താൾ:CiXIV129.pdf/61

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൭

പോലെ മാനുഷ പ്രയത്നവും, തന്നെ ചേരെ
ണം.

ഗുരു. അതിനെ തന്നെ ഞാൻ ഏകദേശം സമ്മതി
ക്കുന്നു. ദോഷത്തിൽ നിന്നു നമ്മെ ഉദ്ധരിപ്പാ
ൻ, മുമ്പെ തന്നെ ദൈവകൃപ വേണം. ഉടയ
വന്റെ പ്രസാദം കൂടാതെ, ഒന്നും സാധിക്ക
യില്ലല്ലൊ.അവൻ മനുഷ്യരെ കെടുപ്പാനല്ല,
രക്ഷിപ്പാൻ തന്നെ, നല്ല മനസ്സുള്ളവൻ, എ
ന്നു താൻ അരുളിച്ചെയ്തതിനെ വിശ്വസിച്ചു
റപ്പിച്ചു കൊള്ളെണം.

ദൈവവിശ്വാസം വൃഥാ ഭവിച്ചീടുമൊ?

നായർ. അതിനെ ഞാൻ നല്ലവണ്ണം ഉറപ്പിച്ചിരി
ക്കുന്നു.

ഗുരു. എന്നാൽ അവനൊടു പ്രാൎത്ഥിക്കെണം. മക്കൾ
സങ്കടപ്പെട്ടു ചോദിച്ചാൽ, ചോറു കൊടുക്കാ
ത്ത അഛ്ശൻ ഉണ്ടൊ?

അൎത്ഥിജനങ്ങൾക്കു സമ്പത്തു നല്കുവാൻ
അൎത്ഥം വരുത്തുന്നു സാധുവായുള്ളവൻ.

എന്നു ലോകത്തിൽ നടക്കുന്നതു പോലെ, സൎവ്വ
ധനസമൃദ്ധിയുള്ള സ്രഷ്ടാവു തന്നൊടു അപേക്ഷി
ക്കുന്നവരെ, വെറുതെ വിട്ടയക്കയില്ല.

നായർ. അവൻ നമ്മുടെ രാജാക്കന്മാരെ പോലെ
ആയാൽ, നമുക്കു എന്തു ഗതി? അവർ തങ്ങ
ളുടെ കാൎയ്യത്തിൽ അത്രെ ലയിച്ചിരിക്കുന്നു; സാ
ധുക്കളെ വിചാരിക്കുമാറില്ല കഷ്ടം.

"https://ml.wikisource.org/w/index.php?title=താൾ:CiXIV129.pdf/61&oldid=181208" എന്ന താളിൽനിന്ന് ശേഖരിച്ചത്