താൾ:CiXIV130 1866.pdf/30

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൬ യഹൊവായ ദൈവത്തെ അന്വെഷിക്കുന്നവരുടെ

ട്ടെ! എന്നു വെച്ചു കൊട്ടയുടെ വാതുക്കലും വഴിയിലും കൂന്തൽ *(torpedo) എന്നൊരു
വക മരുന്നുത്തിര ഇട്ടെച്ചു. എന്നാൽ പടനാ‍യകനായ വൈതസൽ (Weitzel)
സായ്പിന്നു ഒറ്റുണ്ടാകകൊണ്ടു, കടുമ്പകലത്തെ അതി സൂക്ഷ്മത്തൊടു രിച്ചുമൊ
ന്തൊടടുത്തു, (എപ്രിൽ 3ാം൹) അഴകാൎന്ന ഏറിയ മാളിക വീടുകൾ പാളിക്കത്തി, തീ
ത്തൂകി എരിച്ചു, ചുവരുകൾ ഏങ്ങി വീണു മുഴങ്ങിയും, പൌരന്മാർ സന്തൊഷത്തി
രക്കിൽ ആൎത്തു വിളിച്ചും പാഞ്ഞും വീണും കൊണ്ടു, പടയാളികൾ ആൎപ്പൊടും പട
ക്കൊട്ടൊടും പട്ടണം കടന്നു, കലക്കം അമൎത്തി ക്രമപ്പെടുത്തുകയും ചെയ്തു.

രക്ഷാപുരുഷനായ ലിങ്കൊലൻ കൂടെ ദ്രൊഹിച്ചു പൊയവരുടെ നഗരം കാണ്മാ
ൻ വന്നിരുന്നു.

അന്നു തന്നെ (എപ്രിൽ 3ാം൹) പുലരുമ്പൊൾ പെതർസ്സബുൎഗ്ഗിലും ഉടമ്പടി
ക്കാരുടെ പട്ടാളങ്ങൾ ആൎപ്പൊടു കൂട കടന്നു. ജയശാലികളെ സല്ക്കരിപ്പാൻ വെ
ണ്ടി എല്ലാ വീടുകളിൽ നിന്നു ഉറുമാൽ, തുപ്പട്ടി, സാലവാക, ആടകളെ കിടിക്കികളി
ൽ തൂക്കി വെക്കും, ഉണ്മയൊടെ സന്തൊഷത്തെ കാട്ടും; വിശെഷിച്ചും കാപ്പിരികളു
ടെ സന്തൊഷം പറവാൻ വാക്കു പൊരാ. അവർ കുനിഞ്ഞു തൊഴുതു തുള്ളിച്ചാടി,
കല്ലാവു, തലപ്പാവു, തൊപ്പികളെ ആകാശത്തു ചാടി, നിലവിളിക്കയും പാടുകയും, അ
വൎക്കുണ്ടായ വീണ്ടെടുപ്പിന്നായിക്കൊണ്ടു ദൈവത്തെ പുകഴ്ത്തുകയും ചെയ്തു.

ന്യൂയൊൎക്കു (New York) എന്ന വലിയ കച്ചവടനഗരത്തിൽ (600,000 ആൾ)
ൟ ജയവൎത്തമാനം കെട്ടപ്പൊൾ, ഏകദെശം 20,000 പെർ വലിയ അങ്ങാടിയിൽ കൂ
ടി “എല്ലാ അനുഗ്രഹങ്ങളെ നല്കുന്ന ദൈവത്തെ വാഴ്ത്തുവിൻ” എന്ന ക്രിസ്തീയ
പാട്ടു ഭക്തി സന്തൊഷങ്ങളൊടു ആൎത്തു പാടി.

ഇതെല്ലാം നടക്കുന്നതിന്റെ ഇടയിൽ സെനാപതിമാരായ ഗ്രാന്ത ശെരിദൻ മീ
ദ (Mead) സായ്പമാരും രണ്ടു വഴിയായി ജനരാൾ ലീ സായ്പിനെ (പൊ:) പടയുമാ
യി പിന്തുടൎന്നു. ശെരിദൻ മീദ പടനായകന്മാരും വഴിക്കൽ എപ്രിൽ 6ാം൹ ലീയൊ
ടെതിൎത്തു, ഓട്ടപ്പട വെട്ടി, ഏറിയവരെ വിലങ്ങരാക്കി, 14 തൊക്കും 200 വണ്ടിയും പി
ടിച്ചു, പടയാളികളെ പായിപ്പിക്കയും, ജനരാൾ ഗ്രാന്ത സായിപും അവരുടെ വഴിയെ
തടുത്തു വെക്കയും ചെയ്തു. “പട വെട്ടി വെറുതെ ചൊര ചിന്നിച്ചു കളയുന്നതെന്തി
ന്നു? ഞങ്ങൾ നിങ്ങളെ മൂല നാശം വരുത്തുവാൻ മതിയായ ആൾ ആകുന്നു, ആ
കയാൽ നിങ്ങളെയും പടയെയും ഏല്പിച്ചു കൊടുപ്പിൻ” എന്നു ഗ്രാന്ത സായ്പ കത്തെ
ഴുതി ചൊദിച്ചാറെ, ജനരാൾ ലീ സായ്പ എപ്രിൽ 9ാം൹ തന്നെയും 22,000 ആധി
പന്മാരെയും, നായകന്മാരെയും പടയാളികളെയും ഏല്പിച്ചു. ഇതിനാൽ അഞ്ചു സംവ
ത്സരത്തിന്റെ യുദ്ധം അവസാനിച്ചു, സമാധാനത്തിന്നു ഒരു പുതിയ ആരംഭം ഉ
ണ്ടാകകൊണ്ടു, രാജ്യത്തിൽ എങ്ങും വളരെ സന്തൊഷം ഉണ്ടായി.

ആ സന്തൊഷവെറിയുടെ ഇടയിൽ മഹാ സങ്കടവും കഷ്ടവുമുള്ള ഒരു കാൎയ്യം
നടന്നു. എപ്രിൽ 14ാം൹ രക്ഷാപുരുഷനായ അബ്രഹാം ലിങ്കൊലൻ കഥക്കളി
കാണെണ്ടതിന്നു വഷിംക്തൻ അരങ്ങിൽ ഇരിക്കുമ്പൊൾ, രാത്രി ൧൧ മണിക്കു വി
ഭ്രമം ഉള്ള ഒരു കഥക്കളിക്കാരൻ ജനരാൾ ഗ്രാന്ത സായ്പിന്റെ ദൂതൻ എന്നു പറഞ്ഞു


*കൂന്തൽ മീൻ വെള്ളത്തിൽ എന്തു അതു ൟ മരുന്നുത്തിര ചവിട്ടിയാലെ തൊ
ട്ടാലൊ പൊട്ടിത്തെറിച്ചു വളരെ പ്രാണനാശം വരുത്തും.

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1866.pdf/30&oldid=180754" എന്ന താളിൽനിന്ന് ശേഖരിച്ചത്