താൾ:CiXIV129.pdf/9

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ശയമില്ല. എങ്കിലും, മുഖം അഴകുള്ളതെന്നു വെ
ച്ചു. ആഭരണത്തെ ചാടേണമൊ? മുത്തു താൻ
മേത്തരമായാലും, പൊന്നിൽ അമിഴ്ത്തി വെച്ചാ
ൽ അധികം ശോഭിക്കയില്ലയൊ?

ഗുരു. നേർ തന്നെ. അതു വിചാരിച്ചത്രെ ഞാനും
ൟ പാട്ടും മറ്റും നോക്കുന്നതു. സത്യത്തെ ഗ്ര
ഹിച്ചവൎക്കു അവസരം ഉണ്ടായാൽ, പടെച്ചവ
നേയും അവന്റെ ക്രിയകളേയും യോഗ്യമായി
സ്തുതിക്കേണ്ടതിന്നു, ഭാഷയെ നല്ലവണ്ണം അ
ഭ്യസിക്കെണം, എന്നു എന്റെ പക്ഷം.

നായർ. നളചരിതത്തിൽ വാക്കിന്നല്ലാതെ, അൎത്ഥത്തി
ന്നും സാരം ഇല്ലയൊ?

ഗുരു. പല അൎത്ഥങ്ങളും ന്യായങ്ങളും നല്ലവ. എന്നു
തോന്നുന്നു.

നായർ. അവ ചിലതു എന്നോടു പറയെണം.

ഗുരു. പറയാം. കഥയെ വായിച്ചു കേട്ടുവല്ലൊ; ഇ
പ്പോഴും മനസ്സിലുണ്ടൊ?

നായർ. ചെറുപ്പത്തിൽ നമുക്കു നല്ലവണ്ണം അറിയാ
യിരുന്നു; ഇപ്പോൾ ഓൎമ്മ അസാരം വിട്ടു പോ
യി ചുരുക്കി പറഞ്ഞാൽ, ദോഷം ഇല്ല.

ഗുരു. പണ്ടു നിഷധരാജാവായ നളൻ ഓർ അരയ
ന്നത്തിന്റെ ചൊൽ കേട്ടു, ദമയന്തി എന്ന ക
ന്യകയെ കാംക്ഷിച്ചു, അവളും അരയന്നം പറ
ഞ്ഞു കേട്ടു. നളനെ മോഹിച്ചു വലഞ്ഞു പോയ

"https://ml.wikisource.org/w/index.php?title=താൾ:CiXIV129.pdf/9&oldid=181156" എന്ന താളിൽനിന്ന് ശേഖരിച്ചത്