താൾ:CiXIV130 1867.pdf/23

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മുമ്പാകെയും നല്ലവറ്റെ മുങ്കരുതി കൊൾവിൻ. രൊമ. ൧൨, ൧൭ ൧൯

ഒരു ബ്രാഹ്മണൻ

കാശിയിൽ ദൈവ വചനം അറിയിക്കുന്നൊരു പാതിരി സായ്പിന്റെ അടുക്ക
ൽ ഒരു ദിവസം വളരെ കാലം പടയാളിയായി സെവിച്ചു പിഞ്ചിൻ കിട്ടിയ മൊഹ
ൻലാൽ എന്നൊരു ബ്രാഹ്മണൻ വന്നു എനിക്കു ക്രിസ്തീയ വെദത്തിൽ കൂടുവാ
ൻ താല്പൎയ്യം ഉണ്ടു എന്നു പറഞ്ഞു. നിങ്ങൾ ബ്രാഹ്മണൻ അല്ലയൊ. ക്രിസ്തീയാ
നി ആകെണം എന്നു ആഗ്രഹിക്കുന്ന സംഗതി എന്തു എന്നു പാതിരി ചൊദിച്ച
പ്പൊൾ സായ്പെ ഞാൻ ഭക്ഷണം വിചാരിച്ചു നിങ്ങളുടെ അടുക്കൽ വന്നവനല്ല.
എന്റെ നിലം പറമ്പുകൾ ഒക്കയും ഞാൻ എന്റെ പെങ്ങൾക്കു സമ്മാനിച്ചു
കൊടുത്തു പിന്നെ ഉപജീവനത്തിന്നു വെണ്ടി പിഞ്ചിൻ ഉണ്ടു. എനിക്കു സ്വൎഗ്ഗ
വഴിയെ പഠിച്ചു സത്യത്തെ അറിയെണം എന്നുവെച്ചത്രെ ഞാൻ വന്നിരിക്കുന്നു
എന്നു മൊഹൻലാൽ പറഞ്ഞതിന്നു ൟ മനസ്സു നിങ്ങൾക്കു വന്നതു എങ്ങിനെ
എന്നു പാതിരിസായ്പു ചൊദിച്ച ശെഷം ബ്രാഹ്മണൻ പറഞ്ഞാതാവിതു : ചെറുപ്പ
മായപ്പൊൾ തന്നെ എനിക്കു ആത്മകാൎയ്യത്തെ കുറിച്ചു ബഹുചിന്തയും അന്വെ
ഷണയും ഉണ്ടായിരുന്നു. ദൈവം എന്ന ഒരു ആൾ ഉണ്ടെങ്കിൽ അവനെ സെ
വിപ്പാൻ ഒരു സത്യവഴിയും ഉണ്ടാകും. എങ്കിലും ആ സത്യവഴി എവിടെ? അതു
ഹിന്തുമതത്തിൽ കാണുന്നില്ല. ഞാൻ ബ്രാഹ്മണൻ ആകകൊണ്ടും ഹിന്തുമതത്തിലു
ള്ള എല്ലാ രഹസ്യങ്ങളെയും വെണ്ടുംവണ്ണം അറിയുന്നവനാക കൊണ്ടും ഞങ്ങൾ
പ്രമാണിക്കുന്നതും ചെയ്യുന്നതും ഒക്കയും എനിക്കു ബൊധിച്ചിരിക്കുന്നവല്ലൊ.
പിന്നെ ഞാൻ പട്ടാളത്തിൽ ചെൎന്നു ഇവിടെ അനെകം മുസല്മാന്നർ ദെവജ്ഞാ
നവും ദിവ്യകാൎയ്യ നിശ്ചയവും ഉറപ്പിച്ചു വലിയ അഹംബുദ്ധിയൊടെ വാഴുന്നു
പക്ഷെ ഇവരൊടു സത്യത്തെ പഠിപ്പാൻ സംഗതി ഉണ്ടാകും എന്നു വിചാരിച്ചു അ
വരൊടു സംസൎഗ്ഗം ചെയ്തു എങ്കിലും അവരുടെ നടപ്പു കണ്ടശെഷം ഞാൻ വിറച്ചു
ഹിന്തുക്കൾ ദുഷ്ടന്മാരായാലും മുഹമ്മതക്കാർ അതിദുഷ്ടന്മാർ തന്നെ. ഇവരുടെ മാൎഗ്ഗം
സത്യമാൎഗ്ഗം അല്ല എന്നു നിശ്ചയിച്ചു അവരെ വിട്ടു വെള്ളക്കാരെ നൊക്കി ഇ
വർ എല്ലാകാൎയ്യങ്ങളിലും മഹാ സമൎത്ഥന്മാർ ആകകൊണ്ടു അവരുടെ വെദം സ
ത്യവെദം ആയിരിക്കും എന്നു നിശ്ചയിച്ചു വെള്ളക്കാരൊടു സംസൎഗ്ഗം ചെയ്വാൻ
തുടങ്ങി എങ്കിലും അവരുടെ കുടിയും കാമക്രിയകളും മറ്റും കണ്ടപ്പൊൾ അയ്യൊ.
സത്യവെദം ഇവൎക്കും കിട്ടിട്ടില്ല. കിട്ടിയെങ്കിൽ ഇങ്ങിനെ നടപ്പാൻ കഴിയുമൊ.
ഹാ കഷ്ടം. ഹിന്തുക്കളിലും മുഹമ്മതക്കാരിലും വെള്ളക്കാരിലും സത്യം ഇല്ലല്ലൊ. എ
ന്നാൽ അതു എവിടെ? അതു ആരിൽ ഉണ്ടു? ഒരു സമയമെങ്കിലും അതിനെ കാ
ണ്മാൻ എനിക്കു സംഗതി വരുമൊ എന്നു വിചാരിച്ചു ഇങ്ങിനെ ൨൫ സംവത്സ
രം ദുഃഖെന കഴിച്ച ശെഷം എനിക്കു വെറെ ഒരു പട്ടാളത്തിലെക്ക മാറ്റം വന്ന
പ്പൊൾ അതിന്റെ കൎണ്ണൽ എത്രയും ഒരു നല്ല മനുഷ്യനും സിപ്പായികളെ ഒർ അ
ഛ്ശനെ പൊലെ വിചാരിക്കയും സ്നെഹിക്കയും ചെയ്യുന്നവനും തന്നെ എന്നു കണ്ടു
ൟ സായ്പിനെ ഒരിക്കൽ കാണെണം എന്നു ഞാൻ നിശ്ചയിച്ചു അവരുടെ വീട്ടി
ലെക്കു ചെല്ലുമ്പൊൾ അവർ എനിക്കു വളരെ ദയ കാണിച്ചു ബഹു സ്നെഹമാ
യി എന്നൊടു സംസാരിച്ചു. അന്നുതുടങ്ങി ഞാൻ പലപ്പൊഴും അവരുടെ വീട്ടി
3*

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1867.pdf/23&oldid=181592" എന്ന താളിൽനിന്ന് ശേഖരിച്ചത്