താൾ:CiXIV129.pdf/10

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പ്പോൾ അവളുടെ അഛ്ശനായ വിദൎഭരാജാവ്
വിചാരിച്ചു. മകൾക്കു വിവാഹം കഴിപ്പിക്കെ
ണം എന്നു വെച്ചു, സ്വയംബരം കല്പിച്ചു, ദി
വസത്തെ കുറിക്കയും ചെയ്തു. അതിന്നായി അ
നേകം രാജാക്കന്മാരും നളനും കൂടി വരുമ്പോൾ,
ഇന്ദ്രൻ മുതലായ നാലു ദേവന്മാരും ഇറങ്ങിവ
ന്നു, ദമയന്തിയെ വേൾപ്പാൻ മോഹിച്ചു, നള
നെ കണ്ട നേരം തങ്ങളുടെ ദൂതനാക്കി നിയോ
ഗിച്ചു, അവനും ചെന്നു കണ്ടു, വേണ്ടുംവണ്ണം
ബൊധിപ്പിച്ചു, ഒരു ദേവനെ വരിക്കെണം എ
ന്നുപദേശിച്ചു അവളുടെ മനസ്സിനെ ഇള
ക്കുവാൻ കഴിഞ്ഞില്ല താനും. സ്വയംബര ദിവ
സത്തിൽ അവൾ ദേവന്മാരെ വെറുത്തു, നള
നെ വരിച്ചു, മാലയിട്ടു. ദേവകൾ നാല്വരും പ്ര
സാദിച്ചു നളന്നു ൟ രണ്ടു വരങ്ങളെ കൊടുത്തു
മറകയും ചെയ്തു. അനന്തരം നളൻ ദമയന്തി
യുമായി നിഷധപുരിയിൽ സുഖിച്ചു വാഴുമ്പോ
ൾ, കലിയുഗം എന്ന ഒരു ദുൎഭൂതം അവനെ പി
ഴുക്കുവാൻ തരം നോക്കി, ഒരിക്കൽ ശൌചം ചെ
യ്യുന്നേരം, കാൽ പുറവടിയിൽ നനയാത്തതു ക
ണ്ടു, ആ വഴിയായി അവനിൽ കയറി വസി
ച്ചു. അതിനാൽ അവന്റെ ബുദ്ധിക്കു സ്ഥിര
ക്കേടു വന്നപ്പോൾ പുഷ്കരൻ എന്ന ബന്ധു
വന്നു, ചൂതിന്നു വിളിച്ചു കളിക്കുന്തോറും നളൻ
തോറ്റു തോറ്റു, ധനവും രാജ്യവും എല്ലാം പുഷ്ക
രന്റെ കൈവശമാകയും ചെയ്തു. ഭൎത്താവി

"https://ml.wikisource.org/w/index.php?title=താൾ:CiXIV129.pdf/10&oldid=181157" എന്ന താളിൽനിന്ന് ശേഖരിച്ചത്