താൾ:CiXIV129.pdf/64

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬൦

ച്ചു, പഴഞ്ചൊൽ മുതലായതിനാൽ, ഓരൊരൊ
സത്യഭാവനയെ പരത്തി ഇരിക്കുന്നു. എങ്കി
ലും അതു ഒക്കയും ദൈവത്തിനു പ്രസാദം വ
രുത്തുവാനും, നരക ഭയത്തെ നിക്കുവാനും, അ
ജ്ഞാനത്തെ അകറ്റുവാനും, പോരാ. (൩.പാദം)

വീൎയ്യമുണ്ടായിട്ടെല്ലൊ ന്യൂൎയ്യനെ ഭയപ്പെട്ടു
കൂരിരുട്ടുകൾ പോയിപ്പാതാളെ വസിക്കുന്നു
ചാരു സുന്ദരനായ ചന്ദ്രനെക്കാണുന്നേരം
ചാരത്തു മരത്തണൽ പിടിച്ചു നില്ക്കുന്നല്ലീ.

നിങ്ങളുടെ ദേവകളും, അരചരും, ഋഷികളും, ജ്ഞാനി
കളും, മറ്റുള്ള മഹാജനങ്ങളും ഒക്കത്തക്ക കൂടി
യാൽ, അവരുടെ സാരാംശം നിലാവും നക്ഷ
ത്ര സൈന്യവും ഉണ്ടാക്കുന്ന വെളിച്ചത്തൊടു
ഒക്കും. അതും ഒരു വക പ്രകാശം എന്നു പറ
യാം. രാത്രിയല്ല, എന്നു ചൊല്ലികൂടാ. രാത്രിയെ
ആട്ടി, പകലെ വരുത്തുവാൻ, ഏക സ്രഷ്ടാ
വു തന്നെ ഉദിച്ചിട്ടു വേണം.

നായർ. അതു നല്ല ന്യായം തന്നെ.

ഗുരു. ആ നീതി സൂൎയ്യൻ ഉദിച്ചിരിക്കുന്നു സത്യം.
ദൈവം താൻ ൟ ലോകത്തിൽ ഇറങ്ങി, നമ്മു
ടെ നീചജാതിയെ രക്ഷിക്കെണ്ടതിന്നു, തന്റെ
ദിവ്യ ഗുണങ്ങളെ മനുഷ്യശരീരം കൊണ്ടു അ
ല്പം മറെച്ചു, നമ്മുടെ കണ്ണുകൾക്ക സഹിക്കാകു
ന്നെടത്തോളം അനേകം അത്ഭുത ക്രിയകളാൽ
വിളങ്ങിച്ചിരിക്കുന്നു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV129.pdf/64&oldid=181211" എന്ന താളിൽനിന്ന് ശേഖരിച്ചത്