താൾ:CiXIV129.pdf/72

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬൮

നളചരിതം ഇങ്ങിനെ നല്ല കല്ല്യാണദം
തെളിവിനൊടു ചൊൽകിലും കേൾക്കിലും ഭൂതലെ
കലികലുഷമൊക്കവെ ശാന്തമാക്കും ദൃഢം
കുലധന സമൃദ്ധിയും ശുദ്ധിയും സിദ്ധമാം
ദുരിതവുമകന്നു പോം ദുഃഖം ഉണ്ടാഴ്വരാ
മുരമഥനേറ്റവും പ്രീതി ഉണ്ടാഴ്വരും
സകല ഫലസിദ്ധിയും സാരമാം മോക്ഷവും
സകല മനുജൎക്കും ഉണ്ടായ്വരും മംഗലം.

അതു തന്നെ അതിമൌഢ്യമുള്ള കാൎയ്യം ഗുണവും
ദോഷവും, നേരും നേരുകേടും, എല്ലാം ഇടകലൎന്നു
ള്ള ശാസ്ത്രങ്ങളെ വായിച്ചാലും, കേട്ടാലും, ദുരിതം അ
കന്നു പോം, ശുദ്ധി സാധിക്കും, വിഷ്ണുവിന്നു പ്രീ
തി ഉണ്ടാഴ്വരും, എന്നു ഇപ്രകാരം തങ്ങളുടെ കഥക
ളെ അവർ വെറുതെ സ്തുതിച്ചിരിക്കുന്നു. എന്നാൽ
ഭോഷ്കു പറഞ്ഞാലും, മൎയ്യാദ ലംഘിച്ചു നടന്നാലും,
പരോപകാരം ഒന്നും ചെയ്യാതിരുന്നാലും, എത്ര മടി
യനും ദോഷവാനും ആയാലും, ഒരു ഗ്രന്ഥത്തെ വാ
യിച്ച ഉടനെ, പരിഹാരമായി എന്നു നിരൂപിക്കാ
മൊ? അങ്ങിനെ സകല മനുജൎക്കും മംഗലം വരി
കിൽ, ഞാൻ തന്നെ ജാതിയിൽ നിന്നും, മതത്തിൽ
നിന്നും ഭ്രഷ്ടനായി പോയി.വിഷ്ണു ഇല്ല, എന്നു പ
റഞ്ഞു പൊയിട്ടും. വിഷ്ണുവിന്നു ഇനിയും എങ്കൽ
പ്രീതി ഉണ്ടായ്വരും. ഇതു അബദ്ധമല്ലൊ!

നായർ. ൟ ശാസ്ത്രങ്ങളിൽ നേരും നേരുകേടും ഇട
കലൎന്നിരിക്കുന്നു, സത്യം. നിങ്ങളെ പോലെ രണ്ടി

"https://ml.wikisource.org/w/index.php?title=താൾ:CiXIV129.pdf/72&oldid=181219" എന്ന താളിൽനിന്ന് ശേഖരിച്ചത്