താൾ:CiXIV130 1867.pdf/22

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൮ ഒരുത്തനും തിന്മെക്കു പകരം തിന്മ കൊടുക്കാതെ എല്ലാ മനുഷ്യരുടെ

കൊടികാതം വഴി ചന്ദ്രനിൽ നിന്നു ദൂരമായിരിക്കുന്നു എന്നു ഗണിത മാൎഗ്ഗം കൊണ്ടു
നിശ്ചയമായി വന്നിരിക്കുന്നു എന്നാൽ അങ്ങിനെയുള്ള സംഗമം എങ്ങിനെ ഉണ്ടാ
കും? ൟ അല്പബുദ്ധികളായ നാം നക്ഷത്രങ്ങളുടെ അവസ്ഥയെ കുറിച്ചു വല്ലതും അ
റിവാൻ ഇഛ്ശിച്ചാൽ, അവറ്റെ ഉണ്ടാക്കിയ ദൈവത്തിന്റെ വചനം കെട്ടു പഠിക്കെ
ണം അതു എങ്ങിനെ എന്നാൽ പിന്നെ പകലിനെയും രാവിനെയും തമ്മിൽ വെർപി
രിപ്പാനായിട്ടു ആകാശ വിരിയിൽ വെളിച്ചങ്ങൾ ഉണ്ടാകട്ടെ. അവ അടയാളങ്ങൾ
ക്കായിട്ടും കാലങ്ങൾക്കായിട്ടും ദിവസങ്ങൾക്കായിട്ടും സംവത്സരങ്ങൾക്കായിട്ടും ഇരിക്ക
ട്ടെ. ഭൂമിയെ പ്രകാശിപ്പിപ്പാൻ ആകാശ വിരിവിൽ അവ പ്രകാശങ്ങളാകട്ടെ എന്നു
ദൈവം പറഞ്ഞു. പകലിനെ വാഴെണ്ടുന്നതിനു വെളിച്ചം ഏറിയതും രാവിനെ വാ
ഴെണ്ടുന്നതിനു വെളിച്ചം കുറഞ്ഞതും ആയിരിക്കുന്ന രണ്ടു വലിയ വെളിച്ചങ്ങളെ
ദൈവം ഉണ്ടാക്കി നക്ഷത്രങ്ങളെയും ഉണ്ടാക്കി. ൧ മൊശ. ൧, ൧൪ - ൧൬ ആകയാൽ
നക്ഷത്രങ്ങളിൽ നിന്നു നമുക്കു ഒരു ദൊഷവും ചെതവും അല്ല പ്രകാശവും നന്മയും
മാത്രം വരുന്നുള്ളു.

൩. ചന്ദ്രന്റെ കലവൎദ്ധിക്കയും ക്ഷയിക്കയും ചെയ്യുന്നതിനാൽ ഉണ്ടാകുന്ന
കാഴ്ചകൾക്കു തിഥി എന്നു ചൊല്ലുന്നു. പ്രതിപാദം ദ്വിതീയ മുതലായ ൧൫ തിഥികൾ
വെളുത്തും കറുത്തുമുള്ള പക്ഷങ്ങളിൽ വട്ടം കൂടുമ്പൊഴെക്കു നമ്മുടെ നാട്ടുകാർ പല
രും ഷഷ്ഠി ഏകാദശി പ്രദൊഷ വൃതങ്ങളെയും ആചരിച്ചു വരുന്നതല്ലാതെ വാവു
കളിൽ പിതൃക്കൾക്കു വെണ്ടി ചാത്തം ഊട്ടുകയും ഉപവസിക്കയും ചെയ്യുന്നുവല്ലൊ.
ഷഷ്ഠി വൃതം അനുഷ്ഠിച്ചാൽ ഗണപതി പ്രസാദം ഉണ്ടായിട്ടു ഏതു കാൎയ്യവും സാ
ദ്ധ്യമായി വരും. ഏകാദശി വൃതം അനുഷ്ഠിച്ചാൽ വിഷ്ണുകാരുണ്യം ഉണ്ടായിട്ടു മൊ
ക്ഷസിദ്ധി ഉണ്ടാകും പ്രദൊഷവൃതം ദീക്ഷിച്ചാൽ ശിവപ്രസാദം കൊണ്ടു എ
ല്ലാ ദാരിദ്രവും നീങ്ങും വാവിൽ ചാത്തം ഊട്ടി ഉപവസിച്ചാൽ പിതൃക്കൾ‌ക്കു ഗതി വ
രും എന്നും മറ്റും വ്യൎത്ഥവാക്കുകളെ സംസാരിക്കുന്നവർ ജനങ്ങളെ വഞ്ചിച്ചു നി
ത്യ നാശത്തിനായിട്ടു നടത്തിക്കുന്നു.— ഒരു മനുഷ്യൻ തന്റെ ആത്മാവിനെ ഒരു നാ
ൾ ദണ്ഡിപ്പിച്ചു തന്റെ തലയെ ഞാങ്ങണ പൊലെ കുനിക്കയും ചെയ്യുന്നതു ഉപ
വാസവും ദൈവെഷ്ടമുള്ള ദിവസവും എന്നു നിങ്ങൾ വിചാരിക്കുന്നുവൊ? ദുഷ്ട
തയുടെ ബന്ധനങ്ങളെ അഴിച്ചും ഭാരമുള്ള ചുമടുകളെ ഇറക്കിയും ഞരുക്കപ്പെട്ടവ
രെ വിട്ടയച്ചും ഒരൊ നുകത്തെ തകൎത്തും വിശപ്പുള്ളവൎക്കു നിന്റെ ഭവനത്തിലെക്കു വരുത്തി
യും നഗ്നനെ ഉടുപ്പിച്ചും കൊണ്ടിരിക്കുന്നതു തന്നെ ഞാൻ കല്പിച്ച ഉപവാസം
എന്നു ജീവനുള്ള ദൈവത്തിന്റെ അരുളപ്പാടാകുന്നു ഏശായ. ൫൮, ൫ - ൭. ഇങ്ങി
നെ ദൈവകല്പിതമായ വൃതങ്ങളെ നാൾതൊറും അനുഷ്ഠിച്ചാൽ സൌഖ്യവും സ
ന്തൊഷവും ഉണ്ടാകും, പിന്നെ വാവിൽ ചാത്തം ഊട്ടി ഉപവസിക്കുന്നതു വൃഥാ
ഫലമത്രെ. ഇഹത്തിൽ നിന്നു പിതൃക്കൾ‌ക്കു വെണ്ടി നാം എന്തു ചെയ്താലും അവൎക്കു
ഗതി വരുത്തുവാൻ കഴികയില്ല- എങ്കിലും മക്കളെ നിങ്ങളുടെ പിതാക്കളെ കൎത്താവി
ൽ അനുസരിച്ചിരിപ്പിൻ, ഇതല്ലയൊ ന്യായം ആകുന്നു. നിന്റെ അഛ്ശനെയും
അമ്മയെയും ബഹുമാനിക്ക എന്നതു വാഗ്ദത്തം കൂടിയ ആദ്യ കല്പനയാകുന്നു എ
ന്ന ദൈവ വചനം കെട്ടു വാവു നാളുകളീൽ മാത്രമല്ല എല്ലാ ദിവസങ്ങളിലും ആ
ചരിച്ചു നടക്കുന്നവൻ ദൈവ പ്രിയനാകയും ചെയ്യും.

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1867.pdf/22&oldid=181591" എന്ന താളിൽനിന്ന് ശേഖരിച്ചത്