താൾ:CiXIV129.pdf/8

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കൊണ്ടത്രെ നിങ്ങൾ എറിഞ്ഞു കളഞ്ഞതിനെ
പിന്നെയും എടുത്തിരിക്കുന്നു.

ഗുരു. ഞാൻ പരമാൎത്ഥം പറയാം. ൟ നാട്ടിലെ ശാ
സ്ത്രങ്ങളെ നോക്കുന്തോറും, തെറ്റും കുറവും അ
ധികം കാണുന്നു; സത്യവേദം നൊക്കുന്തൊറും,
സാരവും മെന്മയും അധികം തെളിയുന്നു. ൟ
നാട്ടുകാരെല്ലാവരും അതിനെ ശോധന ചെ
യ്താൽ കൊള്ളായിരുന്നു.

നായർ. അതിപ്പൊൾ വേണ്ട! നളചരിതത്തിൽ എ
ന്തു സാരം കണ്ടിരിക്കുന്നു?

ഗുരു. ഒന്നു, വാക്കുകളുടെ വിശേഷത്വം തന്നെ. അ
തിനെ ഭാഷയിൽ ആക്കിയവൻ സമൎത്ഥൻ എ
ന്നെ വേണ്ടു. വാചകവും വൃത്തവും എത്രയും
വെടിപ്പായി തോന്നുന്നു.

നായർ. പിന്നെയൊ! നിങ്ങളുടെ വേദക്കാൎക്കു ഒരുനാ
ളും അപ്രകാരം വരികയില്ല; അവർ എല്ലാം തി
ക്കി വിക്കി പറയുന്നു.

ഗുരു. വിശപ്പള്ളവന്നു മിന്നുന്നതു വേണുമൊ, തിന്നു
ന്നതു വേണമൊ? നല്ല വഴിയെ തിരഞ്ഞു നട
ക്കുമ്പൊൾ, കൊഞ്ഞനം കാട്ടി തന്നാലും, സ
ന്തോഷം അല്ലയൊ? ഒരു വാചാലൻ വന്നു
ശ്ലോകം ചൊല്ലി, നിങ്ങളെ ചതിച്ചു കാട്ടിൽ അ
യച്ചാലൊ?

നായർ. കോപം വേണ്ടാ. ശാസ്ത്രങ്ങളിൽ വാക്കു ത
ന്നെ അല്ല, പൊരുൾ അത്രെ പ്രമാണം; സം

"https://ml.wikisource.org/w/index.php?title=താൾ:CiXIV129.pdf/8&oldid=181155" എന്ന താളിൽനിന്ന് ശേഖരിച്ചത്