താൾ:CiXIV129.pdf/56

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൨

പാപങ്ങളെ ക്ഷണത്തിൽ മറന്നു പോവാൻ,
സംഗതി എന്താകുന്നു?

ഗുരു. അതു പ്രപഞ്ചമോഹത്താലും, പിശാചിന്റെ
മായയാലും ഉണ്ടാകുന്നു. നല്ല ചങ്ങാതി കണ്ണാ
ടിയായ്വരുമല്ലൊ. മനസ്സിലും നടപ്പിലും കുറവു
കളെ കണ്ടാൽ, പറവാനും മടിക്കയില്ല; നീക്കു
വാനും സഹായിക്കും. നമ്മുടെ കുല വൈരി
യൊ, മുരങ്കള്ളന്നും ഇന്ദ്രജാലക്കാരനും ആകു
ന്നു; അതുകൊണ്ടു അവൻ ദുഷ്ടരോടു നിങ്ങ
ൾ ധൎമ്മിഷ്ടർ എന്നും, ഗുണം ചെയ്വാൻ ഭാവി
ക്കുന്നവനോടു, അയ്യൊ ചെയ്യല്ലെ, ഇതു ദോ
ഷം എന്നും, ൟ വിധം പലതും പറഞ്ഞു, ന
ന്മ ഇന്നത എന്നും, തിന്മ ഇന്നത എന്നും, ഒ
ട്ടും തിരിയാത്ത മൂഢരാക്കി വെക്കുന്നു. അവ
ൻ നമ്മുടെ ദോഷങ്ങളെ വൎദ്ധിപ്പിക്ക അല്ലാ
തെ, ഒന്നും നീങ്ങാതിരിപ്പാൻ, നല്ലവണ്ണം സൂ
ക്ഷിച്ചു കൊള്ളുന്നു.

നായർ. ഇപ്പോൾ മറന്നതൊ, ചാകും കാലം കാണാം,
എന്നുണ്ടല്ലൊ.

ധൎമ്മവും അധൎമ്മവും എന്നിവർ ഇരിവരും
എന്നിയെ സഹായം മറ്റില്ലൊരുവനും തദാ.

എന്നു വില്വപുരാണത്തിൽ ഞാൻ കണ്ടിരിക്കുന്നു.

ഗുരു. സംശയമില്ല. മനുഷ്യൎക്കു എല്ലാവൎക്കും മരണ
വും, പിന്നെ ന്യായവിധിയും വെച്ചു കിടക്കു
ന്നു. നളകഥയിൽ യമൻ ചൊല്ലിയ വാക്കു
പറയാം. അതാവിതു:

"https://ml.wikisource.org/w/index.php?title=താൾ:CiXIV129.pdf/56&oldid=181203" എന്ന താളിൽനിന്ന് ശേഖരിച്ചത്