താൾ:CiXIV129.pdf/73

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬൯

നെയും വിസ്തരിച്ചു, വക തിരിക്കുന്നവർ നന്ന ദു
ൎല്ലഭമത്രെ.

ഗുരു. ഇന്നു ഗുണങ്ങളും ദോഷങ്ങളും ഭവാൻ
തന്നെ വിചാരിച്ചു വേൎവ്വിടുത്തീടുക
പാലും ജലവും കലൎന്നു വെച്ചാലതിൽ.
പാലു വേറാക്കി ഭുജിക്കുമെല്ലൊ ഭവാൻ.

എന്നു ദമയന്തി അരയന്നത്തോടു പറഞ്ഞ പേ
ലെ, ശാസ്ത്രത്തിലെ സത്യവും അസത്യവും വെറാ
ക്കുവാൻ, ഒരു പക്ഷിക്കും മനുഷ്യനും കഴികയില്ല.
ദൈവവചനമാകുന്ന സത്യ വേദത്തെ ആരാഞ്ഞു
കൊണ്ടു പ്രമാണമാക്കിയാലത്രെ, അതിന്നു പ്രാപ്തി
വരും.

നായർ. സത്യവേദത്തെ വായിച്ചാലൊ, കേട്ടാലൊ,
ശുദ്ധി വരും, ദേവപ്രസാദം ഉണ്ടാകും, എന്നു നി
ങ്ങൾ പറകയില്ലയൊ.

ഗുരു. അല്ല, വചനത്തെ കേൾക്കുന്നവരായിരിക്ക
മാത്രമല്ല, ചെയ്യുന്നവരായും ഇരിപ്പിൻ, അല്ലാഞ്ഞാ
ൽ തങ്ങളെ തന്നെ ചതിക്കും എന്നു ഒരു വാക്കുണ്ടു.
പുസ്തകം താൻ, ഗ്രന്ഥം താൻ, എത്ര വായിച്ചാലും,
മുക്തിക്കു പോരാ. അറിവല്ല പ്രമാണം ദൈവയോ
ഗ്യമായി പൊരാടുക അല്ലാതെ, കിരീടം ധരിക്കയില്ല.

നായർ. വെട്ടി മരിക്കുന്ന വീരന്മാൎക്കു സ്വൎഗ്ഗപ്രാ
പ്തി ഉണ്ടു പോൽ.

ഗുരു. അയ്യൊ, ആ പോരിനെ അല്ല ഞാൻ പറ
ഞ്ഞതു. ഇന്ദ്രന്നു മാത്രം അപ്രകാരം തോന്നും;
അവനല്ലൊ പറഞ്ഞതു: (൧ പാദം.)

"https://ml.wikisource.org/w/index.php?title=താൾ:CiXIV129.pdf/73&oldid=181220" എന്ന താളിൽനിന്ന് ശേഖരിച്ചത്