താൾ:CiXIV129.pdf/67

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬൩

ച്ചു തന്റെ സ്നേഹത്തെ പ്രസിദ്ധമാക്കിയതു:
മക്കളെ നിങ്ങളെ രക്ഷിപ്പാൻ ഞാൻ എന്തെ
ങ്കിലും ചെയ്യാം. എന്റെ പ്രിയ പുത്രനെ നി
ങ്ങൾക്കായി തരാം, അവനെ നിങ്ങൾക്കു വേ
ണ്ടി നോവിലും ചാവിലും ഏല്പിക്കാം, പുത്ര
നെ തന്നതിൽ പിന്നെ ശേഷം ഒക്കയും കൂടെ
തരാം, എന്നു ബോദ്ധ്യം വരികയില്ലയൊ? അ
തുകൊണ്ടു നിങ്ങളുടെ അഛ്ശൻ ഞാൻ തന്നെ,
എന്നു ഗ്രഹിച്ചു. എന്നൊടു മടങ്ങി ചേരുവി
ൻ, എന്നു പരസ്യമാക്കിയ പ്രകാരം തന്നെ,
ആ മരണത്തിന്റെ വൃത്താന്തം ആകുന്നതു.

നായർ. എന്നാൽ നാം എന്തു ചെയ്യെണ്ടു?

ഗുരു. ദൈവം നിങ്ങളെ അനാദി കാലം മുതൽ യേശു
ക്രിസ്തനിൽ തന്നെ സ്നേഹിച്ചിരിക്കുന്നു എ
ന്നും അവനെ നിങ്ങൾക്കായിട്ടും തന്നിരിക്കു
ന്നു എന്നും വിശ്വസിക്കേണം. അങ്ങിനെ
ചെയ്താൽ, സകലവും ക്ഷമിച്ചിരിക്കുന്നു; പാ
പത്തിന്റെ വേരും അറ്റു പോയി; അവ
ന്റെ സ്നേഹം നിങ്ങളിലും പ്രവേശിക്കും; അ
വനായിട്ടും സഹോദരൎക്കായിട്ടും കഷ്ടപ്പെടുവാ
നും, വേണ്ടുകിൽ മരിപ്പാനും, നിങ്ങൾക്കു തൊ
ന്നുവോളം ഒരു പുതിയ മനസ്സു ജനിക്കും.

നായർ. അങ്ങിനെ തൊന്നുവാൻ വളരെ പ്രയാസം.

ഗുരു. നേർ തന്നെ. "വേണ്ടതു പരോപകാരാഗ്രഹം
ശരീരിണാം" എന്നു പറവാൻ പ്രയാസം ഇ
ല്ല, എങ്കിലും അന്യരുടെ ഉപകാരത്തിന്നായി


6*

"https://ml.wikisource.org/w/index.php?title=താൾ:CiXIV129.pdf/67&oldid=181214" എന്ന താളിൽനിന്ന് ശേഖരിച്ചത്