താൾ:CiXIV130 1866.pdf/51

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

താക്കൊലുള്ളവനും ആകുന്നു. അറി. ൧, ൧൮. ൪൭

മുറി. സ്വകാൎയ്യ മുറിയൊ വണ്ടിയൊ വെണ്ടി വന്നാൽ, സ്തെഷൻ മാസ്തരൊടു
മുങ്കൂട്ടി അപെക്ഷിച്ചു വരുത്തെണ്ടതാകുന്നു.

തനിച്ച വലികൾ. (സ്പെഷൽ ത്രെൻ) (Special Train) തനിച്ച വലികൾ
ആവശ്യമാ‍യാൽ, മദ്രാശിലിരിക്കുന്ന ത്രാഫിൿ മെനെജർ (Traffic Manager) സാ
യ്പൊടു ബൊധിപ്പിച്ചു, ൩൬ മണിക്കൂർ അവധി വെക്കെണം

സാമാനം വണ്ടികയറുന്നതിന്നു ൩ തരം (ക്ലാസ്സ) മുറികൾ ഉള്ളതിൽ, കയറു
ന്നവൎക്കു ൧ാം തരത്തിൽ ൪൦, ൨ാം തരത്തിൽ ൨൫, ൩ാം തരത്തിൽ ൧൫ റാത്തലും ചു
മ്മ കൊണ്ടുപൊകാം; അതിൽ ഏറിയാൽ, തൂക്കിച്ചു, നറക്കു പൊലെ വെറെ കൂലി
കൊടുക്കെണം. അതിന്നും ചീട്ടു വാങ്ങി സൂക്ഷിച്ചു, എത്തുന്നെടത്തു ചീട്ടു കൊടുത്തു,
സാമാനം വാങ്ങാം. കൈക്കിരയായതു മാത്രം വണ്ടിയിൽ കൊണ്ടുപൊയി, ആൎക്കും ഇട
ങ്ങാറു വരാത്ത പ്രകാരം ബാങ്കിൻ കീഴിൽ ആക്കെണം, സ്തെഷൻ മാസ്തൎമ്മാരും കാ
വൽക്കാരും (Guards) ബാങ്കിങ്കീഴടങ്ങാത്ത കെട്ടു പെട്ടി മൂതലായവ നീക്കുന്നതിന്നു
കല്പിക്കാം.

ഉത്തരവാദം. ചീട്ടുവാങ്ങി, വെരെ ഏല്പിച്ച സാമാനത്തിന്നല്ലാതെ, തങ്ങളുടെ
ഒരുമിച്ചിരിക്കുന്ന സാമാനത്തിന്നു കെടൊ, ചെതമൊ വന്നാൽ പുകവണ്ടിക്കാർ ഉത്ത
രവാദികളല്ല. ആകയാൽ പൊന്നു, വെള്ളി, ആഭരണങ്ങൾ, ആധാരങ്ങൾ, ഹൂണ്ടി
കാദികൾ, പട്ടു, പൊൻ വെള്ളി കരപൂവുള്ള തുണിച്ചരക്കു, ആനക്കൊമ്പു വീട്ടി ച
ന്ദനം കൊണ്ടുള്ള പണികൾ, മുതലായ വിലയെറിയ ചരക്കിന്നു വിലയറിയിച്ചു,
തക്കവണ്ണം ഉള്ള ഉയൎന്ന കൂലി ഒരു സൎക്കാർ മന്നിന്നു തൂക്കം മൈൽ ഒന്നിന്നു ൨॥
പൈകൂട കൊടുക്കാഞ്ഞാൽ, പുകവണ്ടിക്കാർ ചെതകെടുകൾക്കു ഉത്തരവാദികളല്ല.

പുകയില. വണ്ടിയിലൊ സ്ഥാനത്തിലൊ വലിച്ചു കൂട

ഇനാം. ഒരുത്തൎക്കും ചൊദിപ്പാനും കൊടുപ്പാനും ന്യായം ഇല്ല.

സങ്കടം. ഒരാൾക്കു പുകവണ്ടിക്കാരുടെ ആൾക്കാരുടെ നെരെ ന്യായമായ സ
ങ്കടം ബൊധിപ്പിപ്പാൻ ഉണ്ടെങ്കിൽ, ഏച്ച ൟ ചൎച്ച ത്രാഫിൿ മെനെജർ സായ്പിന്നു
ബൊധിപ്പിക്കാം (H. E. Church, Esq. Traffic Manager.)

ആചാരം. തന്റെടക്കവും മൎയ്യാദയുമായി കുത്തിരുന്നു, കാൽ ബാങ്കിൽ വെച്ചു
ചെർ വിരട്ടാതെയും, അകത്തു തുപ്പാതെയും അഴുക്കാതെയും ഇരിക്കെണ്ടതു.

൨. ഓരൊ കുറ്റങ്ങൾക്കു കല്പിച്ച വിഴകൾ
ആവിതു.

ഉറുപ്പിക.
ചതിച്ചു ചീട്ടു വാങ്ങാതെയും, മുഴു കൂലി കൊടുക്കാതെയും
കയറിയാൽ
൫൦
വണ്ടി ഇളകുമ്പൊൾ വണ്ടിയിൽ കയറുകയൊ, വണ്ടിയിൽനിന്നു
ഇറങ്ങുകയൊ ചെയ്താൽ
൨൦
പുകവണ്ടിസ്ഥാന വണ്ടികളിൽ പുകയില വലിച്ചാൽ
വിലക്കി കെൾക്കാഞ്ഞാൽ, പിഴ വാങ്ങുക അല്ലാതെ പുറത്താക്കും.
൨൦
"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1866.pdf/51&oldid=180778" എന്ന താളിൽനിന്ന് ശേഖരിച്ചത്