താൾ:CiXIV129.pdf/75

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൭൧

ദൈവത്തിന്നും സൃഷ്ടിക്കും, വിശേഷാൽ പ
രിശുദ്ധനും അശുദ്ധൎക്കം ഉള്ള വ്യത്യാസം,
നിങ്ങളുടെ ശാസ്ത്രത്തിൽ അറിയായ്ക കൊണ്ടു,
മനുഷ്യന്നു ക്ഷണത്തിൽ ദൈവത്വം വരും;
ദൈവം പല രൂപത്തിലും അവതരിച്ചു. മനു
ഷ്യരോടു കളിക്കുന്നതിന്നും പ്രയാസം ഒട്ടും ഇ
ല്ല; അവിടുന്നു ഇങ്ങൊട്ടും ഇവിടുന്നു അ
ങ്ങൊട്ടും എളുപ്പത്തിൽ ആയിരം വഴികൾ ഉ
ണ്ടു; എന്നതിനെ സൂക്ഷിച്ചു നോക്കിയാൽ,
നിങ്ങളുടെ ദേവകൾ മനുഷ്യപ്രായർ അത്രെ;
പാപം പോക്കുവാൻ ശക്തി ഒന്നും ഇല്ലാത്ത
വർ, എന്നു ബോധിക്കും. ഞങ്ങളെ വേദത്തി
ൽ സത്യദൈവം അവതരിച്ചു. മനുഷ്യനാഴ്വരു
ന്നതും, പാപിയായൊരു മനുഷ്യൻ ശുദ്ധിയും
ദൈവസാമീപ്യവും പ്രാപിക്കുന്നതും, രണ്ടും
എത്രയും ഘനമുള്ള കാൎയ്യങ്ങൾ തന്നെ ആകുന്നു.

നായർ. ഇന്ദ്രൻ പറഞ്ഞതു, കളിയത്രെ. നിങ്ങൾ
ചൊന്നതിന്നു, അൎത്ഥശ്ശ്രേഷ്ഠത ഉണ്ടു സത്യം;
എന്നാൽ നിങ്ങളുടെ പോർ എന്താകുന്നു?

ഗുരു. പിശാചിനൊടും, അവന്റെ പട്ടാളമായ കാമ
ക്രോധാദികളൊടും പട വെട്ടെണം, മറ്റുവരൊ
ടല്ല, തന്നൊടു താൻ ഏറ്റു കൊണ്ടു, തന്റെ
പാപത്തെ ശപിച്ചു. പിന്തുടൎന്നു, ഒളിമറയിൽ
നിന്നു പിടിച്ചിഴെച്ചു കൊല്ലെണം. പിന്നെ
ലോകരുടെ ഉൾപകയും പരിഹാസവും ഉണ്ട
ല്ലൊ; അതിനാലും ഓരൊരൊ അങ്കം ഉണ്ടാകും.

"https://ml.wikisource.org/w/index.php?title=താൾ:CiXIV129.pdf/75&oldid=181222" എന്ന താളിൽനിന്ന് ശേഖരിച്ചത്