താൾ:CiXIV129.pdf/65

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬൧

നായർ. മുമ്പെ നിങ്ങൾ ദൈവപുത്രൻ എന്നു പറ
ഞ്ഞിരിക്കുന്നു; ഇപ്പൊൾ ദൈവം താൻ ഇറ
ങ്ങി, എന്നു ചൊല്ലിയതു എങ്ങിനെ?

ഗുരു. ദൈവം ഏകനത്രെ. പുത്രൻ ആകുന്നതു, പി
താവിന്റെ സ്വരൂപവും, അവനെ ലോക
ത്തിൽ അറിയിക്കുന്ന നിത്യവചനവും തന്നെ.
ആ ഇരിവൎക്കും ഉള്ള ആത്മാവു ഒന്നു തന്നെ.
ഇങ്ങിനെ പിതാപുത്രൻ വിശുദ്ധാത്മാവു, എ
ന്നു ഏകദൈവം തന്നെ ഉണ്ടായിരിക്കുന്നു.

നായർ. അതു നല്ലവണ്ണം ബോധിച്ചില്ല. പിന്നെ
യും പറയെണം.

ഗുരു. അതു രഹസ്യമാക കൊണ്ടു ഞാൻ ബൊധി
പ്പിച്ചാലും, ഇപ്പൊൾ നന്നായിഗ്രഹിക്കയില്ല
എനിക്കും കൂടെ അതു മുഴുവൻ സ്പഷ്ടമായ്വന്നി
ല്ല; വേഗത്തിൽ വരികയുമില്ല. ഞാൻ പുത്ര
നെ കൊണ്ടു പറഞ്ഞുവല്ലൊ; അതു തന്നെ മു
ഖ്യമായതു. അവൻ മനുഷ്യൎക്കു ദൈവസ്നേ
ഹത്തെ കാട്ടുവാൻ, മനുഷ്യനായ്വന്നു ചെയ്തു
ള്ള ക്രിയകൾക്കു ഒരന്തവും ഇല്ല. കുരുടൎക്കു കാ
ഴ്ചയും, ചെകിടൎക്കു കേൾവിയും കൊടുത്തു. രോ
ഗികളെ സൌഖ്യമാക്കി, ദുഃഖികളെ ആശ്വ
സിപ്പിച്ചും നടന്നു, ചത്തവരെയും കൂടെ അ
വൻ ഉയിൎപ്പിച്ചിരിക്കുന്നു; എങ്കിലും എല്ലാ
വരോടും സത്യം പറകയാൽ പുരോഹിതർ മുതലാ
യ പ്രധാനികളുടെ ദ്വേഷം കലശലായി വ
ൎദ്ധിച്ചു, ഒടുക്കം അവരുടെ വൈരത്താൽ അ


6

"https://ml.wikisource.org/w/index.php?title=താൾ:CiXIV129.pdf/65&oldid=181212" എന്ന താളിൽനിന്ന് ശേഖരിച്ചത്