊ ഞാ
ൻ കൎണ്ണലിന്റെ അടുക്കൽ ചെന്നു ചൊദിച്ചു എങ്കിൽ ഇപ്പൊൾ സത്യത്തെ അ
റിഞ്ഞു ആശ്വസിപ്പാൻ കഴിയുമായിരുന്നു. പൊകാഞ്ഞതു നിമിത്തം ഞാൻ എ
ന്റെ അജ്ഞാനത്തിലും പാപത്തിലും മരിക്കെണ്ടിവരുമല്ലൊ എന്നു വിചാരിച്ചും
കൊണ്ടിരിക്കുമ്പൊൾ ഒരു ദിവസം ഞാൻ കിടക്കുന്ന മുറിയുടെ കതകു തുറന്നു ക
ൎണ്ണൽ താൻ അകത്തു വന്നു. അപ്പൊൾ എനിക്കു ശക്തി ഉണ്ടെങ്കിൽ ഞാൻ എഴു
നീറ്റു അവരുടെ കാലിനെ തലമെൽ വെപ്പാൻ തക്ക സന്തൊഷം ഉണ്ടായിരുന്നു
എങ്കിലും ദീനം നിമിത്തം എനിക്കു അനങ്ങി കൂടാ. എന്റെ സൌഖ്യത്തിന്റെ അ
വസ്ഥയെ കുറിച്ചു ചൊദിച്ചതിന്നു ഉത്തരം കൊടുപ്പാൻ എനിക്കു ശെഷിയില്ല എ
ന്നു അവർ കണ്ടു യെശു ക്രിസ്തനെ കൊണ്ടു എന്നൊടു സംസാരിച്ചു എങ്കിലും എ
ന്റെ ഹൃദയത്തിലെ വ്യസനം നിമിത്തം പറഞ്ഞ വാക്കു എനിക്കു ഗ്രഹിപ്പാൻ
സംഗതി വന്നില്ല, കൎണ്ണൽ പൊയശെഷം സായ്പ എന്നെ ഒൎക്കുന്നെങ്കിൽ ദൈവ
വും എന്നെ ഒൎക്കും എന്നു ഞാൻ നിശ്ചയിച്ചു പാൎത്തു. അന്നു തുടങ്ങി എന്റെ ദീ
നം മാറി സൌഖ്യവും വന്നു ഹസ്പത്രിയിൽനിന്നു വിട്ടു പൊകുമ്പൊൾ ഉടനെ ഞാ
ൻ സായ്പിന്റെ അടുക്കൽ ചെന്നു ധൈൎയ്യം പൂണ്ടു നിങ്ങൾ പ്രമാണമാക്കിയ വെ
ദം ഏതു എന്നു ചൊദിച്ചു. ഞാൻ ക്രിസ്തിയാനി എന്നു പറഞ്ഞാറെ ഞാൻ ഒന്നു
ഞട്ടി സംശയഭാവം കൊണ്ടു അവരുടെ മുഖത്ത നൊക്കിയപ്പൊൾ അവർ അ
തെ ഞാൻ ക്രിസ്തിയാനി തന്നെ, എങ്കിലും ൟ പെർ എടുത്തിട്ടുള്ളവർ എല്ലാവരും
ക്രിസ്തിയാനികൾ തന്നെ എന്നു വിചാരിക്കരുത എന്നു പറഞ്ഞപ്പൊൾ എന്നാൽ എ
നിക്കും ക്രിസ്തിയാനി ആകുവാൻ ആഗ്രഹം ഉണ്ടു എന്നു ഞാൻ കൎണ്ണലിനൊട അറി
യിച്ചശെഷം അവർ സന്തൊഷിച്ചു നിങ്ങൾക്കു ഇപ്പൊൾ പിഞ്ചിൻ നിശ്ചയിച്ചുവ
ല്ലൊ. ഞാൻ നിങ്ങൾക്ക തരുന്ന ഒരു കത്തിനെ നിങ്ങൾ കാശിയിലെ പാതിരിമാരുടെ
അടുക്കൽ കൊണ്ടുപൊയാൽ രക്ഷപ്പെടുവാൻ എന്തു ചെയ്യെണം എന്നതു അവർ നി
ങ്ങളൊട അറിയിക്കും എന്നു ചൊല്ലി കത്തും തന്നു. ആ കത്തു ഇതാ എന്നു ബ്രാഹ്മണൻ
പറഞ്ഞു അതിനെ പാതിരി സായ്പിന്റെ കൈക്കൽ കൊടുത്തു. ആ കത്തു പാതിരി വാ
ങ്ങി വായിച്ചു ൟ മനുഷ്യനു ദൈവരാജ്യത്തിലെക്കു പ്രവെശിപ്പാൻ താല്പൎയ്യം ഉണ്ടു
എന്നു കണ്ടു അവനെ പാൎപ്പിച്ചു കൎത്താവിന്റെ വചനം പഠിപ്പിച്ചു കൊടുത്തു അവ
നും വെഗം പഠിച്ചു പൂൎണ്ണ മനസ്സൊടെ ദൈവകൃപയെ അന്വെഷിച്ചു സ്നാനം ഏ
റ്റു ഒരു സത്യ ക്രിസ്തിയാനിയായി തീൎന്നു താൻ അനുഭവിച്ച സൌഭാഗ്യത്തെ മ
റ്റവരൊടു അറിയിപ്പാൻ തുടങ്ങി എങ്കിലും അവൻ ഒമ്പതു മാസം മാത്രം ക്രിസ്ത
സഭയിൽ പാൎത്ത ശെഷം ദീനം പിടിച്ചു മരിപ്പാറായിരിക്കുമ്പൊൾ നിങ്ങൾ ഇ
പ്പൊൾ എങ്ങിനെ എന്നു പാതിരസായ്പ അവനൊടു ചൊദിച്ചപ്പൊൾ ഞാൻ
കൎത്താവായ യെശുക്രിസ്തനിൽ ആശ്രയിച്ചും അവൻ എനിക്കു വെണ്ടി മരിച്ച

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1867.pdf/24&oldid=181593" എന്ന താളിൽനിന്ന് ശേഖരിച്ചത്