താൾ:CiXIV129.pdf/57

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൩

ധൎമ്മാനുകൂലമാം കൎമ്മങ്ങൾ ചെയ്യുന്ന
കൎമ്മിക്കു ശൎമ്മം കരസ്ഥം എന്നോൎക്ക നീ
ദുൎമ്മാൎഗ്ഗം ഓരൊന്നു ചെയ്യുന്ന പാപിക്കു
മൎമ്മോപഘാതത്തിനീശ്വരൻ ഞാൻ എടൊ
ഘോരൻ കൃതാന്തൻ എന്നോൎത്തു പോണ്ടെടൊ
സാരധൎമ്മിഷ്ടങ്കൽ എത്രയും കോമളൻ. (൧ പാദം.)

എന്നീവണ്ണം മനുഷ്യൎക്കു രണ്ടു വഴിയെ ഉള്ളൂ.

നായർ. യമൻ എന്നൊരുത്തൻ ഉണ്ടൊ?

ഗുരു. യമൻ തന്നെ ഇല്ല; അവനിൽ ആരോപി
ച്ച ഗുണങ്ങൾ, പടെച്ചവനിൽ ഉണ്ടു താനും.
സകല ആത്മാക്കളും അവനുള്ളവ ആകകൊ
ണ്ടു, അവൻ മാത്രം സകലൎക്കും വിസ്തരിച്ചു,
വിധി കല്പിക്കും. നമ്മുടെ ക്രിയകൾ എല്ലാം
എഴുതി കിടക്കുന്ന പുസ്തകങ്ങൾ അവന്റെ
പക്കൽ ഉണ്ടു. (൧ പാദം.)

ചിത്രഗുപ്തൻ വരെച്ചിട്ടു കിടക്കുന്ന
പത്രം നുരുമ്പിചു പൊം എന്നു ഭാവമൊ.

ബോധിച്ചുവൊ? അതു ഓലയല്ല, കടലാസ്സുമല്ല.

അവനവൻ ചെയ്തതിന്റെ വിവരം കെടാത
വണ്ണം വരെച്ചിട്ടു കിടക്കുന്നു താനും.

നായർ. ഇപ്പൊഴത്തെ ജനങ്ങൾക്കു ഇതിന്റെ ഓൎമ്മ
ഇല്ല, കഷ്ടം.

ഗുരു. അതിപ്പൊൾ മാത്രമല്ല; പണ്ടു പണ്ടെ മനു
ഷ്യൎക്കു ഇതിന്റെ വിചാരം വിട്ടു എങ്കിലും,

"https://ml.wikisource.org/w/index.php?title=താൾ:CiXIV129.pdf/57&oldid=181204" എന്ന താളിൽനിന്ന് ശേഖരിച്ചത്