താൾ:CiXIV129.pdf/59

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൫

ഗുരു. അതല്ല; ചെയ്ത, പാപങ്ങളാൽ ഉള്ള ബാധ ഒ
ടുങ്ങാതെ ഇരിക്കും. (൧ പാദം)

ഭോഷ്കു പറകയും വഞനം ചെയ്കയും
മൌഷ്കൎയ്യം ഓരൊന്നു കാട്ടി നടക്കയും
സജ്ജനത്തെ കൊണ്ടു ചെണ്ട കൊട്ടിക്കയും
ദുൎജ്ജനത്തെച്ചെന്നു സേവിച്ചിരിക്കയും
വേണ്ടാത്തവാക്കുൾ ഓരൊന്നുരെക്കയും
വേണ്ടുന്ന കൃത്യങ്ങൾ ഒക്ക ത്യജിക്കയും
സാധുക്കളൊടു പിടിച്ചുപറിക്കയും
മാധുൎയ്യമില്ലാത്ത ഭാവം നടിക്കയും
ഇത്തരം ദോഷങ്ങൾ ചെയ്യും നരന്മാൎക്കു
സത്വരം നാശം ഭവിക്കും മഹാമതെ!

നായർ. ഭോഷ്കു പറകയും, വേണ്ടാത്ത വാക്കുരെക്ക
യും ചെയ്താൽ, നാശം വരുത്തുവാൻ മതിയൊ?
നിങ്ങളുടെവേദത്തിലും അങ്ങിനെതന്നെയൊ?

ഗുരു. അതെ; ദൈവം കരുണയാലെ ക്ഷമിക്കുന്നി
ല്ല എങ്കിൽ, കളവു പറക, നിസ്സാരവാക്കു പ
റക, ഇങ്ങിനെ യാതൊരു പാപത്തിന്നും നി
ത്യ ശിക്ഷയെ ഉള്ളു.

നായർ. ഇതു വിഷമമുള്ള വാക്കു. നല്ലവരും കൂടെ
പറയുന്നതിൽ പിഴെച്ചു പോകും.

ഗുരു. വാക്കല്ല വിഷമം, നമ്മുടെ അവസ്ഥ തന്നെ
എത്രയും വിഷമമായിരിക്കുന്നു. അതു അറി
ഞ്ഞാൽ താമസം കൂടാതെ ഒരു വഴിയെ അന്വെ
ഷിക്കെണം.

"https://ml.wikisource.org/w/index.php?title=താൾ:CiXIV129.pdf/59&oldid=181206" എന്ന താളിൽനിന്ന് ശേഖരിച്ചത്