താൾ:CiXIV129.pdf/63

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൯

തന്നുടെ സൌഖ്യം വരുവതിന്നാഗ്രഹി
ച്ചന്യോപകാരം പരിത്യജിച്ചീടൊലാ.

നമ്മൊടു കല്പിക്കുന്നതു അവൻ താൻ ചെയ്യാതെ
ഇരിക്കയില്ല. എല്ലാ ധൎമ്മങ്ങളിലും അന്യനെ വി
ചാരിക്കുന്ന സ്നേഹം വലിയതാകുന്നു, എന്നു ദമയ
ന്തിക്കും സങ്കട കാലത്തിൽ ബോധ്യം വന്നു.

തന്നുടെ ജനനം കൊണ്ടന്യനാം ഒരുത്തന്റെ
ഉന്നതി വരുന്നാകിൽ ധന്യൻ ആ ശരീരവാൻ
തന്നുടെ ഉദരത്തെ പൂരിപ്പാൻ അകോവിദൻ
മന്നിൽ ഇല്ലൊരുത്തനും എന്നതു ഗുണമല്ല
കൎമ്മവാൿകായങ്ങളാൽ അന്യനെ പാലിക്കെണം
ധൎമ്മം ഒന്നതു തന്നെ പോരും എന്നറിഞ്ഞാലും
നിൎമ്മമൻ നിരഞ്ജനൻ വിശ്വനായകൻ വിഷ്ണു
ധൎമ്മമുള്ളവൎകളിൽ പ്രീതനായ്വവരും ദൃഢം
വേണ്ടതു പരോപകാരാഗ്രഹം ശരീരിണാം.
(൩ പാദം.)

നായർ. ഇപ്പോൾ വിഷ്ണുവിനെ സ്തുതിച്ചുവല്ലൊ.
നമ്മുടെ ദേവകളിലും കുറയ നന്മ ശേഷിച്ചി
ട്ടുണ്ടല്ലൊ.

ഗുരു. അവരെ ചമെച്ചുള്ള ദോഷവാന്മാരിൽ എന്ന
പോലെ തന്നെ. മനുഷ്യരും വെറും പിശാചു
ക്കളല്ല, ദേവസാദൃശ്യത്തിൽ നിന്നു ഓരൊരൊ
അംശങ്ങൾ അവരിൽ ശേഷിച്ചിരുന്നു, കൂട
ക്കൂടെ വിളങ്ങി കാണുന്നു. ദൈവത്തിന്റെ
വെളിച്ചും ൟ നാട്ടിലെ ഇരിട്ടിനോളം പ്രകാശി

"https://ml.wikisource.org/w/index.php?title=താൾ:CiXIV129.pdf/63&oldid=181210" എന്ന താളിൽനിന്ന് ശേഖരിച്ചത്