താൾ:CiXIV129.pdf/79

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൭൫

നായർ. അതു എങ്ങിനെ ഉണ്ടാകും. സൎക്കാരുടെ ക
ല്പന കൊണ്ടൊ?

ഗുരു. അല്ല, പരമ രാജാവിന്റെ കല്പനയാലത്രെ.
അവൻ പണ്ടു തന്നെ അപ്രകാരം പറഞ്ഞി
രിക്കുന്നു; തനിക്കു ബോധിക്കും പോലെ, അ
തിനെ ഒപ്പിക്കയും ചെയ്യും, നിശ്ചയം.

നായർ. കലിയുഗം അവസാനിച്ചാലൊ, കല്പാന്തര
പ്രളയം ഇല്ലയൊ?

ഗുരു. നിങ്ങൾ പ്രളയം എന്നു പറയുന്ന പ്രകാരം ഉ
ണ്ടാകയില്ല; ദൈവം ഉറങ്ങി പോകുന്ന ഒരുരാ
ത്രി വരികയുമില്ല. ഭൂമി ദഹിച്ചു പോയി, പുതു
തായ്തീരും സത്യം; എങ്കിലും അതിന്നു മുമ്പെ ഒ
രു നല്ല കാലം വരുവാറാകുന്നു. ദൈവപുത്രൻ
തന്നെ പിശാചിനെ ചങ്ങല ഇട്ടടച്ചു വെ
ക്കും. അപ്പൊൾ മായമുള്ള വേദങ്ങൾ എല്ലാം
ഒടുങ്ങും. തനിക്കു മാത്രമല്ല. കൂടയുള്ളവൎക്കം
സേൗഖ്യം ഉണ്ടാകെണം, എന്നു സകല മനു
ഷ്യൎക്കും ഒരു പക്ഷം ഉണ്ടല്ലൊ. അതുകൊണ്ടു
പലരും മനോരാജ്യം വിചാരിച്ചു. ഇന്നിന്ന
പ്രകാരം സൎവ്വലോകത്തിലും മഹോത്സവം വ
രുത്തെണം, എന്നു ഭാവിച്ചിരിക്കുന്നു. അതു മ
നുഷ്യപ്രയത്നത്താൽ വരികയില്ല.

നായർ. പണ്ടു ഇപ്രകാരം മംഗല കാലങ്ങൾ ഉണ്ടാ
യി, എന്നു പറഞ്ഞു കേൾക്കുന്നു. ഇനിയും
വരുമൊ?


7*

"https://ml.wikisource.org/w/index.php?title=താൾ:CiXIV129.pdf/79&oldid=181226" എന്ന താളിൽനിന്ന് ശേഖരിച്ചത്