താൾ:CiXIV129.pdf/68

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കഷ്ടപ്പെടുവാൻ, ദേവശക്തി കൂടാതെ കണ്ടു,
പ്രാപ്തി ഉണ്ടായില്ല.

എന്നതു കൊണ്ടു പരാൎത്ഥം ശരീരമെന്നു
ന്നതപ്രജ്ഞ ധരിക്ക നീ നൈഷധ!

ൟ വാക്യം സാരമുള്ളതു. ശരീരം അന്യർ നിമിത്ത
മത്രെ; ആയതു ഒരു മനുഷ്യനും ചെയ്തില്ല താനും.
നല്ലവരും മറ്റവൎക്കു ഉപകരിക്കെണ്ടതിന്നു, താന്താ
ങ്ങടെ ശരീര സൌഖ്യത്തെ കേവലം മറക്കുമാറില്ല
ല്ലൊ. യേശു മാത്രം തന്റെ ശരീരം ധരിച്ചതും,
ചിലവാക്കിതും, മുഴുവനും അന്യൊപകാരം തന്നെ ആകുന്നു.

നായർ. പിന്നെ നിങ്ങളും അപ്രകാരം ചെയ്യുമൊ?

ഗുരു. ചെയ്വാൻ തുടങ്ങിയിരിക്കുന്നു. ചുരുങ്ങിയ ക്ര
മത്തിൽ അത്രെ ചെയ്തു പോരുന്നു; എന്നാലും
എനിക്കു നല്കിയ ദൈവശക്തി കൊണ്ടു ഞാ
ൻ ദൈവത്തെയും മനുഷ്യരെയും സ്നേഹിക്കു
ന്നു എന്നു പറയാം. അതിന്നായി അവന്നു
സ്തോത്രം ഉണ്ടാക. മുമ്പെ ഞാൻ എന്നെ മാ
ത്രം സ്നേഹിച്ചു, അൎത്ഥവും മാനവും സമ്പാദി
പ്പാൻ വിചാരിച്ചിരുന്നു, കഷ്ടം.

നായർ. മുമ്പിലെക്കാൾ, നിങ്ങൾക്കു ഇപ്പൊൾ പ്ര
സാദം അധികം ഉണ്ടാകുന്നതിനാൽ, എനിക്കു
ചിലപ്പൊൾ ആശ്ചൎയ്യം തോന്നി, ബന്ധു ജ
നങ്ങൾ നിങ്ങൾക്കു വിരോധമത്രെ, ജാതി
ക്കാരും വിരോധം, ലോകവും, വിരോധം, എ

"https://ml.wikisource.org/w/index.php?title=താൾ:CiXIV129.pdf/68&oldid=181215" എന്ന താളിൽനിന്ന് ശേഖരിച്ചത്