താൾ:CiXIV129.pdf/58

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൪

ന്യായവിധി വരും, എന്നു തോന്നും വണ്ണം,
എല്ലാവരുടെ ആന്തരത്തിൽ തന്നെ ഒരു ശ
ല്യം തറെച്ചിരിക്കുന്നു.

നായർ. അതു എന്താകുന്നു?

ഗുരു. ഭയം തന്നെ. അതിനാൽ രാത്രിഭയം, ഗ്രഹണ
ഭയം, ശ്മശാനഭയം, മുതലായ ഭയഭേദങ്ങൾ
ഒക്കയും ഉണ്ടാകുന്നു. സകല മനുഷ്യരും തീ
ക്കൊള്ളിമേലെ മിറു കളിക്കുമ്പൊലെ, ചില
പ്പൊൾ തീയുടെ ചൂടു ദൂരത്തുനിന്നു അറിഞ്ഞു
വരുന്നു, അപ്പൊൾ ലോകത്തിന്നു നാശം അ
ടുത്തു, നമുക്കും നാശം അടുത്തു എന്നുള്ള ഭാവം
തോന്നി തങ്ങളെ ഞെട്ടിക്കുന്നു. (൧. പാദം.)

പാപങ്ങൾ ചെയ്യും നരന്റെ വിജൃംഭിച്ച
പാപങ്ങൾ തന്നെ ഭയത്തിന്നു കാരണം
ദുഷ്കൎമ്മം ഒക്കവെ കൂടി ശരീരിണാം
മുഷ്കരമായി ഭയപ്പെടുക്കും തദാ
താൻ ചെയ്ത, കൎമ്മങ്ങൾ തന്നൊടു വേർപെടാ.

നായർ. നല്ലവൎക്കും കൂടെ ഭയം ഇല്ലയൊ?

ഗുരു. ദൈവത്തിന്നു മതിയായ നന്മ, ഒരു മനുഷ്യ
നിലും കാണാ, ദൈവം ന്യായപ്രകാരം വിധി
ച്ചാൽ, ഉത്തമൎക്കും കൂടെ ശിക്ഷ വരികെ ഉള്ളു.

നായർ. പാപത്തിന്നു ശിക്ഷ എന്താകുന്നു?

ഗുരു. മരണം തന്നെ. ദേഹത്തിന്നല്ലാതെ, ആത്മാ
വിന്നു രണ്ടാമത ഒരു മരണവും ഉണ്ടു.

നായർ. കേവലം ഇല്ലാതെ പൊകുന്നതു തന്നെയൊ?

"https://ml.wikisource.org/w/index.php?title=താൾ:CiXIV129.pdf/58&oldid=181205" എന്ന താളിൽനിന്ന് ശേഖരിച്ചത്