താൾ:CiXIV129.pdf/78

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൭൪

ഗുരു. കലിയുഗത്തിനു തെറ്റി പോകാമല്ലൊ. ഇ
പ്പൊൾ തന്നെ വായിച്ചു കേട്ടുവല്ലൊ. ഒരു ഗ്ര
ന്ഥം ഉരചെയ്യാൽ കലികലഹം ഒക്കവെ ശാ
ന്തമാകും, എന്നു പറഞ്ഞിട്ടുണ്ടു. കലി താൻ അ
ത്ര വിടക്കല്ല, അവൻ നളന്നു ഒന്നു പറഞ്ഞു
കൊടുത്തു; അതിനെ പറയാം. (൪ പാദം.)

നിന്റെ സ്മരിക്കും ജനങ്ങളെകൂട ഞാൻ
ചെന്നു ബാധിക്കയില്ലെന്നു ബോധിക്ക നീ
എന്നെയും നിന്നെയും നിങ്കളത്രത്തെയും
പന്നഗം തന്നെയും ഭാൎഗ്ഗസ്വരിയെയും
ഒന്നിച്ചു ചിന്തനം ചെയ്യുന്ന മൎത്യനു
വന്നീടും ഐശ്വൎയ്യം ആപത്തകന്നു പോം

അതുകൊണ്ടു കലിയുഗം ഒട്ടൊഴിയാതെ, എല്ലാവ
രെയും ബാധിക്കുന്നില്ല, സ്പഷ്ടം. നളനെ ചിന്തിച്ചാ
ൽ, ആ ബാധ തീരുകയില്ലതാനും. ഞാൻ പറഞ്ഞി
ട്ടുള്ള ദൈവപുത്രനെ സ്മരിച്ചു കൊണ്ടാൽ, കലി ബാ
ധ തീരും, എന്നു ഞാൻ തന്നെ കൈയ്യേല്ക്കുന്നുണ്ടു.

നായർ. അതിന്നു എനിക്കു ധൈൎയ്യം പോരാ. രണ്ടു
മൂന്നു ആളുകൾ മാത്രം യേശുവിനെ വിശ്വ
സിച്ചിരിക്കുന്നു. നിങ്ങളുടെ മാൎഗ്ഗം ൟ നാട്ടിൽ
പരന്നു നടക്കും എന്നു തോന്നുന്നില്ല.

ഗുരു. മറ്റവൎക്കു വേണ്ടാതിരുന്നാലും, ഒറ്റയായ തനി
ക്കു രക്ഷ വന്നാൽ, പോരെ? എങ്കിലും ഞാൻ
സത്യം പറയാം; ൟ മാൎഗ്ഗം നടക്കും; അതു എ
ങ്ങും വ്യാപിക്കും; വേറൊരു മതവും വേദവും
അവസാനം വരെ നില്ക്കയും ഇല്ല.

"https://ml.wikisource.org/w/index.php?title=താൾ:CiXIV129.pdf/78&oldid=181225" എന്ന താളിൽനിന്ന് ശേഖരിച്ചത്