താൾ:CiXIV129.pdf/62

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൮

ഗുരു. നിങ്ങളുടെ ദേവകളും അപ്രകാരം തന്നെ. അ
വർസ്ത്രീകളെ നോക്കുവാൻ പോകുമ്പൊഴും,
തങ്ങളിൽ വക്കാണം തുടങ്ങുംപോഴും, സാധുക്ക
ൾ ആശ്രിതരായി വന്നു, തൊഴുതു, കാഴ്ച വെ
ച്ചു, കരഞ്ഞു, ഏറിയോന്നു പ്രാൎത്ഥിച്ചാലും, ചെ
വിക്കൊൾവാൻ അവൎക്കു അവസരം ഇല്ല
ല്ലൊ. അവർ ദമയന്തി പറയുന്ന വമ്പരുടെ
കൂട്ടത്തിൽ ആകുന്നു. (൩ പാദം)

തങ്കലെ പ്രഭുത്വവും കാട്ടി നില്ക്കുന്ന ഭവാൻ
സങ്കടം ശമിപ്പിപ്പാൻ ആളല്ലെന്നതും വന്നു
തന്നുടെ കാൎയ്യത്തിങ്കൽ ദീക്ഷിച്ചു വസിക്കുന്ന
ദുൎന്നയന്മാരെച്ചെന്നു സേവിക്കുന്നവൻ ഭോഷൻ
പൎവ്വതങ്ങളും മരക്കൂട്ടവും ലതകളും
ദുൎവ്വഹങ്ങളല്ലേതും ഭൂമിക്കെന്നറിക നീ
ദീനമാനുഷന്മാരിൽ കാരുണ്യമില്ലാത്തൊരു
മാനുഷാധമന്മാരെ ധരിപ്പാൻ പാരം ദണ്ഡം.

നായർ. നിങ്ങളുടെ ദൈവമൊ?

ഗുരു. ഞാൻ പറഞ്ഞുവല്ലൊ. അവൻ പിതാവായിരി
ക്കുന്നു. കുട്ടികൾ വന്നു അപേക്ഷിച്ചാൽ, ആ
രേയും പുറത്താക്കുകയില്ല. ആരെങ്കിലും തന്നൊ
ടു പ്രാൎത്ഥിക്കും തോറും, ചെവിക്കൊള്ളുന്നു. ദൈ
വം സ്നേഹമാകുന്നു; തന്റെ സൃഷ്ടികളെതന്നെ
പ്പോലെ തന്നെ സ്നേഹിക്കുന്നു. അതുകൊണ്ടു
നമ്മൊടു കല്പിച്ച മുഖ്യധൎമ്മവും, സ്നേഹം എ
ന്നതു തന്നെ ആകുന്നു. മക്കൾ അല്ലൊ അച്ശ
നെ പോലെ ആചരിക്കെണ്ടതു. (൧ പാദം)

"https://ml.wikisource.org/w/index.php?title=താൾ:CiXIV129.pdf/62&oldid=181209" എന്ന താളിൽനിന്ന് ശേഖരിച്ചത്