താൾ:CiXIV129.pdf/71

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬൭

പൊന്നു കൊടുത്തു മരിച്ചുവെന്നാകിലൊ
ജന്മാന്തരത്തിൽ സഹസ്രാധികം വൃദ്ധി.
ചെമ്മെ ഭവിക്കും എന്നൊൎക്ക മഹാമതെ! (൧ പാദം)

ഇതു വ്യാജമത്രെ. അങ്ങിനെ വന്നാൽ, ധനവാ
ന്മാൎക്ക ഗതിക്കു ഒരു വിഷമവും ഇല്ല. ദ്രവ്യം ഇല്ലാ
ത്തവർ എന്തു ചെയ്യും? ഭിക്ഷ കൊടുക്കെണം സ
ത്യം? എങ്കിലും തനിക്ക അതിനാൽ വരുന്ന കൂലിയെ
വിചാരിച്ചല്ല, സ്നേഹത്താൽ അത്രെ കൊടുക്കെണ്ടതു.
നായർ. സജ്ജന സംസ്സൎഗ്ഗത്തിന്നു വളരെ സാ
ന്നിദ്ധ്യം ഉണ്ടെന്നു പറയുന്നു.

ഗുരു. സജ്ജനങ്ങൾ ആർ? എത്ര ഉണ്ടെന്നു തോ
ന്നുന്നു? ഏക ദൈവമെ നല്ലവൻ. അവ
നോടു സംസൎഗ്ഗം ഉണ്ടായാൽ, ഏറിയ ഗുണം
ഉണ്ടാകും, സംശയമില്ല. (൩ പാദം.)

സജ്ജനസമ്പൎക്കം കൊണ്ടെന്തോന്നു സാധിക്കാത്തു
ദുൎജ്ജനങ്ങൾക്കു പോലും ബുദ്ധിക്കു ശുദ്ധമുണ്ടാം.

ചമ്പകത്തിന്റെ പുഷ്പം ചേൎപ്പടം തന്നിൽചെൎന്നാൽ
ഇമ്പമാം പരിമളം അതിലും ഉണ്ടാമല്ലൊ.

ദൈവപുത്രനെ ചങ്ങാതി ആക്കിയാൽ, അതി
ന്റെ അനുഭവം കാണും. വേറൊരു സംസൎഗ്ഗത്താ
ലും അങ്ങെ ലോകത്തിൽ ഫലം അധികം കാണുക
യില്ല.

നായർ. ശാസ്ത്രങ്ങളെ പഠിച്ചാൽ, ദൈവകൃപ ഉണ്ടാ
കും, മനശ്ശൂദ്ധിയും വരും, എന്നും കേട്ടുവല്ലൊ.

ഗുരു. അതെ ൟ ഗ്രന്ഥത്തിന്റെ അവസാനത്തിൽ
തന്നെ വായിക്കാം. (൪ പാദം.)

"https://ml.wikisource.org/w/index.php?title=താൾ:CiXIV129.pdf/71&oldid=181218" എന്ന താളിൽനിന്ന് ശേഖരിച്ചത്