താൾ:CiXIV130 1866.pdf/28

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൪ ഞാൻ അവന്റെ നിഴലിൽ അതിമൊദത്തൊടെ ഇരുന്നു. പാട്ടു. ൨, ൩.

ൎക്കപ്പലുകളെയും കൊണ്ടു ൨൫,൦൦൦ ചട്ടിപീരങ്കി ഉണ്ടകളെ ചില മണിക്കൂർ അകം അ
തിലെക്കെറിഞ്ഞു കളഞ്ഞ ശെഷം, മുനമ്പിൽ പുറത്തു ഒളിച്ച കാലാളുകൾ സിംഹധൈ
ൎയ്യം കാട്ടി, കൊട്ടയെ കയറി പിടിച്ചു; പൊരുത്തുക്കാർ മുറം ശാഠ്യത്തൊടെ എതിൎത്തതി
നാൽ ൧൫ കിടങ്ങും കൊത്തളങ്ങളും ആളും കൈക്കലാക്കുവാൻ ഏറിയ അദ്ധ്വാനം
വെണ്ടി വന്നു.

ജനുവരി ൨൪ാം൹ പൊരുത്തുക്കാർ അവ്വണ്ണം ജെംസ്സ പുഴ(James River) വ
ക്കത്തു സിതി പൊയിന്തു (City Point) കൊത്തളങ്ങളെ ഉടമ്പടിക്കാരൊടു പിടിക്കെണ്ട
തിന്നു ഇരിമ്പുച്ചുറ കപ്പലുകളെ അയച്ചിട്ടും, അവ ഉറച്ചു, അടുക്കുവാൻ കഴിയാത്ത
തിനാൽ, ശത്രു നന്നായി സൂക്ഷിക്കാത്ത കൊട്ടയെ കിട്ടിയതും ഇല്ല.

ഫിബ്രുവരിയിൽ ൩ാം൲ ചില പൊരുത്തുക്കാർ രക്ഷാപുരുഷനായ ലിങ്കൊലൻ
സായ്പിനെ ചെന്നു കണ്ടു, സമാധാനന്യായങ്ങളെ ചൊദിച്ചിട്ടു തമ്മിൽ ഒത്തതുമില്ല.

ആ സമയത്തു ഉടമ്പടിക്കാർ തങ്ങൾ പിടിച്ച നാടുകളിൽ ഉണ്ടായ അടിമകൾക്കു
വിടുതല വെണം എന്നു തീൎമ്മാനിച്ചിരിക്കുന്നു.

ഉടമ്പടിക്കാരുടെ പടനായകനായ ശൎമ്മൻ (Sherman) (വടക്കുനിന്നു തെക്കൊട്ടു
പൊയിട്ടു) ബ്രഞ്ചവിൽ (Branchville) കൊലുമ്പിയ (Columbia) എന്ന പട്ടണ
ങ്ങളെ പിടിച്ചു, ചാൎല്ലസ്തനൊടു അടുത്ത ശെഷം, പൊരുത്തുക്കാർ ഫിബ്രുവരിയിൽ
൧൭ാം൲ ചാൎല്ലസ്തൻ (Charleston) പട്ടണത്തിന്നു തീയിട്ടു, ൨൦൦ പീരങ്കിതൊക്കുകളു
ടെ വെടിത്തുള അടച്ചു, ഏറിയ നാശം ഉണ്ടാക്കിയാറെ, കൊട്ടയെ രാത്രി സമയം ഒഴി
ച്ചു, പൊയ്ക്കളഞ്ഞു. പിറ്റെന്നാൾ ഉടമ്പടിക്കാർ കത്തുന്ന പട്ടണം കടന്നു.

ഫിബ്രു ൧൯ാം൹ ഉടമ്പടിക്കാർ കരകടൽ വഴിയായി വിൽമിങ്ക്തൻ(Wilming-
ton) പട്ടണത്തൊടു പട വെട്ടി പിടിച്ചു, ഏറിയ പരുത്തി പുകയില മുതലായ ചര
ക്കുകളെ കൈക്കലാക്കി.

ഇങ്ങിനെ പൊരുത്തുക്കാരുടെ രാജധാനിയുടെ (രിച്ചമൊന്ത)തെക്കുള്ള കരപ്ര
ദെശങ്ങളും കൊട്ടകളും ഒന്നൊടൊന്നു ഉടമ്പടിക്കാരുടെ കൈയ്യിൽ ആയതും, കഠൊരമാ
യി അവരുടെ ശാസന നടന്നതുമല്ലാതെ, ഉടമ്പടിക്കാരുടെ പടനായകനായ ഗ്രാന്ത
(Grant) സായ്പിന്റെ കീഴിലുള്ള സൈന്യം രിച്ചമൊന്തിന്നടുത്ത പെതർസ്സബുൎഗ്ഗിൽ
(Petersburg) പൊരുത്തുക്കാരുടെ പടനായകനായ ലീ (Lee) സായ്പിന്റെ പട്ടാള
ത്തിന്നു വളരെ തൊന്തരവും കൊടുക്കയും, പടിഞ്ഞാറ്റൻ കൂറിൽ പടനാകനാ‍യ ശെ
രിദാൻ (Sheridan) സായ്പ നിരത്തു വഴികളെയും ഇരിമ്പു പാതകളെയും പിടിച്ചതു
കൊണ്ടു, തീൻ പണ്ടങ്ങൾക്കു മുട്ടു വരുത്തുകയും ചെയ്തു. ജനരാൾ ലീ (പൊ:) തനി
ക്കു അടുത്തു നില്ക്കുന്ന ജനരാൾ ഗ്രാന്തിന്റെ (ഉട:) സഹായത്തിന്നായി പടിഞ്ഞാ
റു നിന്നു വരുന്ന ജനരാൾ ശൎമ്മനെ മടക്കുവാൻ വെണ്ടി പട്ടാളങ്ങളെ അയച്ച
പ്പൊൾ, വഴിക്കൽ താമസിപ്പിച്ചു ഓരൊ ചെതം വരുത്തിയെങ്കിലും, ശൎമ്മൻ തടവു
കൂട്ടാക്കാതെ ൪൦,൦൦൦ പടയാളികളുമായി ഗ്രാന്ത സായ്പൊടു അടുത്തു. എന്നതു ജനരാ
ൾ ലീ സായ്പ കണ്ടപ്പൊൾ, തന്നെ ഒടുക്കുവാൻ വെണ്ടി തഞ്ചം നൊക്കി, പെതർസ്സ
ബുൎഗ്ഗിന്നടുക്കെ കാത്തു നില്ക്കുന്ന ഗ്രാന്തിനെ ആട്ടുവാൻ പുറപ്പെട്ടു, മാൎച്ച 25ാം൹
2 ചെറിയ കൊട്ടകളെ കയറി പിടിച്ചിട്ടും, അന്നു തന്നെ ഒഴിച്ചു പട തിരിക്കെണ്ടി വ
ന്നതു കൂടാതെ, പടനായകനായ ഗ്രാന്ത ലീ സായ്പിനെ ആട്ടി, കിടങ്ങു കൊണ്ടു ഉറ

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1866.pdf/28&oldid=180752" എന്ന താളിൽനിന്ന് ശേഖരിച്ചത്