താൾ:CiXIV129.pdf/60

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൬

നായർ. നളനു മുക്തി വന്നതു പോലെ, നമുക്കായാ
ൽ, കൊള്ളായിരുന്നു. അവന്നു ഓരൊരൊ ദിവ്യ
വരവും, അരയന്ന സഹായവും സൎപ്പ തുണ
യും, മന്ത്ര വൈഭവവും എല്ലാം ഉണ്ടായി. ഇ
ങ്ങിനെ അതിശയങ്ങൾ ഒക്ക കിട്ടിയാൽ, മോ
ക്ഷം സാധിപ്പിപ്പാൻ പ്രയാസമില്ല.

ഗുരു. അതു എനിക്കു ബോധിക്കുന്നില്ല. മനുഷ്യ
നു രക്ഷ വേണം എങ്കിൽ, താനും കുറയ ഉത്സാ
ഹിക്കെണ്ടെ. പുരുഷനു യോഗ്യമായ പ്രയ
ത്നം ഒന്നും നളനിൽ കാണാ. ദമയന്തി അ
വനെ തിരിയിച്ചു വരുത്തിയില്ലെങ്കിൽ, അവൻ
ഇന്നും അയൊദ്ധ്യയിൽ വിഷാദിച്ചു വസി
ക്കും. അതു തന്നെ അവന്റെ ബുദ്ധിദ്രമം. ദ
മയന്തിക്കുള്ള പ്രകാരം സ്നേഹവും ആഗ്രഹ
വും ഉണ്ടായാൽ, കാൎയ്യസിദ്ധിക്കായി വിചാര
വും പ്രയത്നവും ഉണ്ടാകും.

നായർ. എന്നാൽ മനുഷ്യൻ താൻ തന്നെ സ്വൎഗ്ഗ
പ്രാപ്തിക്കു ശേഷിയുള്ളവൻ, എന്നൊ?

ഗുരു. അല്ല. ഒരു വാക്കു പറയാം. (൧. പാദം)

ഞാൻ തന്നെ പോരും മഹാ സങ്കടങ്ങളിൽ
സ്വാന്തഭ്രമങ്ങളെ പോക്കുവാൻ എന്നതൊ?

യാതൊരു മനുഷ്യനും അതിന്നു പോരാ.

നായർ. പിന്നെ രണ്ടും കൂടെ വേണം; ദൈവം പാ
തി താൻ പാതി, നളനു കിട്ടിയ പോലെ അതി
ശയ സഹായങ്ങളും, ദമയന്തിയിൽ കണ്ട

"https://ml.wikisource.org/w/index.php?title=താൾ:CiXIV129.pdf/60&oldid=181207" എന്ന താളിൽനിന്ന് ശേഖരിച്ചത്