താൾ:CiXIV129.pdf/77

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൭൩

ഞാനല്ലൊ നിന്റെ കുട്ടി ആകുന്നു, നീ എന്നെ
കെൾക്കാതിരിക്കയില്ല; നീ എന്നെ അനുഗ്ര
ഹിച്ചല്ലാതെ, ഞാൻ നിന്നെ വിടുകയില്ല; നി
ന്റെ പുത്രനായ യേശുവിൻ നാമത്തിൽ ത
ന്നെ ഞാൻ നിന്നൊടു യാചിക്കുന്നു ആമൻ;
എന്നിപ്രകാരം മുൽപുക്കു, ആക്രമിച്ചു കൊള്ളെ
ണം; അതും ഒരിക്കൽ മാത്രമല്ല തികഞ്ഞ ജയം
വരുവോളം പൊരുതു വരേണം. ഇങ്ങിനെ
ചെയ്താൽ, വീരനായി ചമഞ്ഞു വിരുതിനെ
പ്രാപിച്ചു, ദൈവപുത്രൻ ഇരിക്കുന്ന സിംഹാ
സനത്തിൽ കൂടെ ഇരുന്നിരിപ്പാൻ പാത്രം
ആകും.

നായർ. ഇതെത്രയും സങ്കടമുള്ള വഴി!

ഗുരു. പാപസേവെക്കു തന്നെ അധികം സൌഖ്യം
ഉണ്ടൊ?

ജന്മികൾക്കുണ്ടൊ സുഖത്തിന്നലമ്മതി.

ഞങ്ങൾ്ക്കു ഉയരത്തിൽ നിന്നു വരുന്ന ആശ്വാ
സങ്ങളും സന്തോഷങ്ങളും നിങ്ങൾ രുചി നോക്കി
എങ്കിൽ, ൟ വഴിക്കു മാത്രം സൌഖ്യം ഉണ്ടെന്നു
ബോധിക്കും. ജീവനുള്ള ദൈവത്തെ ആശ്രയിച്ചു
സേവിക്കുന്നതു പരത്തിൽ മാത്രം അല്ല, ഇഹത്തി
ലും കൂടെ എത്രയും ഭാഗ്യമുള്ളതു തന്നെ.

നായർ. ൟ പ്രപഞ്ചത്തിൽ ഇത്ര ശുദ്ധിമാനായി
നടപ്പാൻ കഴികയില്ല. എന്നു തോന്നുന്നു. ഇതു
കലി കാലമല്ലൊ! നല്ല ജനത്തിന്നു നിൎമ്മൂല
നാശം വന്നുവല്ലൊ.


7

"https://ml.wikisource.org/w/index.php?title=താൾ:CiXIV129.pdf/77&oldid=181224" എന്ന താളിൽനിന്ന് ശേഖരിച്ചത്