താൾ:CiXIV129.pdf/74

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൭൦

അങ്ങുന്നു വന്നു വസിക്കും ജനങ്ങൾക്കും
ഇങ്ങുള്ളവൎക്കും വിശേഷം ഇല്ലേതുമെ
അന്നന്നു കാണാം അനേകം പ്രകാരത്തിൽ
വന്നിങ്ങു വാഴുന്ന മൎത്ത്യപ്രവീരരും
എന്നാൽ അവൎക്കും നമുക്കും സമം തന്നെ
പോരിന്നണഞ്ഞു പിണങ്ങുന്ന വൈരിക്കു
നേരിട്ടടുത്താശു വെട്ടി മരിക്കുന്ന
വീരരെച്ചെന്നു വരിക്കും തെരിക്കനെ
സ്വൈരിണീമാരായ നമ്മുടെ നാരിമാർ
നിൎജ്ജരന്മാരായി മേരു ശൈലാഗ്രത്തിൽ
ഇജ്ജനത്തൊടൊരുമിച്ചു വസിക്കുന്നു
ഏവം വരുന്നൊരു ദേഹികൾക്കൊക്കവെ
ദേവാധിപത്യം കൊടുക്കുന്നു ഞങ്ങളും.

ഭൂമിയിൽ നിന്നു വെട്ടി മരിക്കുന്ന വീരന്മാരെ
സ്വൎഗ്ഗസ്ത്രീകൾ വരിച്ചു. മേലൊട്ടു നടത്തുമ്പൊൾ
ഇന്ദ്രൻ അവൎക്കും ദേവാധിപത്യം കൊടുക്കും, പി
ന്നെ അവൎക്കും, ദേവകൾക്കും സമം തന്നെ; വി
ശേഷം ഇല്ലേതുമെ, എന്നു പറഞ്ഞതു.

നായർ. ഇതു തന്നെ ഏകദേശം ചേരനാട്ടിലെ മാ
പ്പിള്ളമാരുടെ ഭാവം പോലെ; എത്ര കളവും ദു
ൎന്നടപ്പും ചെയ്തു വന്നിട്ടും, ഒടുക്കത്തെ നാളിൽ
ചിലരെ വെട്ടി, കൊന്നു മരിച്ചാൽ, സ്വൎഗ്ഗം
ഉണ്ടു എന്നു അവർ ഉറപ്പിച്ചിരിക്കുന്നു.

ഗുരു. എന്നാൽ, അവൎക്കും നമുക്കും സമം തന്നെ, എ
ന്നുള്ള വാക്കിനെ നന്നായി വിചാരിക്കെണം.

"https://ml.wikisource.org/w/index.php?title=താൾ:CiXIV129.pdf/74&oldid=181221" എന്ന താളിൽനിന്ന് ശേഖരിച്ചത്