താൾ:CiXIV129.pdf/55

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൧

൩-ാം സംഭാഷണം.

നായർ. ശ്രീഗുരവെ നമഃ എന്റെ ഗുരുനാഥനു
നമസ്കാരം! അടിയൻ വന്നിരിക്കുന്നു!

ഗുരു. നിങ്ങൾ എനിക്കു ശിഷ്യനാകുമൊ? അയ്യൊ,
ഗുരുസ്ഥാനത്തിന്നു ഇവിടെ പ്രാപ്തി പോ
രാ. എന്നെക്കാൾ വലിയ ഗുരുവിനെ കേട്ടു,
കുറിക്കൊള്ളേണമെ.

നായർ. അതു ആരാകുന്നു? നിങ്ങൾ തന്നെ തല്ക്കാ
ലത്തിൽ എനിക്കു മതി.

ഗുരു. എന്റെ വാക്കുകളുടെ സാരത്തെ ദൈവം താ
ൻ ബോധം വരുത്തുക അല്ലാതെകണ്ടു, ഒരു
മനുഷ്യനും വശമാക്കയില്ല; യാതൊരു ഗുരുവും
തെളിയിക്കയും ഇല്ല. നിങ്ങൾ ദൈവത്തൊടു
പ്രാൎത്ഥിച്ചുവൊ?

നായർ. അതു തന്നെ മറന്നു പോയി. ശേഷം പറ
ഞ്ഞതു മിക്കവാറും ഓൎമ്മയിൽ ഉണ്ടെന്നു തോ
ന്നുന്നു.

ഗുരു. ഇന്നു തന്നെ ഓൎമ്മയിൽ ആയിരിക്കും; എങ്കി
ലും ദൈവസഹായം ഇല്ലാഞ്ഞാൽ, അതു വേ
ഗത്തിൽ വിട്ടു പോകും.

നായർ. പക്ഷെ അപ്രകാരം ആകും താന്താന്റെ


5*

"https://ml.wikisource.org/w/index.php?title=താൾ:CiXIV129.pdf/55&oldid=181202" എന്ന താളിൽനിന്ന് ശേഖരിച്ചത്