താൾ:CiXIV129.pdf/69

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬൫

ന്നിട്ടും വിഷാദം ഏറെ കാണുനില്ല. ആ ദേ
വശക്തി കിട്ടുന്നതു എങ്ങിനെ? എന്തു വഴി
യായ്വരുന്നു?

ഗുരു. ദൈവപുത്രൻ മരിച്ചു, കുഴിച്ചിടപ്പെട്ടു, മൂന്നാം
നാളിൽ പിതാവിന്റെ തേജസ്സിനാൽ ഉയി
ൎത്തെഴുനീറ്റു, പിന്നെ സ്വൎഗ്ഗത്തിൽ കരേറി
പിതാവിൻ വലഭാഗത്തിരുന്നു. സൎവ്വ ലോക
വും വാണുകൊണ്ടിരിക്കുന്നു. തന്റെ നാമത്തി
ൽ ആശ്രയിക്കുന്നവൎക്കു താൻ തുണ നിൽ
ക്കുന്നു. ഉള്ളു കൊണ്ടു അവരോടു സംസാരി
ക്കുന്നു. തന്റെ ആത്മാവെയും അവരിൽ കൊ
ടുക്കുന്നു; ഇനി കൊടുപ്പാനുള്ള ഏറിയോരു ധ
നത്തിന്നു ൟ ദൈവാത്മാവു മുങ്കൂറത്രെ ആകു
ന്നു. എനിക്കു ശക്തി വരുന്നതു. ആ ദൈവാ
ത്മാവിനാൽ തന്നെ.

നായർ. ഞാൻ പിന്നെ ഒരു നാൾ ൟ വൎത്തമാനം
കെൾക്കെണം. ഇതിനാൽ തന്നെ നിങ്ങൾക്കു
പാപമോക്ഷം വരും, എന്നു ഉറപ്പിച്ചിരിക്കു
ന്നുവൊ?

ഗുരു, അതെ, പാപമോക്ഷം വന്നിരിക്കുന്നു, വരിക
യും ചെയ്യും.

നായർ. വന്നു എന്നുള്ളതു, ഇനി വരുവാൻ എന്തു?

ഗുരു. സ്വപുത്രന്റെ മരണം നിമിത്തം ദൈവം എ
ന്റെ അപരാധങ്ങളെ ഒക്കയും ക്ഷമിച്ചിട്ടുണ്ടു
സത്യം; എങ്കിലും എന്റെ ദേഹത്തിലും ദേഹി

"https://ml.wikisource.org/w/index.php?title=താൾ:CiXIV129.pdf/69&oldid=181216" എന്ന താളിൽനിന്ന് ശേഖരിച്ചത്