താൾ:CiXIV129.pdf/80

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൭൬

ഗുരു. വരും, നിശ്ചയം. നളന്റെ കാലത്തെ ഇങ്ങി
നെ സ്തുതിച്ചതു. (൩ പാദം.)

എങ്ങുമെ ദരിദ്രത്വം എന്നതു കേൾപ്പാനില്ലാ
സംഗതി കൂടാതുള്ള വൈരസംഭവമില്ലാ
അംഗനാ ജനങ്ങൾക്കു ചാരിത്ര ഭംഗമല്ലാ
തങ്ങളിൽ കലഹവും ക്രൂരകൎമ്മവുമില്ലാ
വ്യാധിയും ദുൎഭിക്ഷവും ദുൎഗ്രഹ ക്ഷോഭങ്ങളും
ക്രോധവും ദുൎബ്ബോധവും ദുൎമ്മതങ്ങളുമില്ലാ
അക്ഷരജ്ഞാനം കൂടാതുള്ള മൎത്ത്യനുമില്ലാ
പക്ഷപാതംകൊണ്ടൊരു സത്യലംഘനമില്ലാ
കൃത്യരക്ഷണം ചെയ്യാതുള്ള ജാതികളില്ലാ
മൃത്യു വെന്നതും ബാല്യെ കുത്രചിൽ കാണുന്നില്ലാ
സത്യം എന്നിയെ വദിച്ചീടുന്ന ജനമില്ലാ
നിത്യ സന്തോഷം കൂടാതുള്ള മൎത്ത്യനുമില്ലാ
സജ്ജുനങ്ങളെ ബഹുമാനിയാത്തവനില്ലാ
ദുൎജ്ജനങ്ങളിൽ സ്നേഹമുള്ള മാനുഷനില്ലാ
ൟശ്വരൻ പ്രമാണം എന്നൊൎക്കാത്ത ജനമില്ലാ
ശ്വാശ്വത ബ്രഹ്മദ്ധ്യാനം ചെയ്യാത്ത വിപ്രനില്ലാ
ദൂഷണം പറയുന്ന മാനുഷന്മാരും ഇല്ലാ
ഭൂഷണം ധരിക്കാത്ത കാമുകന്മാരും ഇല്ലാ

നായർ. അപ്രകാരം തന്നെ പിന്നെതിൽ ഭൂമിയിൽ
വരുമൊ?

ഗുരു. അപ്രകാരം തന്നെ അല്ല; ലോകർ ആശിക്കു
ന്ന കാലഭേദത്തിന്നു ഇതു ഒരു ദൃഷ്ടാന്തമത്രെ.
ബ്രാഹ്മണർ അപ്പൊൾ ഇല്ലല്ലൊ; കാമുകന്മാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV129.pdf/80&oldid=181227" എന്ന താളിൽനിന്ന് ശേഖരിച്ചത്