താൾ:CiXIV130 1867.pdf/21

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സ്വൎഗ്ഗരാജ്യം സമീപമായിരിക്ക കൊണ്ടു അനുതാപപ്പെടുവിൻ. മത്ത. ൩, ൨. ൧൭

പഞ്ചാംഗം.

നമ്മുടെ ൟ നാട്ടിൽ നടപ്പായി വന്നിരിക്കുന്ന ജ്യൊതിശ്ശാസ്ത്രത്തിന്നു ഗണി
തമാൎഗ്ഗം പ്രശ്നമാൎഗ്ഗം എന്നീ രണ്ടു അംശങ്ങൾ ഉണ്ടെല്ലൊ. എന്നാൽ ഗ്രഹങ്ങൾ
സൂൎയ്യനെ ചുററി ചരിക്കുന്ന ക്രമം ഗണിതമാൎഗ്ഗം കൊണ്ടെത്രെ നിശ്ചയം വരുന്നു.
സൂൎയ്യനിൽ നിന്നു ബുധനൊളം ൯൨ ലക്ഷവും വെള്ളിയൊളം ൧ കൊടി ൭൦ ലക്ഷ
വും ഭൂമിയൊളം ൨ കൊടി ൩൮ ലക്ഷവും ചൊവ്വയൊളം ൩ കൊടി ൬൦ ലക്ഷവും
വ്യാഴത്തൊളം ൧൨ കൊടിയും ശനിയൊളം ൨൨ കൊടിയും കാതം വഴി ഉണ്ടു. പി
ന്നെ ൟ ഭൂമി സൂൎയ്യനെക്കാൾ ൧൩ പ്രാവശ്യം ചെറിയതും. ഭൂഛായ ചന്ദ്രബിംബം
എന്നിവറ്റാൽ ഗ്രഹണങ്ങളും സൂൎയ്യ ചന്ദ്രന്മാരുടെ ആകൎഷണത്താൽ ഏറ്റം ഇ
റക്കം മഴകളും ഉണ്ടാകുന്നതും എന്നും മറ്റും ഗണിത മാൎഗ്ഗത്താൽ അറിയുന്നു. എ
ന്നാൽ പ്രശ്നമാൎഗ്ഗത്താലൊ പല വിധ ഭാവി സ്ഥിതികളെ ആരാഞ്ഞു ജാതക ഫലം
പൂപ്രശ്നം എന്നിവറ്റാൽ ബുദ്ധികെട്ട സാധു ജനങ്ങളെ മഹെന്ദ്രജാലം കൊണ്ടെ
ന്ന പൊലെ വഞ്ചിക്കുന്നു.

ജ്യൊതിശ്ശാസ്ത്രത്തിൽ പഞ്ചാംഗവും അടങ്ങിയിരിക്കുന്നു. ആയതിന്നു ആഴ്ച ന
ക്ഷത്രം തിഥികരണം യൊഗം എന്നീ അഞ്ച അവയവങ്ങൾ ഉണ്ടാകകെണ്ടു ൟ
പെർ വിളിച്ചിരിക്കുന്നു. പഞ്ചം=അഞ്ച-അംഗം=അവയവം എന്നു തന്നെ. ഇതി
ൽ ആഴ്ച നക്ഷത്രം തിഥി എന്നീ മൂന്ന പ്രമാണ കാൎയ്യങ്ങളെ ചുരുക്കത്തിൽ വിവ
രിച്ചു പറയാം.

൧. ഓരൊ വാരത്തിന്നും ഏഴെഴു ആഴ്ചകൾ ഉണ്ടു എന്നു ൟ ഹിന്തു രാജ്യങ്ങളി
ൽ മാത്രം അല്ല ലൊകത്തിൽ എങ്ങും പ്രമാണമായിരിക്കുന്നു. എന്നാൽ ൟ പ്രമാണം
ആർ സ്ഥിരപ്പെടുത്തി? ൟ ചൊദ്യത്തിന്നു വിശുദ്ധവെദത്തിൽ നിന്നു മാത്രം നല്ലൊ
രു ഉത്തരം കിട്ടെണ്ടതിന്നു സംഗതിയുള്ളു. എങ്ങിനെ എന്നാൽ സൎവ്വശക്തിയുള്ള
ദൈവം ആറു ദിവസം കൊണ്ടു ആകാശത്തെയും എല്ലാ ജ്യൊതിസ്സുകളെയും ഭൂമി
യെയും ചരാചരങ്ങളെയും സൃഷ്ടിച്ചു ഏഴാം ദിവസത്തിൽ താൻ ഉണ്ടാക്കിയ സ
കലത്തെയും അനുഗ്രഹിച്ചു ആ ദിവസത്തെ സ്വസ്ഥനാളാക്കി നിയമിച്ചതിനാ
ൽ വാരത്തിന്നു ഏഴു ആഴ്ചകൾ സ്ഥിരമായി വന്നു ൧ മൊശ. ൧,൨. എന്നാൽ ഹി
ന്തു ജ്യൊതിശ്ശാസ്ത്രികൾ ൟ ഏഴു ആഴ്ചകളിൽ ചിലതു ശുഭം എന്നും ചിലതു അശു
ഭം എന്നും പറയുന്നതു എങ്ങിനെ? ദിവ്യവെളിപ്പാടു സ്വസ്ഥനാളിനെ ശുദ്ധീകരി
പ്പാൻ വിധിച്ചതല്ലാതെ ശുഭാശുഭ ദിവസങ്ങളെ കൊണ്ടു ഒന്നും അറിയിച്ചില്ല.
ഞായറാഴ്ചയിൽ ലൊകരക്ഷിതാവായ ക്രിസ്തൻ മഹത്വമുള്ള പുനരുത്ഥാനം ചെ
യ്തതിനാൽ ആ ആഴ്ച മഹാ ശുഭദിനം തന്നെ, കാരണം കൂടാതെ ശുഭാശുഭ ദിവസ
ങ്ങളെ തൊട്ടു തൎക്കിക്കുന്ന ജ്യൊതിശ്ശാസ്ത്രികൾ തക്കതായ ഉദാഹരണം കൊടുക്കാതി
രുന്നാൽ ആ ശാസ്ത്രത്തെ പ്രമാണിക്കുന്നതു മഹാ മൌഢ്യമല്ലയൊ.

൨. ദക്ഷപ്രജാപതിയുടെ പുത്രിമാരാകുന്ന അശ്വതി ഭരണി മുതലായ ൨൭
നക്ഷത്രങ്ങൾ ചന്ദ്രന്റെ ഭാൎയ്യമാരാകുന്നു. ആയവരൊടു കൂട അവൻ നിത്യം ആ
കാശ മാൎഗ്ഗത്തൂടെ നടന്നു ക്രീഡിച്ചു സംഗമിക്കുന്നതിനാൽ മനുഷ്യൎക്കു അനെകം
ഫലാഫലങ്ങളും ലാഭചെതങ്ങളും ഉണ്ടാകും എന്നു ഹിന്തു ശാസ്ത്രികൾ ചൊല്ലി ജ
നങ്ങളെ വെറുതെ വഞ്ചിക്കുന്നു. ആ നക്ഷത്രങ്ങളിൽ ഓരൊന്നു നൂറായിരം ലക്ഷം
3

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1867.pdf/21&oldid=181590" എന്ന താളിൽനിന്ന് ശേഖരിച്ചത്