താൾ:CiXIV129.pdf/76

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൭൨

അപവാദവും, നിന്ദയും അനുഭവിച്ചാൽ അ
വ പുല്ലു പോലെ വിചാരിച്ചു. തന്റെ കൎത്താ
വായ യേശു മുന്നടന്ന ചുവടുകളെ നോക്കി
നടന്നു, എന്തെല്ലാം ചെറുത്തു നിന്നാലും വീ
രനായി ഓടിക്കൊള്ളെണം വൈരികളൊടു അ
ഭിമാനിപ്പാനും, അവരെ ശപിപ്പാനും, പക
വീട്ടുവാനും, കൂടക്കൂടെ ഇഛ്ശകൾ മുളെച്ചു തുട
ങ്ങും; അവറ്റെ ഉടനെ അമൎത്തടക്കി അരിശം
വിഴുങ്ങി. ശത്രുവിനെ സ്നേഹിപ്പാനും സേവി
പ്പാനും, രഹസ്യമായും പരസ്യമായും ഗുണം
ചെയ്വാനും, ശ്രമിച്ചു കൊള്ളെണം. പിന്നെ
ദൈവത്തൊടും ചിലപ്പൊൾ ഒരു പോരാട്ടം
പോലെ ഉണ്ടു. അവൻ കെൾ്ക്കാത്ത പന്തിയി
ൽ അടങ്ങി നിൽക്കും; എത്ര പ്രാൎത്ഥിച്ചാലും വി
ളിച്ചു കരഞ്ഞാലും, ഉത്തരം ഒന്നും ഇറങ്ങുന്നി
ല്ല; വാനം ഇരിമ്പു പോലെ തൊന്നും; ഇങ്ങെ
അപെക്ഷയും വിളിയും അങ്ങു കടക്കുന്നില്ല.
എന്നു വരും; പിശാചു ഇളിച്ചു ചിരിച്ചു, നി
ന്റെ ദൈവം എവിടെ, എന്നു ചോദിച്ചു നി
ല്ക്കും; അപ്പൊൾ അഴിനിലെക്കു ഇടം കൊടു
ത്തു, മടുത്തു പോകരുതു. അതു ഒന്നും ഇല്ല, എ
ന്റെ വിധി അത്രെ, എന്നുള്ള ഭാവത്തെ നി
നെക്കയും അരുതു. ദൈവം വേദത്തിൽ അരു
ളിയ വാഗ്ദത്തങ്ങളെ മുറുക പിടിച്ചു. അബ്ബാ
പിതാവെ, ഇപ്രകാരം നീ പറഞ്ഞുവല്ലൊ; നി
ന്റെ വാക്കു പോലെ എനിക്കു ആകെണമെ;

"https://ml.wikisource.org/w/index.php?title=താൾ:CiXIV129.pdf/76&oldid=181223" എന്ന താളിൽനിന്ന് ശേഖരിച്ചത്