താൾ:CiXIV130 1866.pdf/29

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പ്രസംസിക്കുന്നവൻ കൎത്താവിൽ പ്രശംസിക്കട്ടെ. ൧ കൊരി. ൧, ൩൧. ൨൫

പ്പിച്ച ചില പാളയങ്ങളെ അവരുടെ പട്ടാളങ്ങളിൽ നിന്നു പിടുങ്ങി, ശത്രുവെ തള
ൎത്തെണ്ടതിന്നു തന്റെ പടകളെ രിച്ചമൊന്തൊളം നിരത്തി വെച്ചു.

മാൎച്ച 31ാം൹ പടനായകനായ ഗ്രാന്ത സായ്പിന്റെ സൈന്യത്തിൽ നിന്നു ചി
ല പട്ടാളങ്ങൾ ചൊത്തചിറ്റാറെ കടക്കുന്നതിന്നിടയിൽ ജനരാൾ ലീ തന്റെ ആ
ൾക്കാരെ കൊണ്ടു അവരെ മെരിട്ടി തിക്കിത്തിരക്കാക്കി കൊന്നും പിടിച്ചും പായിപ്പി
ച്ചാറെ, പടനായകനായ ഗ്രാന്ത സായ്പിനെ ചെരുവാൻ വരുന്ന ശെരിദൻ ജന
രാൾ (ഉട:) സായ്പിന്റെ സൈന്യത്തെ കാറ്റു മരം തകൎക്കുമ്പൊലെ ഞെരുക്കി, പാ
റ്റി മടക്കുകയും ചെയ്തു. തൊറ്റ ഇരു പടകൾക്കു തുണക്കാർ ഉണ്ടാകകൊണ്ടു രാ
വീഴുമ്മുമ്പെ മുമ്പിൽ കൂട്ടി നിശ്ചയിച്ച പ്രകാരം ഗ്രാന്തു, ശെരിദൻ സായ്പമാർ തങ്ങ
ളുടെ പട്ടാളങ്ങളെ അവിടവിടെ നിരത്തി ഉറപ്പിച്ചു വെച്ചു.

എപ്രിൽ ൧ാം൹ പടനായകനായ ശെരിദൻ സായ്പ പൊരുത്തുക്കാരുടെ അണി
യുടെ ഒരു തലയെ എതിൎത്തു, കൊത്തളത്തിൽ നിന്നു ഓടിച്ചു ഇറുക്കമായി പിന്തുട
ൎന്നു വന്നിട്ടും, നടുപട ഉറുതിപ്പെട്ടതു കൊണ്ടു, അന്നെത്ത കാൎയ്യം തീൎന്നു. പിറ്റെ
ദിവസത്തിലൊ (എപ്ര. ൨ാം൹) പടനായകനായ ഗ്രാന്ത ൨൦ മൈൽ നീളമുള്ള ത
ന്റെ പടയണിയെ എതിരെ നില്ക്കുന്ന പൊരുത്തുക്കാരുടെ അണിക്കു വിരൊധമാ
യി ഇളക്കി. പൊരുത്തുക്കാരുടെ ഓരൊ കൊത്തളങ്ങളിലെ പീരങ്കികളിൽ നിന്നും അ
തിഭയങ്കരമാം വണ്ണം ചിമ്മാനത്തിന്നൊത്ത ഉണ്ടമഴ വൎഷിച്ചു വന്നിട്ടും, കൊട്ടകളു
ടെ ഇടയിൽ നിരത്തിയ പട്ടാളക്കാർ ചുവർ പൊലെ ഉറച്ചു നിന്നിട്ടും, ഉടമ്പടിക്കാ
ർ മദിച്ച ആന കൂട്ടം എല്ലാം ഞെരിച്ചു ചവിട്ടിക്കളയും പ്രകാരം അണിയെ രണ്ടു
തലക്കൽ പൊട്ടിച്ചു, ശത്രുവിന്റെ അണിയിൽ കൂടി തുടക്കുന്ന പ്രകാരം ചാടി,
കൊത്തളങ്ങളെ പിടുങ്ങി, ശത്രു പട താറുമാറാക്കിക്കളഞ്ഞു. ആ ദിവസത്തിൽ ജന
രാൾ ശെരിദൻ പെതർസ്സബുൎഗ്ഗിലെക്കു പൊയതു, അവിടെയുള്ള പൊരുത്തുക്കാ
ർ തടുക്കെണ്ടതിന്നു തന്നെ.

പൊരുത്തുക്കാരുടെ സൈന്യം ൭൫,൦൦൦ത്തിൽ ആൾ ഏറിയതെങ്കിലും, ൨൫,൦൦൦
പൊരിൽ പട്ടതും ൨൫,൦൦൦ വിലങ്ങിൽ ആയും പൊയതു കൊണ്ടു, ൨൫,൦൦൦ ആൾ
മാത്രം ശെഷിച്ചു എന്നും, ൟ വലിയ തൊൽവിയാൽ പെതർസ്സബുൎഗ്ഗ, രിച്ചമൊ
ന്ത എന്ന പട്ടണങ്ങളെ രക്ഷിച്ചു കൂട എന്നും പടനായകനായ ലീ (പൊ:) സായ്പ
കണ്ടിട്ടു, മിഞ്ചിയ പടയുമായി രിച്ചുമൊന്തിൽ നിന്നു ഓടി പൊകെണം എന്നു തീ
ൎമ്മാനിച്ചാറെ, രിച്ചുമൊന്തിലെ മൂപ്പന്മാരെ കൊണ്ടു വീടു ഒഴിയാതെ ബീർ, വീഞ്ഞു,
ബ്രാണ്ടി, മുതലാ‍യ മദ്യങ്ങളുള്ള വീപ്പപെട്ടി കുപ്പികളെ തെരു വീഥികളിൽ ചാടി
ച്ചു, പൊട്ടിച്ചും, തകൎപ്പിച്ചും കൊണ്ടു, ഓകുകളിൽ ഒലിക്കുന്ന മദ്യത്തിന്റെ ചൂടിനാൽ
കാറ്റു മണപ്പിച്ചു കളഞ്ഞു. അന്നു രാത്രി തന്നെ ജനരാൾ ലീ സായ്പ ൮൦൦റ്റിൽ
അധികം മാളികവീടുകൾക്കും എല്ലാ പാലങ്ങൾക്കും കപ്പലുകൾക്കും തീ കൊടുപ്പിച്ചി
ട്ടു, പടകൾ നഗരം ഒഴിക്കുവാൻ തുടങ്ങി. തെരുവീഥികളിൽ മദ്യം വിട്ടു, ചില്ലുകളെ തക
ൎത്തു, പീടികകളിൽ കയറി വിലയെറുന്ന മുതൽ കവൎന്നു നശിപ്പിക്കയും ചെയ്തതും ഒ
ഴികെ “ഉടമ്പടിക്കാർ” പട്ടണം കടന്നു വരുമല്ലൊ! അവരിൽ ഏറിയവർ നശിക്ക
4

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1866.pdf/29&oldid=180753" എന്ന താളിൽനിന്ന് ശേഖരിച്ചത്