താൾ:CiXIV130 1866.pdf/50

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൬ ഞാൻ നരകത്തിന്റെയും മരണത്തിന്റെയും

ന്നാൽ പുകവണ്ടിക്കാർ എല്ലാ പുകവണ്ടിസ്ഥാനങ്ങളിലെ (സ്തെഷനിലെ) ഘടികാ
രങ്ങളെ മദ്രാശി നെരത്തൊടു ഒപ്പിച്ചു നടത്തുന്നതിനാൽ, നമ്മുടെ അതാത ഇടങ്ങ
ളിലെ നെരത്തിൽ മുന്തി നില്ക്കുന്നു. അതിപ്രകാരം: വെപ്പൂരിൽ ൬ മണിയായാൽ,
അവിടുത്തെ പുകവണ്ടിസ്ഥാനഘടികാരത്തിൽ ൬. ൩൦ (മണി ൬. വിനാഴിക ൩൦)
കാണിക്കും, പാലക്കാട്ടിൽ ൬ മണിയായാൽ, പാലക്കാട്ടെ പുകവണ്ടിസ്ഥാനഘടി
കാരത്തിൽ ൬. ൨൫ ( മണി ൬. വിനാഴിക ൨൫) കാണിക്കും.

എന്നാൽ പുകവണ്ടിയിൽ കയറുവാൻ നിനെക്കുന്നവർ ൟ നെരഭെദം കരുതീ
ട്ടു വെണം വീട്ടിൽ നിന്നു പുറപ്പെട്ടു നടക്കുവാൻ. പട്ടികയിൽ കാണിച്ച അതാത
സമയത്തു തന്നെ അതാത വലികൾ എത്തുകയും പുറപ്പെടുകയും ചെയ്യും എന്നു
ള്ളതു തിട്ടമാവാൻ പ്രയാസം. വണ്ടി താമസിച്ചു എത്തുകയൊ പുറപ്പെടുകയൊ
ചെയ്താൽ, പുകവണ്ടി സംഘക്കാർ ഉത്തരവാദികൾ അല്ല.

ചീട്ടു. Ticket ചട്ടത്തിൽ തിട്ടപ്പെടുത്തിയ സമയത്തിന്നു ൧൦ വിനാഴികക്കു
മുമ്പെ പുകവണ്ടിസ്ഥാനത്തിൽ ചെന്നു, ചീട്ടുവാങ്ങെണം; നെരമായാൽ ചീട്ടറ
(Booking Office) പൂട്ടപ്പെടും. ചീട്ടറക്കാരന്നുള്ള തിരക്കു കൊണ്ടു ഇന്നിന്നടത്തെ
ക്കും ഇന്നിന്ന തരത്തിന്നും കൂലി എത്ര ഉണ്ടു എന്നു കെൾപാനും, പണം മാറി കിട്ടുവാ
നും നെരം പൊരാതെ വരിക കൊണ്ടു, വെണ്ടുന്ന ചില്ലറ കരുതികൊണ്ടു വന്നു, പട്ടിക
നൊക്കി, ചീട്ടിന്നു വെണ്ടുന്ന പണം കൈക്കലാക്കി ചീട്ടു വാങ്ങുക. ചെറിയ പുക
വണ്ടിസ്ഥാനങ്ങളിൽ ചീട്ടു വാങ്ങുന്നവൎക്കു വണ്ടികളിൽ ഇടം ഉണ്ടെങ്കിലെ കയറി
കൂടു. ചീട്ടു വാങ്ങിയ ഉടനെ മെലെഴുത്തു നൊക്ക, തെറ്റുണ്ടെങ്കിൽ ചീട്ടറയെ (Book-
ing Office) വിടുമ്മുമ്പെ മാറ്റി വാങ്ങാഞ്ഞാൽ, മാറി കിട്ടാൻ പ്രയാസം. ചീട്ടു വീ
ഴാതെ സൂക്ഷിക്കെണം. പുകവണ്ടിയിൽ കയറുന്നവർ തങ്ങൾക്കുള്ള ചീട്ടു പുകവ
ണ്ടിക്കാരുടെ ആൾക്കാർ കാണ്മാൻ ചൊദിക്കുന്തൊറും കാണിക്കുവാൻ മടിക്കരുതു.
ചീട്ടു കാണിപ്പാൻ മനസ്സില്ലാത്തവരും, ചീട്ടു കളഞ്ഞവരും, ചീട്ടു വാങ്ങാതെ കയ
റിയവരും തങ്ങൾ കയറി ഇരിക്കുന്ന വലി പുറപ്പെട്ട പുകവണ്ടിസ്ഥാനം തൊട്ടു ഇ
റങ്ങുന്നെടുത്തൊളമുള്ള കൂലി വെച്ചുകൊടുക്കെണം. ചീട്ടു വാങ്ങി പൊയ വലിക്കായി
ട്ടല്ലാതെ, മറ്റൊരു വലിക്കായിട്ടെങ്കിലും, പിറ്റെന്നാൾ എങ്കിലും ഉതകയില്ല. വണ്ടി
യിൽ നിന്നു ഇറങ്ങി, ചീട്ടുകാരന്നു ചീട്ടു ഏല്പിച്ചെ പൊയ്ക്കൂടു. ഇനി ഒരു ഞായം
ഉണ്ടു, എങ്ങിനെ എന്നാൽ: വെപ്പൂരിൽ നിന്നു പട്ടാമ്പിക്കു ചീട്ടു വാങ്ങിയെ ശെ
ഷം, കൊയമ്പത്തൂരിൽ ഇറങ്ങാൻ തൊന്നിയാൽ, കൊയമ്പത്തൂരിൽ ഇറങ്ങി, പട്ടാമ്പി
ക്കു വാങ്ങിയ ചീട്ടും അവിടെ നിന്നു കൊയമ്പത്തൂൎക്കുള്ള കൂലിയും കൊടുപ്പാൻ സ
മ്മതം ഉണ്ടു.

കുട്ടികൾ. മൂന്നു വയസ്സിന്റെ താഴെയുള്ള കുട്ടികൾക്കു കൂലി ഇല്ല, മൂന്നു വയ
സ്സു കഴിഞ്ഞാൽ, വലിയ ആളുകളുടെ കൂലി ഉണ്ടു താനും.

വണ്ടി മാറ്റം. തല പാതയിൽ നിന്നു (Main Line) ചീനപാത (Branch
Line) വഴിയായി പൊവാൻ മനസ്സുള്ളവർ ഇറങ്ങി, വെറെ വണ്ടിയിൽ കയറെണ്ട
തു; അതാവിതു.

അറകൊണ ഏപ്പിൽ (Junction) രെട്ടിപള്ളി മുതലായ ഇടങ്ങളിലെക്കും ചൊ
ലാൎപ്പെട്ട ഏപ്പിൽ. ബെങ്കളൂർ
പൊവാൻ തന്നെ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1866.pdf/50&oldid=180777" എന്ന താളിൽനിന്ന് ശേഖരിച്ചത്