താൾ:CiXIV129.pdf/81

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൭൭

ൎക്ക അധികം അനുകൂല്യതയും ഇല്ല, ആ കാല
ത്തിന്റെ ചില വിശേഷങ്ങളെ പറയാം: യേ
ശു ഭൂമിയിൽ കൎത്താവായി വാഴുന്ന കാലം, സ
മുദ്രത്തിൽ വെള്ളം നിറയുന്നതു പോലെ, ഭൂമി
യിൽ ഒക്കയും ദൈവജ്ഞാനം നിറയും, ജാതി
കൾക്കു വൈരവും യുദ്ധാഭ്യാസവും ഒടുങ്ങും.
കുന്നുകാലിയും സിംഹവും പുലിയും ഒന്നിച്ചു
മേയും, വറണ്ട ഭൂമിയിൽ നീരുറവകൾ പൊ
ങ്ങി വരും, അന്നു മുടവൻ സന്തോഷിച്ചു തു
ള്ളും, ഊമൻ സ്തുതി പാടും, കുരുടന്റെ കണ്ണും,
ചെകിടന്റെ ചെവിയും തുറന്നുവരും, കൎത്താ
വു വീണ്ടെടുത്തവർ എവിടെ നിന്നും പുറ
.പ്പെട്ടു, ആരും തടുക്കാതെ കീൎത്തിച്ചു നടന്നു,
അവന്റെ രാജധാനിയിൽ കൂടി വന്നു, ആന
ന്ദ തൃപ്തരായി വസിക്കും, ദുഃഖവും തെരുക്കവും
മങ്ങിപ്പോകയും ചെയ്യും. നിങ്ങളും വന്നു, ക
ൎത്താവിന്റെ വെളിച്ചത്തിൽ നടക്കയില്ലയൊ?

നായർ. ആ നല്ല കാലം വരുന്നതിനെ കണ്ടാൽ, എ
നിക്കും കൂടെ സന്തോഷം.

ഗുരു അതു വരുമ്മുമ്പെ തന്നെ കണ്ണാലെ കാണാ
തെ കണ്ടും, ഉള്ളം കൊണ്ടു വിശ്വസിക്കെണം.
അങ്ങിനെ വിശ്വസിച്ചാൽ, കൎത്താവു ചതി
ക്കയില്ല, നിശ്ചയം. നമ്മുടെ എല്ലാ വിചാര
ത്തിന്നും അപേക്ഷിക്കും മേലായിട്ടു തന്നെ
ചെയ്യും. ഞാനും ഇപ്പൊൾ കാണാതെ തന്നെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV129.pdf/81&oldid=181228" എന്ന താളിൽനിന്ന് ശേഖരിച്ചത്